രഞ്ജി ട്രോഫി ടോപ് സ്കോററെ ട്വന്റി20 ലോകകപ്പ് കളിപ്പിക്കാൻ യുഎസ്, ഉൻമുക്ത് ചന്ദിന് ഇടമില്ല
2018–19 സീസൺ രഞ്ജി ട്രോഫിയിൽ ടോപ് സ്കോററായിരുന്ന ഡൽഹി താരം മിലിന്ദ് കുമാർ ട്വന്റി20 ലോകകപ്പിനുള്ള യുഎസ് ടീമിൽ ഇടം പിടിച്ചു. ഐപിഎലിൽ ഡൽഹി ഡെയർ ഡെവിൾസ്, റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ ടീമുകളിലും അംഗമായിരുന്നു. 7 സീസണുകൾ ഡൽഹിക്കു വേണ്ടി രഞ്ജി കളിച്ച മിലിന്ദ് പിന്നീട് യുഎസിലേക്കു ചേക്കേറി.

ഡാളസ് ∙ 2018–19 സീസൺ രഞ്ജി ട്രോഫിയിൽ ടോപ് സ്കോററായിരുന്ന ഡൽഹി താരം മിലിന്ദ് കുമാർ ട്വന്റി20 ലോകകപ്പിനുള്ള യുഎസ് ടീമിൽ ഇടം പിടിച്ചു. ഐപിഎലിൽ ഡൽഹി ഡെയർ ഡെവിൾസ്, റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ ടീമുകളിലും അംഗമായിരുന്നു. 7 സീസണുകൾ ഡൽഹിക്കു വേണ്ടി രഞ്ജി കളിച്ച മിലിന്ദ് പിന്നീട് യുഎസിലേക്കു ചേക്കേറി.
ന്യൂസീലൻഡിനു വേണ്ടി 2014, 2016 ട്വന്റി20 ലോകകപ്പുകളും 2015 ഏകദിന ലോകകപ്പും കളിച്ച കോറി ആൻഡേഴ്സനും യുഎസ് ടീമിലുണ്ട്. അതേസമയം അവസരങ്ങൾ തേടി യുഎസിലേക്കു പോയ അണ്ടർ 19 ഇന്ത്യൻ ടീം മുൻ ക്യാപ്റ്റൻ ഉൻമുക്ത് ചന്ദിനെ യുഎസ് ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല.
ഇന്ത്യൻ ടീമിൽനിന്ന് വിരമിച്ച ശേഷമാണ് ഉൻമുക്ത് ചന്ദ് യുഎസിലേക്കു പോയത്. യുഎസ് ആഭ്യന്തര ലീഗുകളിൽ കളിച്ചെങ്കിലും താരത്തെ സീനിയർ ടീമില്‍ ഉൾപ്പെടുത്തിയിട്ടില്ല. കാനഡയ്ക്കെതിരായ ട്വന്റി20 പരമ്പരയിലും ഉൻമുക്ത് ചന്ദിനെ യുഎസ് കളിപ്പിച്ചിരുന്നില്ല.