കോലിയുടെ സെഞ്ചറി പകിട്ടിനെ മുക്കി ബട്‌ലർ; റോയൽസിന് തുടർച്ചയായ നാലാം ജയം
ജയ്പുർ ∙ വിരാട് കോലിയുടെ 8–ാം ഐപിഎൽ സെഞ്ചറിയുടെ (72 പന്തിൽ 113 നോട്ടൗട്ട്) പകിട്ടിനെ ജോസ് ബട്‌ലറുടെ അപരാജിത സെഞ്ചറിയിൽ (58 പന്തിൽ 100) മുക്കിക്കളഞ്ഞ രാജസ്ഥാൻ റോയൽസിന് ഐപിഎൽ 17–ാം സീസണിൽ തുടർച്ചയായ നാലാം ജയം. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെ 6 വിക്കറ്റിനാണ് രാജസ്ഥാൻ തോൽപിച്ചത്. സ്കോർ: ബെംഗളൂരു 20 ഓവറിൽ 3ന് 183. രാജസ്ഥാൻ 19.1 ഓവറിൽ 4ന് 189. കാമറൂൺ ഗ്രീൻ എറിഞ്ഞ 20–ാം ഓവറിലെ ആദ്യ പന്ത് സിക്സറിനു പറത്തി രാജസ്ഥാന്റെ ജയവും തന്റെ ആറാം ഐപിഎൽ സെഞ്ചറിയും ഉറപ്പാക്കിയ ബട്‌ലറാണ് പ്ലെയർ ഓഫ് ദ് മാച്ച്.

ബട്‌ലർ ഷോ
184 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ രാജസ്ഥാന് ആദ്യ ഓവറിലെ രണ്ടാം പന്തിൽ തന്നെ ഓപ്പണർ യശസ്വി ജയ്സ്വാളിനെ (0) നഷ്ടമായി. റീസ് ടോപ്‌ലിക്കായിരുന്നു വിക്കറ്റ്. അക്കൗണ്ട് തുറക്കും മുൻപേ വിക്കറ്റ് നഷ്ടപ്പെട്ട ഞെട്ടലിൽ നിന്നു രാജസ്ഥാനെ മത്സരത്തിലേക്കു തിരികെ കൊണ്ടുവന്നത് രണ്ടാം വിക്കറ്റിലെ ബട്‌ലർ– സഞ്ജു സാംസൺ (42 പന്തിൽ 69) കൂട്ടുകെട്ടാണ്. ഒരു വശത്ത് ബട്‌ലർ താളം കണ്ടെത്താൻ സമയമെടുത്തപ്പോൾ മറുവശത്ത് കൃത്യമായ ഇടവേളകളിൽ ബൗണ്ടറി കണ്ടെത്തിയ സഞ്ജുവാണ് രാജസ്ഥാന്റെ റൺറേറ്റ് കുറയാതെ നോക്കിയത്. 2 സിക്സും 8 ഫോറും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്സ്. രണ്ടാം വിക്കറ്റിൽ 86 പന്തിൽ 148 റൺസ് കൂട്ടിച്ചേർത്ത സഖ്യം രാജസ്ഥാന് ശക്തമായ അടിത്തറ നൽകി. സഞ്ജു പുറത്തായതിനു പിന്നാലെ റിയാൻ പരാഗും (4) ധ്രുവ് ജുറേലും (2) മടങ്ങിയതോടെ ആതിഥേയർ അൽപമൊന്നു പതറിയെങ്കിലും മറ്റു പരുക്കുകളില്ലാതെ ബട്‌ലർ രാജസ്ഥാനെ വിജയത്തിലെത്തിച്ചു. 58 പന്തിൽ 4 സിക്സും 9 ഫോറും അടങ്ങുന്നതായിരുന്നു ഇംഗ്ലിഷ് താരത്തിന്റെ ഇന്നിങ്സ്.
ഓപ്പൺ കോലി സ്റ്റൈൽ
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരുവിന് ഭേദപ്പെട്ട തുടക്കമാണ് ഓപ്പണർമാരായ വിരാട് കോലിയും ഫാഫ് ഡുപ്ലെസിയും (33 പന്തിൽ 44) ചേർന്നു നൽകിയത്. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 84 പന്തിൽ 125 റൺസ് നേടി. ഡുപ്ലെസിയെ പുറത്താക്കിയ യുസ്‌വേന്ദ്ര ചെഹലാണ് സന്ദർശകർക്ക് ആദ്യ പ്രഹരം ഏൽപിച്ചത്. പിന്നാലെയെത്തിയ ഗ്ലെൻ മാക്സ്‌വെൽ (1) ഒരിക്കൽ കൂടി നിരാശപ്പെടുത്തിയതോടെ ബെംഗളൂരു പ്രതിരോധത്തിലായി.
എന്നാൽ അപ്പോഴേക്കും താളം കണ്ടെത്തിക്കഴിഞ്ഞ കോലി, സ്കോറിങ് നിരക്ക് കുറയാതെ നോക്കി. 39–ാം പന്തിൽ അർധ സെഞ്ചറി തികച്ച കോലി, 67 പന്തിൽ സെഞ്ചറിയിലെത്തി. കഴിഞ്ഞ 7 ഐപിഎൽ ഇന്നിങ്സുകൾക്കിടെ കോലിയുടെ മൂന്നാം സെഞ്ചറിയാണിത്. ആവേശ് ഖാൻ എറിഞ്ഞ അവസാന ഓവറിൽ 3 ഫോറടക്കം 13 റൺസ് നേടിയ കോലി, ബെംഗളൂരു ടോട്ടൽ 183ൽ എത്തിച്ചു. 72 പന്തിൽ 4 സിക്സും 12 ഫോറുമടക്കം 156.9 സ്ട്രൈക്ക് റേറ്റിലാണ് കോലി തന്റെ 8–ാം ഐപിഎൽ സെഞ്ചറി സ്വന്തമാക്കിയത്.