പത്താം തോൽവിയുമായി തലതാഴ്ത്തി മുംബൈയ്ക്കു മടക്കം; ജയിച്ചിട്ടും ലക്നൗ പ്ലേഓഫ് കാണാതെ പുറത്ത്
മുംബൈ ∙ അടിമുടി പാളിയ സീസണിന്റെ അവസാന മത്സരത്തിൽ ആശ്വാസ ജയം തേടിയിറങ്ങിയ മുംബൈ ഇന്ത്യൻസിന്റെ പ്രതീക്ഷകൾ ലക്നൗ സൂപ്പർ ജയന്റ്സ് തല്ലിക്കെടുത്തി. ബാറ്റിങ്ങിലും ബോളിങ്ങിലും ഒരുപോലെ മികവു പുലർത്തിയ ലക്നൗ, മുംബൈയ്ക്കെതിരായ 18 റൺസ് ജയവുമായി സീസണിലെ പോരാട്ടങ്ങൾക്ക് കർട്ടനിട്ടു. 14 മത്സരങ്ങളിൽ നിന്ന് 14 പോയിന്റായെങ്കിലും നെറ്റ് റൺറേറ്റിൽ പിന്നിലായതിനാൽ ലക്നൗ പ്ലേഓഫ് കാണാതെ പുറത്തായി.

മുംബൈ ∙ അടിമുടി പാളിയ സീസണിന്റെ അവസാന മത്സരത്തിൽ ആശ്വാസ ജയം തേടിയിറങ്ങിയ മുംബൈ ഇന്ത്യൻസിന്റെ പ്രതീക്ഷകൾ ലക്നൗ സൂപ്പർ ജയന്റ്സ് തല്ലിക്കെടുത്തി. ബാറ്റിങ്ങിലും ബോളിങ്ങിലും ഒരുപോലെ മികവു പുലർത്തിയ ലക്നൗ, മുംബൈയ്ക്കെതിരായ 18 റൺസ് ജയവുമായി സീസണിലെ പോരാട്ടങ്ങൾക്ക് കർട്ടനിട്ടു. 14 മത്സരങ്ങളിൽ നിന്ന് 14 പോയിന്റായെങ്കിലും നെറ്റ് റൺറേറ്റിൽ പിന്നിലായതിനാൽ ലക്നൗ പ്ലേഓഫ് കാണാതെ പുറത്തായി. സീസണിലെ പത്താം തോൽവിയുമായി തലതാഴ്ത്തിയാണ് മുംബൈയുടെ മടക്കം. സ്കോർ: ലക്നൗ 20 ഓവറിൽ 6ന് 214. മുംബൈ 20 ഓവറിൽ 6ന് 196.
38 പന്തിൽ 3 സിക്സും 10 ഫോറുമടക്കം 68 റൺസുമായി മുന്നിൽനിന്നു നയിച്ച മുൻ ക്യാപ്റ്റൻ രോഹിത് ശർമ ആശിച്ച തുടക്കമാണ് മുംബൈയ്ക്ക് നൽകിയത്. സഹ ഓപ്പണർ ഡെവാൾഡ് ബ്രെവിസും (20 പന്തിൽ 23) രോഹിത്തിന് മികച്ച പിന്തുണ നൽകിയതോടെ മത്സരം മുംബൈ ജയിക്കുമെന്നു തോന്നിച്ചെങ്കിലും മധ്യ ഓവറുകളിൽ തുടർച്ചയായി വിക്കറ്റു വീഴ്ത്തിയും റണ്ണൊഴുക്കു പിടിച്ചു നിർത്തിയും മികവുകാട്ടിയ ലക്നൗ ബോളർമാർ മുംബൈ ആരാധകരെ നിരാശരാക്കി.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലക്നൗവിന് ക്യാപ്റ്റൻ കെ.എൽ.രാഹുൽ (41 പന്തിൽ 55), നിക്കോളാസ് പുരാൻ (29 പന്തിൽ 75) എന്നിവരുടെ പ്രകടനമാണ് മികച്ച സ്കോർ സമ്മാനിച്ചത്. ആദ്യ ഓവറിൽ ഓപ്പണർ ദേവ്ദത്ത് പടിക്കൽ (0), പിന്നാലെ മാർകസ് സ്റ്റോയ്നിസ് (22 പന്തിൽ 28), ദീപക് ഹൂഡ (11) എന്നിവരെ നഷ്ടമായതോടെ 3ന് 69 എന്ന നിലയിലേക്കു വീണ ലക്നൗവിനെ തിരികെ കൊണ്ടുവന്നത് നാലാം വിക്കറ്റിൽ ഒന്നിച്ച രാഹുൽ– പുരാൻ സഖ്യമാണ്.