അതിരുവിട്ട ആഘോഷത്തിന് ശിക്ഷ; വീണ്ടും പ്രകോപിപ്പിച്ച് ഹർഷിത്, ബിസിസിഐയ്ക്ക് ‘സൈലന്റ്’ മറുപടി
കൊൽക്കത്ത∙ ഗ്രൗണ്ടിലെ ആഘോഷ പ്രകടനങ്ങളുടെ പേരില്‍ രണ്ടു വട്ടം ശിക്ഷ അനുഭവിച്ചിട്ടും പഠിക്കാതെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പേസർ ഹർഷിത് റാണ. നേരത്തേ അതിരുവിട്ട ആഘോഷ പ്രകടനങ്ങള്‍ നടത്തിയതിനു റാണയ്ക്ക് മാച്ച് ഫീയുടെ 100 ശതമാനവും ഒരു മത്സരത്തിൽനിന്നു വിലക്കും ശിക്ഷയായി

കൊൽക്കത്ത∙ ഗ്രൗണ്ടിലെ ആഘോഷ പ്രകടനങ്ങളുടെ പേരില്‍ രണ്ടു വട്ടം ശിക്ഷ അനുഭവിച്ചിട്ടും പഠിക്കാതെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പേസർ ഹർഷിത് റാണ. നേരത്തേ അതിരുവിട്ട ആഘോഷ പ്രകടനങ്ങള്‍ നടത്തിയതിനു റാണയ്ക്ക് മാച്ച് ഫീയുടെ 100 ശതമാനവും ഒരു മത്സരത്തിൽനിന്നു വിലക്കും ശിക്ഷയായി ലഭിച്ചിരുന്നു. ഐപിഎല്ലില്‍ അച്ചടക്ക ലംഘനം നടത്തിയെന്നു കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. തിരിച്ചുവരവിൽ ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ കളിയിൽ വിക്കറ്റ് കിട്ടിയപ്പോൾ ഒരു പടി കൂടി കടന്നതായിരുന്നു ഹർഷിത്തിന്റെ ആഘോഷം.
ചുണ്ടത്ത് വിരൽ ചേർത്തുവച്ചുള്ള ‘സൈലന്റ്’ സെലിബ്രേഷൻ ഐപിഎൽ സംഘാടകർക്കുള്ള താരത്തിന്റെ മറുപടിയാണെന്നാണ് ആരാധകരുടെ കണ്ടെത്തൽ. ഹർഷിത് റാണയുടെ ആഘോഷത്തിന്റെ ചിത്രം കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ചിട്ടുണ്ട്. ഇതിന്റെ പേരിൽ ബിസിസിഐ ഇനി വേറെ നടപടിയെടുക്കില്ലെന്നു പ്രതീക്ഷിക്കാമെന്നാണ് ആരാധകരിൽ ചിലരുടെ നിലപാട്.
ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലെ അതിരുവിട്ട ആഘോഷത്തിന്റെ പേരിലാണ് ഹർഷിത് റാണയ്ക്കെതിരെ ഒടുവിൽ നടപടി വന്നത്. താരത്തിനു ലഭിക്കുന്ന മാച്ച് ഫീസ് പൂർണമായും പിഴയായി അടയ്ക്കാനും ഒരു കളിയിൽനിന്നു വിട്ടുനിൽക്കാനുമായിരുന്നു ബിസിസിഐ ശിക്ഷ വിധിച്ചത്. ലെവൽ 1 വിഭാഗത്തില്‍ പെടുന്ന കുറ്റമാണ് കൊൽക്കത്ത പേസറുടെ ഭാഗത്തുനിന്നുണ്ടായതെന്നും ബിസിസിഐ പ്രസ്താവനയില്‍ അറിയിച്ചിരുന്നു.
തിരിച്ചുവരവിൽ വിക്കറ്റ് കിട്ടിയപ്പോൾ നടത്തിയ ആഘോഷത്തിൽ ഹർഷിത്തിനെതിരെ ബിസിസിഐ അടുത്ത നടപടിയെടുക്കുമോയെന്നു വ്യക്തമല്ല. സീസണിൽ ഒന്‍പതു മത്സരങ്ങൾ കളിച്ച ഹര്‍ഷിത് റാണ 14 വിക്കറ്റുകളാണ് ഇതുവരെ വീഴ്ത്തിയത്. വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ എട്ടാമതാണ് കൊൽക്കത്ത പേസർ ഉള്ളത്.