യശസ്വി ജയ്സ്‌വാളിന് തകർപ്പൻ സെഞ്ചറി; മുംബൈക്കെതിരെ രാജസ്ഥാന് 9 വിക്കറ്റിന്റെ റോയൽ വിജയം
ജയ്പുർ ∙ ഓപ്പണർ യശസ്വി ജയ്സ്‍വാളിന്റെ അപരാജിത സെഞ്ചറിയുടെ കരുത്തിൽ മുംബൈ ഇന്ത്യൻസിനെ 9 വിക്കറ്റിന് തകർത്ത് രാജസ്ഥാൻ റോയൽസിന്റെ മുന്നേറ്റം. മുംബൈ ഉയർത്തിയ 180 റൺസ് വിജയലക്ഷ്യം കേവലം ഒരു വിക്കറ്റ് നഷ്ടത്തിലാണ് രാജസ്ഥാൻ മറികടന്നത്. ഇടയ്ക്ക് മഴ രസംകൊല്ലിയായെങ്കിലും റോയൽസിന്റെ ബാറ്റിൽനിന്ന് റണ്ണൊഴുക്കിന് കുറവുണ്ടായില്ല.

ജയ്പുർ ∙ ഓപ്പണർ യശസ്വി ജയ്സ്‍വാളിന്റെ അപരാജിത സെഞ്ചറിയുടെ കരുത്തിൽ മുംബൈ ഇന്ത്യൻസിനെ 9 വിക്കറ്റിന് തകർത്ത് രാജസ്ഥാൻ റോയൽസിന്റെ മുന്നേറ്റം. മുംബൈ ഉയർത്തിയ 180 റൺസ് വിജയലക്ഷ്യം കേവലം ഒരു വിക്കറ്റ് നഷ്ടത്തിലാണ് രാജസ്ഥാൻ മറികടന്നത്. ഇടയ്ക്ക് മഴ രസംകൊല്ലിയായെങ്കിലും റോയൽസിന്റെ ബാറ്റിൽനിന്ന് റണ്ണൊഴുക്കിന് കുറവുണ്ടായില്ല. ഇംപാക്ട് പ്ലെയറായി ഇറങ്ങിയ ജോസ് ബട്‌ലറുടെ വിക്കറ്റ് മാത്രമാണ് രാജസ്ഥാന് നഷ്ടമായത്. സ്കോർ: മുംബൈ ഇന്ത്യൻസ് – 20 ഓവറിൽ 9ന് 179, രാജസ്ഥാൻ റോയൽസ് – 18.4 ഓവറിൽ 1ന് 183.
മറുപടി ബാറ്റിങ്ങിനിറങ്ങിയ റോയൽസിനു വേണ്ടി ഓപ്പണർമാർ തകർത്തടിച്ചാണ് തുടങ്ങിയത്. ആദ്യ വിക്കറ്റിൽ 74 റൺസ് നേടി നിൽക്കേ ബട്‌ലറെ ക്ലീൻ ബോൾഡാക്കി പിയുഷ് ചൗളയാണ് ഈ കൂട്ടുകെട്ട് തകർത്തത്. 25 പന്തിൽ 35 റൺസാണ് താരത്തിന്റെ സമ്പാദ്യം. പിന്നീടിറങ്ങിയ ക്യാപ്റ്റൻ സഞ്ജു സാംസൺ ജയ്സ്‌വാളിന് മികച്ച പിന്തുണയാണ് നൽകിയത്. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ അപരാജിത സെഞ്ചറി കൂട്ടുകെട്ടും തീർത്തു. 59 പന്തിലാണ് ജയ്സ്‌വാൾ സെഞ്ചറി പൂർത്തിയാക്കിയത്. ആകെ 60 പന്തിൽ 9 ഫോറും 7 സിക്സും സഹിതം 104 റൺസാണ് താരം അടിച്ചു കൂട്ടിയത്. സഞ്ജു 28 പന്തിൽ 38 റൺസുമായി പുറത്താകാതെ നിന്നു.
∙ മുംബൈ 179/9
ടീം സ്കോർ രണ്ടക്കം കടക്കും മുന്‍പ് ഓപ്പണർമാരെ നഷ്ടപ്പെട്ട മുംബൈയെ, അർധ സെഞ്ചറി നേടിയ തിലക് വർമയും തകർത്തടിച്ച നേഹൽ വധേരയുമാണ് പൊരുതാവുന്ന സ്കോറിലെത്തിച്ചത്. 45 പന്തിൽ 65 റൺസ് നേടിയ തിലക് വർമയാണ് അവരുടെ ടോപ് സ്കോറർ. നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിലാണ് മുംബൈ 179 റൺസ് നേടിയത്. രാജസ്ഥാനു വേണ്ടി സന്ദീപ് ശർമ 5 വിക്കറ്റു പിഴുതു.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് ആദ്യ ഓവറിൽ രോഹിത് ശർമയെയും (6), രണ്ടാം ഓവറിൽ ഇഷൻ കിഷനെയും (0) നഷ്ടമായി. രോഹിത്തിനെ ട്രെൻഡ് ബോള്‍ട്ടും ഇഷനെ സന്ദീപ് ശർമയുമാണ് മടക്കിയത്. ഇരുവരും സഞ്ജു സാംസണ് ക്യാച്ച് നൽകിയാണ് പുറത്തായത്. 8 പന്തിൽ 10 റൺസ് മാത്രം നേടി സൂര്യകുമാർ യാദവ് കൂടി പുറത്തായതോടെ മുംബൈ 3ന് 20 എന്ന നിലയിലേക്ക് വീണു. പിന്നാലെയിറങ്ങിയ മുഹമ്മദ് നബി വ്യക്തിഗത സ്കോർ 23ൽ നിൽക്കേ യുസ്‌വേന്ദ്ര ചഹലിന് ക്യാച്ച് നൽകി മടങ്ങി.
അഞ്ചാം വിക്കറ്റിലൊന്നിച്ച തിലക് വർമയും നേഹൽ വധേരയും ചേർന്ന് ടീമിനെ രക്ഷിക്കുകയായിരുന്നു. ഇരുവരും ചേർന്ന് 99 റൺസ് കൂട്ടിച്ചേർത്തു. 17–ാം ഓവറിൽ വധേരയെ പുറത്താക്കി ബോൾട്ട് ഈ സഖ്യത്തെ പിരിച്ചു. 24 പന്തിൽ 3 ഫോറും 4 സിക്സും സഹിതം 49 റൺസാണ് താരം അടിച്ചെടുത്തത്. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്ക് 10 റൺസ് മാത്രമാണ് നേടാനായത്. സന്ദീപ് ശർമ എറിഞ്ഞ 20–ാം ഓവറിൽ തിലക് വർമ ഉൾപ്പെടെ മൂന്നു മുംബൈ ബാറ്റർമാരാണ് പുറത്തായത്. ടിം ഡേവിഡ് (3), ജെറാൾഡ് കോട്സീ (0) എന്നിവർ നിരാശപ്പെടുത്തി. പിയുഷ് ചൗള (1*), ജസ്പ്രീത് ബുമ്ര (2*) എന്നിവർ പുറത്താകാതെ നിന്നു.