സഞ്ജു സാംസണും ഋഷഭ് പന്തും വേണ്ട, ലോകകപ്പ് വിക്കറ്റ് കീപ്പർ മറ്റൊരാൾ; പ്രവചിച്ച് മുൻ ഇന്ത്യൻ താരം
മുംബൈ∙ സഞ്ജു സാംസണും ഋഷഭ് പന്തുമല്ല ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്ക്കായി വിക്കറ്റ് കീപ്പറാകേണ്ടതെന്ന നിലപാടിൽ മുൻ ഇന്ത്യൻ താരം അംബാട്ടി റായുഡു. ട്വന്റി20 ലോകകപ്പിനുള്ള 15 അംഗ ടീമിനെ റായുഡു പ്രവചിച്ചപ്പോൾ വിക്കറ്റ് കീപ്പറായത് സീനിയർ താരം ദിനേഷ് കാർത്തിക്ക്. രാജസ്ഥാൻ

മുംബൈ∙ സഞ്ജു സാംസണും ഋഷഭ് പന്തുമല്ല ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്ക്കായി വിക്കറ്റ് കീപ്പറാകേണ്ടതെന്ന നിലപാടിൽ മുൻ ഇന്ത്യൻ താരം അംബാട്ടി റായുഡു. ട്വന്റി20 ലോകകപ്പിനുള്ള 15 അംഗ ടീമിനെ റായുഡു പ്രവചിച്ചപ്പോൾ വിക്കറ്റ് കീപ്പറായത് സീനിയർ താരം ദിനേഷ് കാർത്തിക്ക്. രാജസ്ഥാൻ റോയൽസിന്റെ മധ്യനിര താരം റിയാൻ പരാഗ്, സ്പിന്നർ യുസ്‍വേന്ദ്ര ചെഹല്‍ എന്നിവരെ ടീമിലെടുക്കണമെന്നാണ് റായുഡുവിന്റെ നിലപാട്.
ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യ, കെ.എൽ. രാഹുല്‍, ശുഭ്മൻ ഗിൽ എന്നിവരും റായുഡുവിന്റെ ടീമില്‍ ഇല്ല. രോഹിത് ശർമ നയിക്കുന്ന ടീമിൽ സീനിയർ താരം വിരാട് കോലിയുമുണ്ട്. ഹാർദിക് പാണ്ഡ്യയ്ക്കു പകരം ചെന്നൈ സൂപ്പർ കിങ്സിന്റെ ഓൾറൗണ്ടർ ശിവം ദുബെയെ റായുഡു ടീമില്‍ ഉൾപ്പെടുത്തി. പേസർമാരിൽ ലക്നൗ സൂപ്പർ ജയന്റ്സിന്റെ ഫാസ്റ്റ് ബോളര്‍ മായങ്ക് യാദവുമുണ്ട്.
മേയ് ഒന്നിനു മുൻപ് ട്വന്റി20 ലോകകപ്പിനുള്ള ടീമുകളെ പ്രഖ്യാപിക്കണമെന്നാണ് രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ നിർദേശം. ഐപിഎല്ലിലെ ആദ്യ ഘട്ടത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഇന്ത്യൻ ടീമിനെ സിലക്ട് ചെയ്യുക. പരുക്കുമാറി തിരിച്ചെത്തിയ ഋഷഭ് പന്തിനെ ബിസിസിഐ ലോകകപ്പ് ടീമിൽ കളിപ്പിക്കുമോയെന്നു വ്യക്തമല്ല. മികച്ച ഫോമിലാണ് സഞ്ജു സാംസൺ 2024 ഐപിഎല്ലിൽ കളിക്കുന്നത്. പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരാണ് സഞ്ജു നയിക്കുന്ന രാജസ്ഥാൻ റോയൽസ്.
അംബാട്ടി റായുഡു തിരഞ്ഞെടുത്ത ഇന്ത്യൻ ടീം– രോഹിത് ശർമ (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, വിരാട് കോലി, സൂര്യകുമാർ യാദവ്, റിയാൻ പരാഗ്, റിങ്കു സിങ്, ദിനേഷ് കാർത്തിക്ക് (വിക്കറ്റ് കീപ്പർ), ശിവം ദുബെ, രവീന്ദ്ര ജഡേജ, യുസ്‍വേന്ദ്ര ചെഹൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിങ്, മായങ്ക് യാദവ്.