മുംബൈ∙ ഐപിഎല്ലിലെ ആദ്യ ഹോം മത്സരത്തിലും ആരാധകരുടെ പിന്തുണ നേടിയെടുക്കാനാകാതെ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ. രാജസ്ഥാന്‍ റോയൽസിനെതിരായ മത്സരത്തിൽ ടോസിനായി ഹാർദിക് ഗ്രൗണ്ടിലെത്തിയപ്പോൾ മുതൽ തന്നെ രോഹിത് ശർമയുടെ പേരു ചാന്റ് ചെയ്ത് ഗാലറിയിൽ ആരാധകരും ‘പണി തുടങ്ങി’.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ ഐപിഎല്ലിലെ ആദ്യ ഹോം മത്സരത്തിലും ആരാധകരുടെ പിന്തുണ നേടിയെടുക്കാനാകാതെ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ. രാജസ്ഥാന്‍ റോയൽസിനെതിരായ മത്സരത്തിൽ ടോസിനായി ഹാർദിക് ഗ്രൗണ്ടിലെത്തിയപ്പോൾ മുതൽ തന്നെ രോഹിത് ശർമയുടെ പേരു ചാന്റ് ചെയ്ത് ഗാലറിയിൽ ആരാധകരും ‘പണി തുടങ്ങി’. ടോസിനായി ഹാർദിക് പാണ്ഡ്യയുടെ പേരു വിളിക്കുമ്പോഴും ആരാധകരുടെ കൂവലായിരുന്നു.

അവതാരകനായ സഞ്ജയ് മഞ്‍ജരേക്കർ മാന്യമായി പെരുമാറാൻ മുംബൈയിലെ ആരാധകരോടു ആവശ്യപ്പെടുന്നുണ്ടായിരുന്നു. ഈ സമയത്ത് നിരാശയോടെ ചിരിക്കുക മാത്രമാണു ഹാർദിക് പാണ്ഡ്യ ചെയ്തത്. രാജസ്ഥാൻ റോയൽസ് ടോസ് വിജയിച്ചപ്പോഴും ഗാലറിയിൽ മുംബൈ ആരാധകരുടെ ആർപ്പു വിളിയായിരുന്നു. മത്സരത്തിനിടെ പലവട്ടം ഗാലറിയിൽനിന്ന് ഹാർദിക് പാണ്ഡ്യയ്ക്കെതിരെ ആരാധക രോഷം ഉയർന്നു. ഹോം ഗ്രൗണ്ടിൽ സ്വന്തം ക്യാപ്റ്റനെ ടീമിന്റെ ആരാധകർ ഇങ്ങനെ കൂവുന്നത് തന്റെ കരിയറിൽ ആദ്യമായാണു കാണുന്നതെന്ന് ഇംഗ്ലണ്ട് മുൻ താരം ഒയിൻ മോര്‍ഗൻ വ്യക്തമാക്കി.

ADVERTISEMENT

മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ മുംബൈ ഇന്ത്യൻസിനെ ബാറ്റിങ്ങിനു വിടുകയായിരുന്നു. 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 125 റണ്‍സെടുക്കാൻ മാത്രമാണു മുംബൈയ്ക്കു സാധിച്ചത്. മറുപടി ബാറ്റിങ്ങിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 15.3 ഓവറിൽ രാജസ്ഥാന്‍ റോയൽസ് വിജയത്തിലെത്തി. 39 പന്തിൽ 54 റൺസെടുത്ത യുവതാരം റിയാൻ പരാഗാണ് രാജസ്ഥാനെ അനായാസം വിജയത്തിലെത്തിച്ചത്. സീസണിലെ തുടർച്ചയായ മൂന്നാം വിജയമാണ് സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാന്റേത്.

English Summary:

Ex-India Star Sanjay Manjrekar Schools Crowd As MI Captain Hardik Pandya Comes For Toss vs RR