ബിസിസിഐയ്ക്ക് മറ്റു വഴികളില്ല, ഹാർദിക് പാണ്ഡ്യയെ ലോകകപ്പ് ടീമിലെടുക്കാൻ നീക്കം?
മുംബൈ∙ ഹാർദിക് പാണ്ഡ്യയെ ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയേക്കുമെന്നു വിവരം. യുഎസിലും വെസ്റ്റിൻഡീസിലുമായി നടക്കുന്ന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ ഈ ആഴ്ച അവസാനം തന്നെ പ്രഖ്യാപിക്കാനാണു സാധ്യത. ഫാസ്റ്റ് ബോളിങ് ഓൾ റൗണ്ടറെന്ന നിലയില്‍

മുംബൈ∙ ഹാർദിക് പാണ്ഡ്യയെ ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയേക്കുമെന്നു വിവരം. യുഎസിലും വെസ്റ്റിൻഡീസിലുമായി നടക്കുന്ന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ ഈ ആഴ്ച അവസാനം തന്നെ പ്രഖ്യാപിക്കാനാണു സാധ്യത. ഫാസ്റ്റ് ബോളിങ് ഓൾ റൗണ്ടറെന്ന നിലയില്‍ ഇന്ത്യൻ ടീമിലേക്ക് ഹാർദിക് പാണ്ഡ്യയെ പരിഗണിക്കും. ഐപിഎല്ലിൽനിന്ന് മികച്ചൊരു ഓൾ റൗണ്ടറെ കണ്ടെത്താൻ സാധിക്കാത്തതിനാൽ ബിസിസിഐയ്ക്കു മുന്നിൽ പാണ്ഡ്യയെ എടുക്കുകയല്ലാതെ മറ്റു വഴികളില്ലെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
മികച്ച ഫോമിലുണ്ടായിട്ടും ചെന്നൈ സൂപ്പർ കിങ്സിന്റെ യുവ ഓൾറൗണ്ടർ ശിവം ദുബെയ്ക്കു ബോളിങ്ങിൽ കഴിവു തെളിയിക്കാനായിട്ടില്ല. വെടിക്കെട്ട് ബാറ്ററായ ദുബെയ്ക്ക് ചെന്നൈയിൽ പന്തെറിയാൻ കാര്യമായ അവസരങ്ങൾ ലഭിച്ചിട്ടില്ലെന്നതാണു സത്യം. അതുകൊണ്ടു തന്നെ ദുബെയെ ‘ഓൾറൗണ്ടറായി’ ടീമിലെടുക്കാനുമാകില്ല. പകരക്കാരായി ആരെയും കണ്ടെത്താൻ സാധിക്കാത്തതിനാൽ, പാണ്ഡ്യയിലേക്കു തന്നെ ബിസിസിഐ വീണ്ടും എത്തുകയാണ്. ഏകദിന ലോകകപ്പിലാണ് പാണ്ഡ്യ ഇന്ത്യയ്ക്കായി ഒടുവിൽ കളിച്ചത്.
ഐപിഎൽ സീസണിൽ മുംബൈ ഇന്ത്യന്‍സിനു വേണ്ടി 17 ഓവറുകൾ മാത്രമാണ് പാണ്ഡ്യ പന്തെറിഞ്ഞത്. ചില മത്സരങ്ങളിൽ ഒരോവർ പോലും എറിഞ്ഞതുമില്ല. ബാറ്റിങ്ങിലും ഫോമിലെത്താൻ പാണ്ഡ്യയ്ക്കു സാധിച്ചിട്ടില്ല. ഫിനിഷർ റോളിൽ തിളങ്ങാറുള്ള പാണ്ഡ്യ ഈ സീസണിൽ ഏഴു സിക്സുകളാണ് ആകെ അടിച്ചത്. പാണ്ഡ്യയെ ടീമിൽ എടുത്താലും, ബാറ്ററായി മാത്രം ശിവം ദുബെയെ പരിഗണിക്കാനും ബിസിസിഐ ആലോചിക്കുന്നുണ്ട്.