കോലിയും ഹാർദിക്കും വേണ്ട, സഞ്ജു സാംസൺ ട്വന്റി20 ലോകകപ്പ് കളിക്കട്ടെയെന്ന് മഞ്ജരേക്കർ
മുംബൈ∙ ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ സീനിയർ താരം വിരാട് കോലി കളിക്കേണ്ടതില്ലെന്ന നിലപാടിൽ മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്‍ജരേക്കർ. രോഹിത് ശർമ നയിക്കുന്ന ടീമിൽ മലയാളി താരം സഞ്ജു സാംസണും ഋഷഭ് പന്തും കളിക്കട്ടെയെന്നും ഒരു സ്പോർട്സ് മാധ്യമത്തിൽ സംസാരിക്കവേ മഞ്ജരേക്കർ വ്യക്തമാക്കി.

മുംബൈ∙ ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ സീനിയർ താരം വിരാട് കോലി കളിക്കേണ്ടതില്ലെന്ന നിലപാടിൽ മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്‍ജരേക്കർ. രോഹിത് ശർമ നയിക്കുന്ന ടീമിൽ മലയാളി താരം സഞ്ജു സാംസണും ഋഷഭ് പന്തും കളിക്കട്ടെയെന്നും ഒരു സ്പോർട്സ് മാധ്യമത്തിൽ സംസാരിക്കവേ മഞ്ജരേക്കർ വ്യക്തമാക്കി. ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യയും സഞ്ജയ് മഞ്ജരേക്കറുടെ പ്ലേയിങ് ഇലവനിൽ ഇല്ല.
ഓൾ റൗണ്ടർമാരായി രവീന്ദ്ര ജഡേജ, ക്രുനാൽ പാണ്ഡ്യ എന്നിവരാണുള്ളത്. രാജസ്ഥാൻ റോയൽസ് താരങ്ങളായ ആവേശ് ഖാൻ, യുസ്‍വേന്ദ്ര ചെഹൽ എന്നിവരും ടീമിലുണ്ട്. മേയ് ഒന്നിനു മുന്‍പ് ട്വന്റി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിക്കണമെന്നാണ് രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ നിർദേശം. ഐപിഎല്ലിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഇന്ത്യൻ ടീം പ്രഖ്യാപനം.
സഞ്ജയ് മഞ്ജരേക്കർ പ്രവചിച്ച ട്വന്റി20 ലോകകപ്പ് ടീം– രോഹിത് ശർമ (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, സഞ്ജു സാംസൺ, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത്, കെ.എൽ. രാഹുൽ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, യുസ്‍വേന്ദ്ര ചെഹൽ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, ആവേശ് ഖാൻ, ഹർഷിത് റാണ, മയങ്ക് യാദവ്, ക്രുനാല്‍ പാണ്ഡ്യ.