ഒരു മിനിറ്റിൽ താഴെ സമയം, സഞ്ജുവിനെ പുറത്താക്കിയത് 2 ആംഗിളുകള് മാത്രം നോക്കി; വൈഡിലും കൃത്രിമം?
ഐപിഎലിലെ രാജസ്ഥാൻ റോയൽസ്– ഡൽഹി ക്യാപിറ്റൽസ് മത്സരത്തിൽ രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസൺ പുറത്തായതിനെച്ചൊല്ലിയുള്ള വിവാദം കൊഴുക്കുന്നു. മുകേഷ് കുമാർ എറിഞ്ഞ 16–ാം ഓവറിലെ നാലാം പന്തിൽ ലോങ് ഓൺ ബൗണ്ടറിയിൽ വച്ച് ഷായ് ഹോപ് എടുത്ത ക്യാച്ചിലായിരുന്നു സഞ്ജു പുറത്തായത്. എന്നാൽ ക്യാച്ച് എടുത്തതിനു പിന്നാലെ ഹോപ്പിന്റെ കാൽ ബൗണ്ടറി ലൈനിൽ തട്ടിയതായി സംശയമുണ്ടായിരുന്നു. വിഷയം തേഡ് അംപയർ പരിശോധിച്ച ശേഷം ഔട്ട് വിധിച്ചു. എന്നാൽ, അംപയർമാരോട് നീരസം അറിയിച്ച ശേഷമാണ് സഞ്ജു ഗ്രൗണ്ട് വിട്ടത്. 46 പന്തിൽ 86 റൺസുമായി മികച്ച രീതിയിൽ ബാറ്റ് ചെയ്തിരുന്ന സഞ്ജുവിന്റെ പുറത്താകലാണ് മത്സരത്തിൽ വഴിത്തിരിവായതും.

അംപയർക്ക് തെറ്റിയോ ?
∙ സഞ്ജു പുറത്തായ ക്യാച്ചിന്റെ 2 ആംഗിളുകളിലുള്ള വിഡിയോ ദൃശ്യങ്ങളാണു തേഡ് അംപയർ പരിശോധിച്ചത്. ആദ്യത്തെ ആംഗിളിൽ ഹോപ്പിന്റെ കാൽ ബൗണ്ടറി ലൈനിൽ തട്ടുന്നതായി കാണാം. എന്നാൽ അടുത്ത ആംഗിളിൽ കാലും ബൗണ്ടറി ലൈനും തമ്മിൽ നേരിയ വിടവുള്ളതായും തോന്നും.
∙ ഒരു വൈഡ് ബോൾ റിവ്യൂ പോലും മൂന്നോ നാലോ മിനിറ്റ് പരിശോധിക്കുന്ന തേഡ് അംപയർ, മത്സരത്തിലെ നിർണായകമായ ഒരു ഔട്ട് വിധിക്കാൻ ഒരു മിനിറ്റിൽ താഴെ മാത്രം സമയമെടുത്തതിലാണ് പ്രധാന വിമർശനം
∙ ഐപിഎലിൽ ഇത്തവണ പുതുതായി നടപ്പാക്കിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് വ്യത്യസ്തമായ ഒട്ടേറെ ക്യാമറ ആംഗിളുകൾ പരിശോധിക്കാൻ അംപയർക്ക് അവസരമുണ്ടായിരുന്നു. എന്നാൽ രണ്ട് ആംഗിൾ മാത്രം പരിശോധിച്ചാണ് തേഡ് അംപയർ ഔട്ട് വിധിച്ചത്.
∙ സാധാരണഗതിയിൽ ഔട്ട് ആണെന്ന് 100% ഉറപ്പില്ലാത്ത സാഹചര്യങ്ങളിൽ സംശയത്തിന്റെ ആനുകൂല്യം ബാറ്റർക്ക് ലഭിക്കണമെന്നാണ് ക്രിക്കറ്റ് നിയമം. എന്നാൽ ഇവിടെ അതും ലംഘിക്കപ്പെട്ടു.
വൈഡിലും കൃത്രിമം ?
റാസിഖ് സലാം എറിഞ്ഞ 19–ാം ഓവറിലെ അവസാന പന്ത് വൈഡ് ലൈനിനെ തൊട്ടുരുമ്മിയാണ് കടന്നുപോയത്. അംപയർ വൈഡ് വിളിക്കാതെ വന്നതോടെ രാജസ്ഥാൻ ബാറ്റർ റോവ്മാൻ പവൽ റിവ്യൂ എടുത്തു. പന്തിന്റെ മുന്നിൽ നിന്നും പിന്നിൽ നിന്നുമുള്ള ദൃശ്യങ്ങൾ പരിശോധിച്ച തേഡ് അംപയർ, ഓൺ ഫീൽഡ് അംപയറുടെ തീരുമാനം ശരിവച്ചു. എന്നാൽ പിന്നിൽ നിന്നുള്ള ദൃശ്യം പരിശോധിച്ചത് തൊട്ടു മുൻപത്തെ പന്തിന്റെയാണെന്നാണ് വിമർശനം. രണ്ടു പന്തുകളും വൈഡ് യോർക്കറുകളായിരുന്നു. ഇതിനാൽ ദൃശ്യം മാറിപ്പോയതാകാമെന്നും ആരോപണമുണ്ട്.
സഞ്ജുവിന് പിഴ
വിവാദ പുറത്താകലിനു പിന്നാലെ അംപയർമാരോട് തർക്കിച്ചതിനു രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണ് മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തി.