ധോണി ഇറങ്ങിയപ്പോൾ ആർത്തിരമ്പി ചെപ്പോക്കിലെ ഗാലറി; ചെവി പൊത്തി റസ്സൽ – വിഡിയോ
ചെന്നൈ ∙ സൂപ്പർ കിങ്സിന്റെ ഓരോ മത്സരത്തിലും തങ്ങളുടെ ‘തല’യായ എം.എസ്.ധോണി ബാറ്റിങ്ങിന് ഇറങ്ങാനുള്ള കാത്തിരിപ്പിലാവും ആരാധകർ. ധോണിയെ ക്രീസിൽ കാണുന്നതിലേറെ സന്തോഷമുള്ള മറ്റൊന്നും ചെന്നൈ ആരാധകർക്കില്ല. ഓരോ തവണ ധോണി ക്രീസിലെത്തുമ്പോഴും ആരാധകരുടെ ആവേശവും ഉയരും. കഴിഞ്ഞ ദിവസം കൊൽക്കത്ത നൈറ്റ്

ചെന്നൈ ∙ സൂപ്പർ കിങ്സിന്റെ ഓരോ മത്സരത്തിലും തങ്ങളുടെ ‘തല’യായ എം.എസ്.ധോണി ബാറ്റിങ്ങിന് ഇറങ്ങാനുള്ള കാത്തിരിപ്പിലാവും ആരാധകർ. ധോണിയെ ക്രീസിൽ കാണുന്നതിലേറെ സന്തോഷമുള്ള മറ്റൊന്നും ചെന്നൈ ആരാധകർക്കില്ല. ഓരോ തവണ ധോണി ക്രീസിലെത്തുമ്പോഴും ആരാധകരുടെ ആവേശവും ഉയരും. കഴിഞ്ഞ ദിവസം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ നടന്ന മത്സരത്തിൽ ധോണി ക്രീസിൽ എത്തിയപ്പോഴും ആർപ്പു വിളികളോടെയാണ് ആരാധകർ വരവേറ്റത്.
ചെന്നൈയുടെ ഇന്നിങ്സിന്റെ 17–ാം ഓവറിൽ ശിവം ദുബെ പുറത്തായതിനു പിന്നാലെയാണ് ധോണി ക്രീസിലെത്തിയത്. ‘തലൈവാ’ വിളികളും ആരവവും ഒപ്പം ഡിജെ മ്യൂസിക്കും ഉയർന്നതോടെ ചെപ്പോക്കിലെ സ്റ്റേഡിയത്തിൽ മറ്റൊന്നും കേൾക്കാനാവാത്ത സ്ഥിതിവിശേഷമായിരുന്നു. ശബ്ദം വീണ്ടും ഉയർന്നതോടെ അസ്വസ്ഥതയോടെ ചെവി പൊത്തുന്ന കൊൽക്കത്ത താരം ആന്ദ്രേ റസ്സലിന്റെ ദൃശ്യങ്ങളും വൈറലായി.
മത്സരത്തില്‍ 7 വിക്കറ്റിനാണ് ചെന്നൈ വിജയിച്ചത്. ആദ്യം ബാറ്റു ചെയ്ത നൈറ്റ് റൈഡേഴ്സിന് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 137 റൺസ് മാത്രമാണ് നേടാനാത്. മറുപടി ബാറ്റിങ്ങിൽ ചെന്നൈ 14 പന്തു ശേഷിക്കേ വിജയലക്ഷ്യം മറികടന്നു. ചെന്നൈ ക്യാപ്റ്റൻ ഋതുരാജ് ഗയ്ക്‌വാദ് അർധ സെഞ്ചറി നേടി. അഞ്ചാമനായി ക്രീസിലെത്തിയ ധോണി ഒരു റണ്ണുമായി പുറത്താകാതെനിന്നു.