‘എനിക്ക് എന്റെ കാമുകിയെ കൊണ്ടുവരാമോ?’: നരെയ്ൻ എന്നോട് ആദ്യം ചോദിച്ചത് ഇങ്ങനെ; വെളിപ്പെടുത്തി ഗംഭീർ
ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് ലോകത്ത് ഗൗതം ഗംഭീറാണ് ഇപ്പോൾ ചർച്ചാവിഷയം. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ഐപിഎൽ കിരീടം നേടിക്കൊടുത്തതു മുതൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേയ്ക്കു പരിഗണിക്കുന്നത് വരെയുള്ളതിൽ ഗംഭീറിന്റെ പേര് ചർച്ചയാകുന്നു. ഓരോ ദിവസും ഇതു സംബന്ധിച്ച് പുതിയ കാര്യങ്ങളും

ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് ലോകത്ത് ഗൗതം ഗംഭീറാണ് ഇപ്പോൾ ചർച്ചാവിഷയം. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ഐപിഎൽ കിരീടം നേടിക്കൊടുത്തതു മുതൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേയ്ക്കു പരിഗണിക്കുന്നത് വരെയുള്ളതിൽ ഗംഭീറിന്റെ പേര് ചർച്ചയാകുന്നു. ഓരോ ദിവസും ഇതു സംബന്ധിച്ച് പുതിയ കാര്യങ്ങളും പുറത്തുവരുന്നുണ്ട്. കൊൽക്കത്തയുടെ കിരീടനേട്ടത്തിൽ നിർണായക പങ്കുവച്ച വെസ്റ്റിൻഡീസ് ഓൾറൗണ്ടർ സുനിൽ നരെയ്നെ ഗംഭീർ പ്രശംസിച്ചതാണ് ഏറ്റവും പുതിയ വിശേഷം. ഐപിഎൽ സീസണിൽ 488 റൺസും 17 വിക്കറ്റും നേടിയ നരെയ്നെ ‘മോസ്റ്റ് വാല്യൂബിൾ പ്ലെയർ’ ആയി തിരഞ്ഞെടുത്തിരുന്നു.
കഴിഞ്ഞദിവസം ഒരു സ്പോർട്സ് മാധ്യമത്തിനു നൽകിയ ഒരു അഭിമുഖത്തിലാണ് നരെയ്‌നുമായുള്ള തന്റെ സൗഹൃദത്തെക്കുറിച്ചും കെകെആർ ക്യാംപിലെ ആദ്യകാലങ്ങളെക്കുറിച്ചും ഗംഭീർ തുറന്നുപറഞ്ഞത്. 2012ലും 2014ലും കൊൽക്കത്ത ഐപിഎൽ കിരീടം നേടിയപ്പോൾ ഗംഭീറായിരുന്നു നായകൻ. രണ്ടു കിരീടനേട്ടത്തിലും നരെയ്ൻ നിർണായക പങ്കുവഹിച്ചു.
‘‘ എനിക്കും നരെയ്നും ഒരു സ്വഭാവമാണ്. അതുപോലെ തന്നെ ഞങ്ങളുടെ വികാരങ്ങളും. 2012ൽ ജയ്പുരിൽ വച്ചാണ് നരെയ്ൻ ആദ്യമായി കെകെആർ ക്യാംപിലെത്തുന്നത്. ഞങ്ങൾ പരിശീലനത്തിന് പോകുകയായിരുന്നു. ഉച്ചഭക്ഷണത്തിന് വരാൻ ഞാൻ അദ്ദേഹത്തോടു പറഞ്ഞു. ഉച്ചഭക്ഷണ സമയത്ത് ഒരു വാക്ക് പോലും പറഞ്ഞില്ല, ഒടുവിൽ അദ്ദേഹം ചോദിച്ച ആദ്യത്തെ ചോദ്യം, ‘എനിക്ക് എന്റെ കാമുകിയെ ഐപിഎലിലേക്ക് കൊണ്ടുവരാമോ?’ എന്നാണ്.’’– ഗംഭീർ പറഞ്ഞു.
‘‘ആദ്യ സീസണിൽ അദ്ദേഹം വളരെ നിശബ്ദനായിരുന്നു. എന്നാൽ ഇപ്പോൾ, നമുക്ക് എന്തും സംസാരിക്കാം. അദ്ദേഹം എനിക്ക് ഒരു സഹോദരനെപ്പോലെയാണ്. ഞാൻ അദ്ദേഹത്തെ ഒരു സുഹൃത്തോ സഹതാരമായിട്ടോ അല്ല കാണുന്നത്. ഒരു സഹോദരൻ, എനിക്ക് എന്ത് ആവശ്യമുണ്ടെങ്കിലും അദ്ദേഹത്തിന് എന്ത് ആവശ്യമുണ്ടെങ്കിലും, ഞങ്ങൾ ഒരു ഫോൺ കോൾ അകലെയാണ്. അതാണ് ഞങ്ങൾ തമ്മിലുള്ള ബന്ധം. ഞങ്ങൾ കൂടുതൽ ആവേശം കാണിക്കാറില്ല., ഞങ്ങൾ ജോലി ചെയ്യുന്നു, മടങ്ങിവരുന്നു.’’– ഗംഭീർ കൂട്ടിച്ചേർത്തു.