‘സൂര്യകുമാറിനെ പോലും സമ്മർദത്തിലാക്കി; ശിവം ദുബെയെ ടി20 ലോകകപ്പ് ടീമിലേക്ക് പരിഗണിക്കണം’
ന്യൂഡൽഹി ∙ ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തെ പ്രഖ്യാപിക്കാൻ ആഴ്ചകൾ മാത്രമാണ് ശേഷിക്കുന്നത്. ഐപിഎലിലെ പ്രകടനം നിർണായകമാകുമെന്നിരിക്കെ അപ്രതീക്ഷിത പ്രകടനം പുറത്തെടുക്കുന്ന താരങ്ങളും നിരവധിയാണ്. അത്തരത്തിലൊരാളാണ് ചെന്നൈ സൂപ്പർ കിങ്സിന്റെ ശിവം ദുബെ. കഴിഞ്ഞ ദിവസം ഹൈദരാബാദിനെതിരായ മത്സരത്തിലും

ന്യൂഡൽഹി ∙ ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തെ പ്രഖ്യാപിക്കാൻ ആഴ്ചകൾ മാത്രമാണ് ശേഷിക്കുന്നത്. ഐപിഎലിലെ പ്രകടനം നിർണായകമാകുമെന്നിരിക്കെ അപ്രതീക്ഷിത പ്രകടനം പുറത്തെടുക്കുന്ന താരങ്ങളും നിരവധിയാണ്. അത്തരത്തിലൊരാളാണ് ചെന്നൈ സൂപ്പർ കിങ്സിന്റെ ശിവം ദുബെ. കഴിഞ്ഞ ദിവസം ഹൈദരാബാദിനെതിരായ മത്സരത്തിലും മിന്നുന്ന പ്രകടനം പുറത്തെടുത്ത ദുബെയെ, ടി20 ലോകകപ്പ് സ്ക്വാഡിലേക്ക് പരിഗണിക്കണമെന്ന ആവശ്യവുമായി രംഗത്തുവന്നിരിക്കുകയാണ് ക്രിക്കറ്റ് ലെജന്‍ഡ്സ് യുണൈറ്റഡ്.
അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള ബിസിസിഐ സിലക്‌ഷൻ കമ്മിറ്റിയാണ് ടീമിനെ പ്രഖ്യാപിക്കുക. മുൻ താരങ്ങളായ യുവരാജ് സിങ്, വിരേന്ദർ സെവാഗ് എന്നിവരാണ് ശിവം ദുബെയെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടത്. ലോകകപ്പ് ടീമില്‍ സ്ഥാനം ഉറപ്പിച്ചിരിക്കുന്ന സൂര്യകുമാര്‍ യാദവിനെയും ഋഷഭ് പന്തിനെയും പോലും ദുബെ സമ്മര്‍ദത്തിലാക്കിയിരിക്കുകയാണെന്ന് സെവാഗ് പറഞ്ഞു. ഫോമിലുള്ളവരെ ലോകകപ്പ് ടീമിലെടുക്കാനുള്ള തന്‍റേടം അഗാര്‍ക്കര്‍ കാണിക്കണമെന്നും സെവാഗ് ആവശ്യപ്പെട്ടു.
ദുബെയ്ക്ക് ടീമിലെ ഗെയിം ചേഞ്ചറാകാന്‍ കഴിയുമെന്ന് യുവരാജ് സിങ് പറഞ്ഞു. അനായാസമായാണ് ദുബെ ബൗണ്ടറികള്‍ നേടുന്നത്. ലോകകപ്പ് ടീമിലുണ്ടാകണമെന്നാണ് ഞാന്‍ കരുതുന്നത്. ഏതുനിമിഷവും കളിയുടെ ഗതി മാറ്റാനുള്ള കഴിവ് ദുബെക്കുണ്ടെന്നും യുവരാജ് ട്വീറ്റ് ചെയ്തു. ഹൈദരാബാദിനെതിരെ മുൻനിര ബാറ്റർമാർക്ക് വിലിയ സ്കോർൃ കണ്ടെത്താനാകെ പുറത്തായപ്പോൾ, 24 പന്തിൽ 45 റൺസ് നേടിയ ദുബെ ചെന്നൈ ഇന്നിങ്സിലെ ടോപ് സ്കോററായി. ഇതുവരെ കളിച്ച നാല് മത്സരങ്ങളിൽനിന്ന് 148 റൺസാണ് ദുബെ നേടിയത്.