നാട്ടുകാരില്ലാതെ കാനഡ ടീം!; യുഎസ്–കാനഡ മത്സരത്തിൽ കളിച്ചത് 10 രാജ്യങ്ങളിൽ ജനിച്ച താരങ്ങൾ
ട്വന്റി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇന്നലെ ഏറ്റുമുട്ടിയത് യുഎസും കാനഡയും തമ്മിലായിരുന്നെങ്കിലും ഗ്രൗണ്ടിലിറങ്ങിയത് 10 രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ലോകകപ്പിലെ അരങ്ങേറ്റ മത്സരം കളിച്ച യുഎസിന്റെ പ്ലേയിങ് ഇലവനിൽ 6 രാജ്യങ്ങളിൽ ജനിച്ച താരങ്ങളുണ്ടായിരുന്നെങ്കിൽ കാനഡ ടീമിൽ കാനഡയിൽ ജനിച്ചവരായി ആരുമുണ്ടായിരുന്നില്ല. 2 രാജ്യങ്ങളുടെയും പ്ലേയിങ് ഇലവനുകളിലായി 7 ഇന്ത്യൻ വംശജർ ഒൻപതാം ട്വന്റി20 ലോകകപ്പിലെ ആദ്യ മത്സരത്തിനുണ്ടായിരുന്നു.

ഡാലസ് (യുഎസ്എ) ∙ ട്വന്റി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇന്നലെ ഏറ്റുമുട്ടിയത് യുഎസും കാനഡയും തമ്മിലായിരുന്നെങ്കിലും ഗ്രൗണ്ടിലിറങ്ങിയത് 10 രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ലോകകപ്പിലെ അരങ്ങേറ്റ മത്സരം കളിച്ച യുഎസിന്റെ പ്ലേയിങ് ഇലവനിൽ 6 രാജ്യങ്ങളിൽ ജനിച്ച താരങ്ങളുണ്ടായിരുന്നെങ്കിൽ കാനഡ ടീമിൽ കാനഡയിൽ ജനിച്ചവരായി ആരുമുണ്ടായിരുന്നില്ല. 2 രാജ്യങ്ങളുടെയും പ്ലേയിങ് ഇലവനുകളിലായി 7 ഇന്ത്യൻ വംശജർ ഒൻപതാം ട്വന്റി20 ലോകകപ്പിലെ ആദ്യ മത്സരത്തിനുണ്ടായിരുന്നു.
ഇന്ത്യൻ വംശജൻ മോനക് പട്ടേൽ നയിച്ച യുഎസ് ടീമിൽ ഹർമീത് സിങ്, സൗരഭ് നേത്രാവൽക്കർ എന്നിവരായിരുന്നു മറ്റു ഇന്ത്യൻ വംശജർ. പ്ലേയിങ് ഇലവനിലെ അമേരിക്കക്കാരുടെ എണ്ണവും 3 മാത്രമായിരുന്നു. മുൻ ന്യൂസീലൻഡ് താരം കോറി ആൻഡേഴ്സൻ ഉൾപ്പെട്ട യുഎസ് നിരയിൽ കാനഡയിൽ ജനിച്ച നിതീഷ് കുമാറും ഇടംപിടിച്ചിരുന്നു.
പാക്കിസ്ഥാൻ വംശജൻ സാദ് ബിൻ സഫർ നയിച്ച കാനഡ ടീമിലും ഇന്നലെ 6 രാജ്യങ്ങളിൽ ജനിച്ച താരങ്ങളുണ്ടായിരുന്നു. 4 ഇന്ത്യൻ വംശജർ ഉൾപ്പെട്ട ടീമിൽ കുവൈത്ത്, ജമൈക്ക, ബാർബഡോസ് എന്നിവർക്കെല്ലാം പ്രാതിനിധ്യമുണ്ടായി.
വിദേശ താരങ്ങൾ
യുഎസ്എ
യുഎസ്എ– 3
ഇന്ത്യ– 3
ദക്ഷിണാഫ്രിക്ക– 2
കാനഡ, പാക്കിസ്ഥാൻ, ന്യൂസീലൻഡ്– ഒന്നു വീതം
കാനഡ
ഇന്ത്യ– 4
പാക്കിസ്ഥാൻ– 2
ഗയാന– 2
ജമൈക്ക, കുവൈത്ത്, ബാർബഡോസ്– ഒന്നു വീതം