രാജസ്ഥാനോടും തോറ്റു, ഡഗ് ഔട്ടിൽ ഏറെ നേരം ഒറ്റയ്ക്കിരുന്ന് ഹാർദിക് പാണ്ഡ്യ
മുംബൈ∙ രാജസ്ഥാന്‍ റോയൽസിനെതിരായ തോൽവിക്കു ശേഷം ഡഗ് ഔട്ടിൽ ഏറെ നേരം ഒറ്റയ്ക്കിരുന്ന് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ. ഹോം ഗ്രൗണ്ടായ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മുംബൈയ്ക്കെതിരെ രാജസ്ഥാൻ റോയൽസ് ആറു വിക്കറ്റു വിജയമാണു സ്വന്തമാക്കിയത്.

മുംബൈ∙ രാജസ്ഥാന്‍ റോയൽസിനെതിരായ തോൽവിക്കു ശേഷം ഡഗ് ഔട്ടിൽ ഏറെ നേരം ഒറ്റയ്ക്കിരുന്ന് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ. ഹോം ഗ്രൗണ്ടായ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മുംബൈയ്ക്കെതിരെ രാജസ്ഥാൻ റോയൽസ് ആറു വിക്കറ്റു വിജയമാണു സ്വന്തമാക്കിയത്. മത്സരം കഴിഞ്ഞ് രാജസ്ഥാൻ റോയൽസ് താരങ്ങള്‍ക്കു ഷെയ്ക് ഹാൻഡ് നൽകിയ ശേഷം ഹാർദിക് പാണ്ഡ്യ നേരെ പോയത് ടീമിന്റെ ഡഗ് ഔട്ടിലാണ്. ഏറ്റവും പിൻനിരയിലെ സീറ്റിൽ ഏറെ നേരം ഇരുന്ന ശേഷമാണു താരം ഗ്രൗണ്ട് വിട്ടത്.
മത്സരം പൂർത്തിയായതിനു പിന്നാലെ മുൻ ക്യാപ്റ്റൻ രോഹിത് ശർമയും മറ്റു മുംബൈ താരങ്ങളും ഡ്രസിങ് റൂമിലേക്കു മടങ്ങിയിരുന്നു. മുംബൈ ഇന്ത്യൻസിന്റെ താരങ്ങളാരും ഒറ്റയ്ക്കിരുന്ന പാണ്ഡ്യയെ ശ്രദ്ധിച്ചുമില്ല. അടുത്ത ഞായറാഴ്ച വാങ്കഡെ സ്റ്റേഡിയത്തിൽ തന്നെയാണ് മുംബൈയുടെ അടുത്ത മത്സരവും. വൈകിട്ട് 3.30ന് തുടങ്ങുന്ന കളിയിൽ ഋഷഭ് പന്ത് നയിക്കുന്ന ഡൽഹി ക്യാപിറ്റൽസാണ് എതിരാളികൾ.
രാജസ്ഥാനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 125 റൺസാണു നേടിയത്. 21 പന്തുകൾ നേരിട്ട ഹാർദിക് പാണ്ഡ്യ 34 റൺസെടുത്തു. 29 പന്തിൽ 32 റൺസെടുത്ത് തിലക് വർമയും മുംബൈയ്ക്കായി ഭേദപ്പെട്ട പ്രകടനം നടത്തി. മറുപടി ബാറ്റിങ്ങിൽ 15.3 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ രാജസ്ഥാൻ വിജയത്തിലെത്തി.