‘ഇന്ത്യയ്ക്കെതിരെ കളിക്കുമ്പോൾ പാക്കിസ്ഥാന് മാനസിക സമ്മർദം, തോല്ക്കാൻ കാരണം ഇതാണ്’
ഇന്ത്യയ്ക്കെതിരെ കളിക്കുമ്പോൾ പാക്കിസ്ഥാൻ ടീമിന് മാനസിക സമ്മർദം കൂടുതലാണെന്നും ഇതാണ് പല മത്സരങ്ങളിലും ടീം തോൽക്കാൻ കാരണമെന്നും പാക്ക് ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ മിസ്ബാഹ് ഉൽ ഹഖ്. വരുന്ന ട്വന്റി20 ലോകകപ്പിലും ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ പാക്കിസ്ഥാനെ ഈ മാനസിക സമ്മർദം അലട്ടുമെന്നും ഒരു ചാനൽ ചർച്ചയ്ക്കിടെ മിസ്ബാഹ് പറഞ്ഞു.

ന്യൂഡൽഹി ∙ ഇന്ത്യയ്ക്കെതിരെ കളിക്കുമ്പോൾ പാക്കിസ്ഥാൻ ടീമിന് മാനസിക സമ്മർദം കൂടുതലാണെന്നും ഇതാണ് പല മത്സരങ്ങളിലും ടീം തോൽക്കാൻ കാരണമെന്നും പാക്ക് ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ മിസ്ബാഹ് ഉൽ ഹഖ്. വരുന്ന ട്വന്റി20 ലോകകപ്പിലും ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ പാക്കിസ്ഥാനെ ഈ മാനസിക സമ്മർദം അലട്ടുമെന്നും ഒരു ചാനൽ ചർച്ചയ്ക്കിടെ മിസ്ബാഹ് പറഞ്ഞു.
‘ ഏത് ടൂർണമെന്റായാലും കരുത്തരായ ടീമാണ് ഇന്ത്യ. ഇതു പാക്കിസ്ഥാനെ മാനസികമായി സമ്മർദത്തിലാക്കാറുണ്ട്. ഇത്തരം സമ്മർദം മറികടക്കാൻ ഓസ്ട്രേലിയൻ ടീമിനെപ്പോലുള്ള മനോഭാവം വേണം’– മിസ്ബാഹ് പറഞ്ഞു. ലോകകപ്പിൽ വിരാട് കോലിയുടെ പ്രകടനം നിർണായകമാണെന്നും മിസ്ബാഹ് പറഞ്ഞു. ജൂൺ 9ന് ന്യൂയോർക്കിലാണ് ഇന്ത്യ– പാക്ക് മത്സരം.