‘കൊടുങ്കാറ്റിനു ശേഷമുള്ള ശാന്തത’; രാഹുൽ– ഗോയങ്ക വിവാദം കെട്ടടങ്ങുന്നതിനിടെ ‘ദുരൂഹ’ പോസ്റ്റുമായി ആതിയ ഷെട്ടി
ന്യൂഡൽഹി∙ ലക്നൗ സൂപ്പർ ജയന്റ്സ് ക്യാപ്റ്റൻ കെ.എൽ. രാഹുലിനെ ടീം ഉടമ സഞ്ജീവ് ഗോയങ്ക ഗ്രൗണ്ടിൽവച്ച് പരസ്യമായി ശകാരിച്ചതിന്റെ വിവാദച്ചൂട് കെട്ടടങ്ങുന്നതിനിടെ സമൂഹമാധ്യമത്തിൽ പോസ്റ്റുമായി രാഹുലിന്റെ ഭാര്യയും നടിയുമായ ആതിയ ഷെട്ടി. സഞ്ജീവിന്റെ പെരുമാറ്റത്തെ ആരാധകർ വിമർശിച്ചപ്പോൾ, ആതിയയും പിതാവ് സുനിൽ ഷെട്ടിയും ഇക്കാര്യത്തിൽ ഇതുവരെ മൗനം പാലിക്കുകയായിരുന്നു.

കഴിഞ്ഞദിവസം, വിവാദസംഭവുമായി ബന്ധമുണ്ടെന്ന് തോന്നിക്കുന്ന രീതിയിൽ ഒരു പോസ്റ്റാണ് ആതിയയുടെ സമൂഹമാധ്യമ പേജിൽ പ്രത്യക്ഷപ്പെട്ടത്. മേഘങ്ങൾക്കിടയിലൂടെ സൂര്യൻകിരണങ്ങൾ പതിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട്, ‘കൊടുങ്കാറ്റിനു ശേഷമുള്ള ശാന്തത’ എന്ന അടിക്കുറിപ്പോടെയായിരുന്നു ആതിയയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി. ഇതു രാഹുൽ– ഗോയങ്ക വിഷയം അവസാനിച്ചു എന്നതിന്റെ സൂചനയാകാമെന്നും ആരാധകർ കരുതുന്നു.
കഴിഞ്ഞയാഴ്ച നടന്ന ഐപിഎല്‍ പോരാട്ടത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ലക്നൗ സൂപ്പർ ജയന്റ്സ് പത്തു വിക്കറ്റിന്റെ തോൽവി ഏറ്റുവാങ്ങിയിരുന്നു. 2024 ഐപിഎൽ സീസണിലെ അവരുടെ ഏറ്റവും വലിയ തോൽവിയായിരുന്നു അത്. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത് 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ ലക്നൗ നേടിയ 165 റൺസ് വിക്കറ്റ് നഷ്ടമില്ലാതെ വെറും 9.4 ഓവറിലാണ് ഹൈദരാബാദ് മറികടന്നത്.
മത്സരശേഷം ലക്നൗ ടീം ഉടമ സഞ്ജീവ് ഗോയങ്ക രാഹുലിനോട് സംസാരിക്കുന്നതിന്റെ വിഡിയോ പുറത്തുവന്നതോടെയാണ് വിവാദങ്ങളുടെ തുടക്കും. ഇരുവരും സംസാരിച്ചതെന്താണെന്ന് വ്യക്തമല്ലെങ്കിലും രാഹുൽ മ്ലാനമായ മുഖഭാവത്തോടെ എല്ലാം കേട്ടു നിൽക്കുന്നത് വിഡിയോയിൽ വ്യക്തമായിരുന്നു. ഇതിനു പിന്നാലെ സഞ്ജീവിന്റെ പെരുമാറ്റത്തിനെതിരെ വ്യാപക വിമർശനമാണ് ഉയർന്നത്. രാഹുലിനെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നു മാറ്റുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും വന്നു. എന്നാൽ അങ്ങനെയൊരു ചർച്ച നടന്നിട്ടില്ലെന്ന് എൽഎസ്‌ജിയുടെ അസിസ്റ്റന്റ് കോച്ച് ലാൻസ് ക്ലൂസ്‌നർ തിങ്കളാഴ്ച പറഞ്ഞു.