ചെന്നൈ∙ കുഞ്ഞൻ വിജയലക്ഷ്യം ക്ഷമയോടെ പിന്തുടർന്ന ചെന്നൈ സൂപ്പർ കിങ്സിന് ചെപ്പോക്കിൽ വിജയമധുരം. രാജസ്ഥാൻ റോയൽസിനെതിരെ അഞ്ച് വിക്കറ്റിനാണ് ചെന്നൈയുടെ ജയം. രാജസ്ഥാൻ ഉയർത്തിയ 142 റൺസ് വിജയലക്ഷ്യം 18.2 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ചെന്നൈ മറികടന്നത്. ക്യാപ്റ്റൻ ഋതുരാജ് ഗെയ്‌ക്‌വാദ് (41 പന്തിൽ 42*), രചിൻ രവീന്ദ്ര (18 പന്തിൽ 27), ഡാരിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ∙ കുഞ്ഞൻ വിജയലക്ഷ്യം ക്ഷമയോടെ പിന്തുടർന്ന ചെന്നൈ സൂപ്പർ കിങ്സിന് ചെപ്പോക്കിൽ വിജയമധുരം. രാജസ്ഥാൻ റോയൽസിനെതിരെ അഞ്ച് വിക്കറ്റിനാണ് ചെന്നൈയുടെ ജയം. രാജസ്ഥാൻ ഉയർത്തിയ 142 റൺസ് വിജയലക്ഷ്യം 18.2 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ചെന്നൈ മറികടന്നത്. ക്യാപ്റ്റൻ ഋതുരാജ് ഗെയ്‌ക്‌വാദ് (41 പന്തിൽ 42*), രചിൻ രവീന്ദ്ര (18 പന്തിൽ 27), ഡാരിൽ മിച്ചൽ (13 പന്തിൽ 22) എന്നിവരാണ് ചെന്നൈയ്ക്കു വേണ്ടി പൊരുതിയത്.

പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേയ്ക്കു കയറിയ ചെന്നൈ, പ്ലേഓഫ് പ്രതീക്ഷകൾ കൂടുതൽ സജീവമാക്കി. തുടർച്ചയായ മൂന്നു മത്സരങ്ങൾ തോറ്റ രാജസ്ഥാന് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരായി ലീഗ് ഘട്ടം അവസാനിപ്പിക്കുന്നത് ദുഷ്‌കരമായി. നിലവിൽ ഒന്നാം സ്ഥാനത്തുള്ള കൊൽക്കത്ത അടുത്ത മത്സരങ്ങളിൽ പരാജയപ്പെടുകയും രാജസ്ഥാൻ വിജയിക്കുകയും ചെയ്തെങ്കിൽ മാത്രമേ സഞ്ജുവിനും സംഘത്തിനും ഒന്നാം സ്ഥാനത്തെത്താനാകൂ.

ADVERTISEMENT

അതേസമയം, ചെന്നൈ പ്ലേഓഫിൽ അല്ലെങ്കിൽ ഫൈനലിൽ പ്രവേശിച്ചില്ലെങ്കിൽ ചെപ്പോക്ക് സ്റ്റേഡിയത്തിൽ എം.എസ്.ധോണിയുടെ അവസാനമത്സരമാണ് ഇതെന്നും വിലയിരുത്തലുണ്ട്. ഈ സീസണിൽ ചെന്നൈയ്ക്ക് ഇനി ഹോം മത്സരങ്ങളില്ല. അവസാന ലീഗ് മത്സരം ആർസിബിക്കെതിരെ ബെംഗളൂരുവിലാണ്. രണ്ടാം ക്വാളിഫയറും ഫൈനൽ മത്സരവുമാണ് ഇനി ചെന്നൈയിലുള്ളത്.

∙ വരിഞ്ഞുമുറുക്കി ചെന്നൈ

ADVERTISEMENT

ആഞ്ഞടിക്കാൻ ഇറങ്ങിയ ബാറ്റർമാരെ അനങ്ങാൻ വിടാതെ ചെന്നൈ ബോളർമാർ വരിഞ്ഞുമുറുക്കിയപ്പോൾ ചെപ്പോക് സ്റ്റേഡിയത്തിൽ കുഞ്ഞൻ സ്കോറിലൊതുങ്ങി രാജസ്ഥാൻ റോയൽസ്. ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ നേടിയത് വെറും 141 റൺസ്. റയാൻ പരാഗ് (35 പന്തിൽ 47*) ആണ് രാജസ്ഥാൻ സ്കോർ 140 കടത്തിയത്. നാല് ഓവറിൽ 26 റൺസ് മാത്രം വഴങ്ങിയ മൂന്നു വിക്കറ്റ് വീഴ്ത്തിയ സിമർജീത് സിങ്ങാണ് രാജസ്ഥാൻ ഇന്നിങ്സിനെ പിടിച്ചുകെട്ടിയത്.

ചെന്നൈയ്‌ക്കെതിരായ മത്സരത്തിൽ രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസന്റെ ബാറ്റിങ്. ചിത്രം: X/IPL

ഇന്നിങ്സിന്റെ തുടക്കം മുതൽ റൺസ് കണ്ടെത്താൻ രാജസ്ഥാൻ ബാറ്റർമാർ വിയർത്തു. ഒന്നാം വിക്കറ്റിൽ ഓപ്പണർമാരായ യശ്വസി ജയ്‌സ്വാൾ (21 പന്തിൽ 24), ജോസ് ബട്‌ലർ (25 പന്തിൽ 21) എന്നിവർ ചേർന്ന് 43 റൺസാണ് കൂട്ടിച്ചേർത്തത്. എന്നാൽ ബൗണ്ടറി കണ്ടെത്താൻ ഇരുവരും വിഷമിച്ചു. ആദ്യ ആറ് ഓവറിൽ 42 റൺസ് മാത്രമായിരുന്നു രാജസ്ഥാന്റെ സ്കോർ. ഇതിൽ ആകെ പിറന്നത് ഒരു സിക്സും രണ്ടു ഫോറും. ഏഴാം ഓവറിൽ ജയ്സ്വാൾ പുറത്തായതിനു പിന്നാലെയെത്തിയ ക്യാപ്റ്റൻ സ‍‍ഞ്ജു സാംസൺ (19 പന്തിൽ 15) ആണ് ഇന്നു താളം കണ്ടെത്താൻ ഏറ്റവുമധികം വിഷമിച്ചത്. ഒരു ബൗണ്ടറി പോലും ഇന്ന് സഞ്ജുവിന്റെ ബാറ്റിൽനിന്നു പിറന്നില്ല.

ADVERTISEMENT

ബട്‌ലർ പുറത്തായതിനു ശേഷമെത്തിയ പരാഗാണ് രാജസ്ഥാൻ സ്കോർ ബോർഡിനെ അൽപമെങ്കിലും ചലിപ്പിച്ചത്. ധ്രുവ് ജുറെൽ (18 പന്തിൽ 28), ശിവം ദുബെ (പൂജ്യം), ആർ. അശ്വിൻ (1 പന്തിൽ 1*) എന്നിങ്ങനെയാണ് മറ്റു രാജസ്ഥാൻ ബാറ്റർമാരുടെ സ്കോറുകൾ. ചെന്നൈയ്ക്കായി തുഷാർ ദേശ്പാണ്ഡെ രണ്ടു വിക്കറ്റും വീഴ്ത്തി.