മുംബൈ∙ രോഹിത് ശർമയ്ക്കും വിരാട് കോലിക്കും പകരം ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ മറ്റാരെയെങ്കിലും പരിഗണിക്കാമായിരുന്നെന്ന് മുൻ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കർ. ‘‘ഞാനായിരുന്നു സിലക്ടർ എങ്കിൽ രോഹിത് ശർമയ്ക്കും വിരാട് കോലിക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ രോഹിത് ശർമയ്ക്കും വിരാട് കോലിക്കും പകരം ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ മറ്റാരെയെങ്കിലും പരിഗണിക്കാമായിരുന്നെന്ന് മുൻ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കർ. ‘‘ഞാനായിരുന്നു സിലക്ടർ എങ്കിൽ രോഹിത് ശർമയ്ക്കും വിരാട് കോലിക്കും പകരം അൽപംകൂടി ചെറുപ്പമുള്ളവരെ തിരഞ്ഞെടുത്തേനെ. നിലവിൽ വിരാടും രോഹിത്തും ടീമിലുള്ളതിനാൽ അവർ ഇന്നിങ്സ് ഓപ്പൺ ചെയ്യുന്നതാണ് ഉചിതം.’’– സഞ്ജയ് മഞ്ജരേക്കർ പ്രതികരിച്ചു.

‘‘വിരാടിനെ മൂന്നാം സ്ഥാനത്തേക്ക് ഇറക്കുന്നതും ശരിയാകില്ല. യശസ്വി ജയ്സ്വാളിന് അവസരം കിട്ടിയേക്കില്ലെന്നാണ് ഞാൻ കരുതുന്നത്. ഇന്ത്യ ഇത്തവണ സീനിയർ താരങ്ങളിലാണ് വിശ്വാസമർപ്പിച്ചിരിക്കുന്നത്.’’– മഞ്ജരേക്കർ വ്യക്തമാക്കി. 4037 റൺസ് നേടിയ ഇന്ത്യൻ താരം വിരാട‌് കോലിയാണ് നിലവിൽ രാജ്യാന്തര ട്വന്റി20 ക്രിക്കറ്റിലെ ടോപ് സ്കോറർ.

ADVERTISEMENT

പാക്കിസ്ഥാന്റെ ബാബർ‌ അസം 4023 റൺസുമായി തൊട്ടുപിന്നിലുണ്ട്. രോഹിത് ശർമയാണ് മൂന്നാമത് (3974). അതുകൊണ്ടുതന്നെ രാജ്യാന്തര ട്വന്റി20 ക്രിക്കറ്റിലെ ടോപ് സ്കോറർ സ്ഥാനത്തിനായുള്ള മത്സരം കൂടിയാകും ഇത്തവണത്തെ ട്വന്റി20 ലോകകപ്പ്. ഇന്നു രാത്രി എട്ടു മണിക്കു നടക്കുന്ന സന്നാഹ മത്സരത്തിൽ ഇന്ത്യ ബംഗ്ലദേശിനെ നേരിടാനൊരുങ്ങുകയാണ്. ജൂൺ ആറിന് അയർലൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ ലോകകപ്പ് പോരാട്ടം.

English Summary:

Sunil Gavaskar predict India batting line up for Twenty20 World Cup