ശുഭ്മന്‍ ഗില്ലിനോട് തർക്കിച്ച് അഭിഷേക് ശര്‍മ, ആശിഷ് നെഹ്റ ഇടപെട്ടിട്ടും വഴങ്ങിയില്ല- വിഡിയോ
അഹമ്മദാബാദ്∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഞായറാഴ്ച നടന്ന ഗുജറാത്ത് ടൈറ്റൻസ്– സൺറൈസേഴ്സ് ഹൈദരാബാദ് മത്സരത്തിനു ശേഷം ഗ്രൗണ്ടിൽവച്ച് തർക്കിച്ച് ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും സൺറൈസേഴ്സ് ഹൈദരാബാദ് താരം അഭിഷേക് ശർമയും. ഗുജറാത്ത് ടൈറ്റൻസ് വിജയിച്ചതിനു പിന്നാലെയാണു സംഭവം.

അഹമ്മദാബാദ്∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഞായറാഴ്ച നടന്ന ഗുജറാത്ത് ടൈറ്റൻസ്– സൺറൈസേഴ്സ് ഹൈദരാബാദ് മത്സരത്തിനു ശേഷം ഗ്രൗണ്ടിൽവച്ച് തർക്കിച്ച് ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും സൺറൈസേഴ്സ് ഹൈദരാബാദ് താരം അഭിഷേക് ശർമയും. ഗുജറാത്ത് ടൈറ്റൻസ് വിജയിച്ചതിനു പിന്നാലെയാണു സംഭവം. ഗ്രൗണ്ടിൽവച്ച് ഇരുവരും തർക്കിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഗില്ലിനെ വിട്ട് അഭിഷേക് ശർമ നടന്നുപോകുമ്പോള്‍ ഗുജറാത്തിന്റെ പരിശീലകൻ ആശിഷ് നെഹ്റ താരത്തെ വിളിക്കുന്നുണ്ട്.
പക്ഷേ നെഹ്റയുടെ വാക്കു കേൾക്കാൻ നിൽക്കാതെ അഭിഷേക് ശർമ ഗ്രൗണ്ട് വിട്ടു. കുറച്ചു കഴിഞ്ഞ് അഭിഷേകിന് അരികിലെത്തി ശുഭ്മന്‍ ഗിൽ സംസാരിക്കുന്നതും വിഡിയോയിലുണ്ട്. ഇരുവരും തമ്മിലുള്ള പ്രശ്നം എന്താണെന്ന് ഇതുവരെ പുറത്തുവന്നിട്ടില്ല. മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് ഏഴു വിക്കറ്റ് വിജയമാണു സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത ഹൈദരാബാദ് എട്ടു വിക്കറ്റ് നഷ്ടത്തിൽ 162 റൺസെടുത്തു.
മറുപടി ബാറ്റിങ്ങിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 19.1 ഓവറിൽ ഗുജറാത്ത് ടൈറ്റൻസ് വിജയത്തിലെത്തി. ഗുജറാത്തിനെതിരെ 20 പന്തുകൾ നേരിട്ട അഭിഷേക് ശർമ 29 റൺസാണു നേടിയത്. മോഹിത് ശർമയുടെ പന്തിൽ ശുഭ്മൻ ഗിൽ ക്യാച്ചെടുത്താണ് അഭിഷേകിനെ പുറത്താക്കിയത്. ഏപ്രിൽ അഞ്ചിന് ചെന്നൈ സൂപ്പർ കിങ്സിനെതിരെയാണ് സൺറൈസേഴ്സ് ഹൈദരാബാദിന്റെ അടുത്ത മത്സരം.