ദക്ഷിണാഫ്രിക്കയ്ക്കെതിരായ ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ വനിതാ ടീമിനെ പ്രഖ്യാപിച്ചപ്പോൾ കേരളത്തിനു വീണ്ടും ഇരട്ടി സന്തോഷം. ഏകദിന, ട്വന്റി20 പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിൽ തിരുവനന്തപുരം പേരൂർക്കട സ്വദേശിനിയായ ആശ ശോഭന ഇടം നേടിയപ്പോൾ ട്വന്റി20 ടീമിൽ വയനാട് മാനന്തവാട‌ി സ്വദേശിനി സജന സജീവനുമുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ വനിതാ ടീമിനെ പ്രഖ്യാപിച്ചപ്പോൾ കേരളത്തിനു വീണ്ടും ഇരട്ടി സന്തോഷം. ഏകദിന, ട്വന്റി20 പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിൽ തിരുവനന്തപുരം പേരൂർക്കട സ്വദേശിനിയായ ആശ ശോഭന ഇടം നേടിയപ്പോൾ ട്വന്റി20 ടീമിൽ വയനാട് മാനന്തവാട‌ി സ്വദേശിനി സജന സജീവനുമുണ്ട്. ഇരുവരും കഴിഞ്ഞ മാസത്തെ ബംഗ്ലദേശ് പര്യടനത്തിലും ഇന്ത്യൻ ടീമിൽ അംഗങ്ങളായിരുന്നു. എന്നാൽ മലയാളി താരം മിന്നു മണിയെ തുടർച്ചയായ രണ്ടാം ടൂർണമെന്റിലും പരിഗണിച്ചില്ല.

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഒരു ടെസ്റ്റും 3 വീതം ഏകദിന, ട്വന്റി20 മത്സരങ്ങളുമാണ് ഇന്ത്യൻ വനിതാ ടീം കളിക്കുക. ഹർമൻപ്രീത് കൗർ നയിക്കുന്ന 3 ടീമുകളുടെയും വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥനയാണ്. ജൂൺ 16 മുതൽ ജൂലൈ 9 വരെയാണ് പരമ്പര.  സജനയ്ക്കും ആശയ്ക്കും ഇന്ത്യൻ ടീമിൽ ഇതു രണ്ടാം അവസരമാണ്. കഴിഞ്ഞമാസം നട‌ന്ന ബംഗ്ലദേശിനെതിരായ ട്വന്റി20 പരമ്പരയിൽ ആശ 2 മത്സരങ്ങളിൽ നിന്നു 4 വിക്കറ്റ് നേടിയിരുന്നു. 5 മത്സരങ്ങളിലും കളിച്ചെങ്കിലും സജനയ്ക്ക് ബാറ്റിങ്ങിന് കൂടുതൽ അവസരം ലഭിച്ചില്ല.

English Summary:

sajana sajeevan and asha sobhana selected to indian team