ഡേവിഡ് വീസ് സൂപ്പർ ഹീറോ, സൂപ്പർ ഓവർ ത്രില്ലറിൽ ഒമാനെ കീഴടക്കി നമീബിയ
നമീബിയ താരം ഡേവിഡ് വീസിന്റെ തകർപ്പൻ സൂപ്പർ ഓവർ പ്രകടനത്തിൽ കീഴടങ്ങി ഒമാൻ! ഈ ലോകകപ്പിലെ ആദ്യ സൂപ്പർ ഓവർ ത്രില്ലർ പോരാട്ടത്തിൽ നമീബിയ ജേതാക്കളായപ്പോൾ പന്തുകൊണ്ടും ബാറ്റുകൊണ്ടും വിജയശിൽപിയായത് മുപ്പത്തൊൻപതുകാരൻ ഓൾറൗണ്ടർ ഡേവിഡ് വീസ്. സൂപ്പർ ഓവറിൽ ആദ്യം ബാറ്റു ചെയ്ത നമീബിയ 21 റൺസ് നേടിയപ്പോൾ അതിൽ 13 റൺസും വീസിന്റെ ബാറ്റിൽ നിന്നായിരുന്നു.

ബ്രിജ്ടൗൺ ∙ നമീബിയ താരം ഡേവിഡ് വീസിന്റെ തകർപ്പൻ സൂപ്പർ ഓവർ പ്രകടനത്തിൽ കീഴടങ്ങി ഒമാൻ! ഈ ലോകകപ്പിലെ ആദ്യ സൂപ്പർ ഓവർ ത്രില്ലർ പോരാട്ടത്തിൽ നമീബിയ ജേതാക്കളായപ്പോൾ പന്തുകൊണ്ടും ബാറ്റുകൊണ്ടും വിജയശിൽപിയായത് മുപ്പത്തൊൻപതുകാരൻ ഓൾറൗണ്ടർ ഡേവിഡ് വീസ്. സൂപ്പർ ഓവറിൽ ആദ്യം ബാറ്റു ചെയ്ത നമീബിയ 21 റൺസ് നേടിയപ്പോൾ അതിൽ 13 റൺസും വീസിന്റെ ബാറ്റിൽ നിന്നായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒമാനെ പിടിച്ചുകെട്ടാൻ നമീബിയ ക്യാപ്റ്റൻ ജെറാർഡ് ഇറാസ്മസ് പന്തേൽപിച്ചതും വീസിനെ തന്നെ. വീസ് എതിരാളികളെ 10 റൺസിൽ തളച്ചിട്ടതോടെ നമീബിയയ്ക്കു നാടകീയ ജയം. 20 ഓവർ മത്സരത്തിൽ ഇരു ടീമുകളും 109 റൺസ് നേടി ‘ടൈ’ പാലിച്ചതോടെയാണ് മത്സരം സൂപ്പർ ഓവറിലേക്കു നീണ്ടത്.
സ്കോർ: ഒമാൻ– 19.4 ഓവറിൽ 109. നമീബിയ– 20 ഓവറിൽ 6ന് 109. സൂപ്പർ ഓവർ: നമീബിയ വിക്കറ്റ് നഷ്ടമില്ലാതെ 21. ഒമാൻ ഒരു വിക്കറ്റ് നഷ്ടത്തിൽ 10. മത്സരത്തിൽ 3 വിക്കറ്റും നേടിയ ഡേവിഡ് വീസാണ് പ്ലെയർ ഓഫ് ദ് മാച്ച്. മുൻപ് ദക്ഷിണാഫ്രിക്കയുടെ രാജ്യാന്തര താരമായിരുന്ന വീസ് 2021ലാണ് നമീബിയൻ ദേശീയ ടീമിലെത്തിയത്.
പന്തുകൊണ്ട് തിരിച്ചടി
ആദ്യം ബാറ്റു ചെയ്ത് 109 റൺസിൽ ഓൾഔട്ടായശേഷം ബോളിങ്ങിൽ അദ്ഭുത തിരിച്ചുവരവ് നടത്തിയ ഒമാനാണ് വിജയത്തിന്റെ പടിവാതിലിൽ ഇന്നലെ പൊരുതി വീണത്. ചെറിയ വിജയലക്ഷ്യം അനായാസം കീഴടക്കാനിറങ്ങിയ നമീബിയയ്ക്ക് ബാറ്റിങ്ങിൽ കൂട്ടത്തകർച്ചയുണ്ടായില്ല. പക്ഷേ ലൈനും ലെങ്തും പാലിച്ച് അച്ചടക്കത്തോടെ ഒമാൻ ബോളർമാർ അവരെ റൺസുയർത്താൻ അനുവദിച്ചില്ല. 7 പേർ ഒമാനായി പന്തെറിഞ്ഞപ്പോൾ എല്ലാവരുടെയും ഇക്കോണമി 7 റൺസിനു താഴെയായിരുന്നു. പവർപ്ലേയിൽ 32 റൺസും ആദ്യ 10 ഓവറിൽ 47 റൺസും നേടി മുടന്തി നീങ്ങിയെങ്കിലും അവസാന ഓവർ തുടങ്ങുംവരെ മത്സരം നമീബിയയുടെ കൈപ്പിടിയിലായിരുന്നു. 6 പന്തുകളും 6 വിക്കറ്റും ശേഷിക്കെ ജയിക്കാൻ 5 റൺസ് മാത്രം വേണ്ടിയിരുന്ന അവസാന ഓവറിൽ ഒമാൻ പേസർ മെഹ്റാൻ ഖാൻ നമീബിയയെ ഞെട്ടിച്ചു. 6 പന്തുകൾക്കിടെ 2 വിക്കറ്റ് വീഴ്ത്തിയ മെഹ്‍റാൻ വഴങ്ങിയത് 4 റൺസ് മാത്രം. അതോടെ മത്സരം സൂപ്പർ ഓവറിലേക്ക്. നിശ്ചിത മത്സരത്തിൽ 3 ഓവറിൽ 7 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റെടുത്ത മെഹ്‌റാനെ സൂപ്പർ ഓവറിൽ പന്തെറിയിക്കാത്തത് ഒമാനു പിന്നീട് തിരിച്ചടിയായി.
നമീബിയയുടെ ട്രംപ് കാർഡ്
മത്സരത്തിന്റെ ആദ്യ 2 പന്തുകളിൽ 2 വിക്കറ്റ് നേടിയ നമീബിയ പേസ് ബോളർ റൂബൻ ട്രംപൽമാന്റെ ഉജ്വല പ്രകടനമാണ് ഡേവിഡ് വീസിന്റെ സൂപ്പർ ഓവർ ഷോയിലൂടെ നിറംമങ്ങിപ്പോയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഒമാനു സ്കോർ ബോർഡ് തുറക്കും മുൻപേ 2 ബാറ്റർമാരെ നഷ്ടമായി. 6 ബാറ്റർമാർ രണ്ടക്കം കാണാതെ പുറത്തായ ഇന്നിങ്സിൽ 34 റൺസെടുത്ത ഖാലിദ് കെയ്‌ലിന്റെ ഒറ്റയാൻ പോരാട്ടമാണ് ഒമാൻ ടോട്ടൽ 100 കടത്തിയത്. 4 ഓവറിൽ 21 റൺസ് മാത്രം വഴങ്ങിയ ട്രംപൽമാൻ 4 വിക്കറ്റ് നേടി.