സൂര്യകുമാര്‍ യാദവിന് അർധ സെഞ്ചറി, ഇന്ത്യയ്ക്ക് ഏഴു വിക്കറ്റ് വിജയം; യുഎസിനെ തകർത്ത് കുതിപ്പ്
ന്യൂയോർക്ക്∙ രാജ്യാന്തര ക്രിക്കറ്റിൽ ഇന്ത്യയും യുഎസും ആദ്യമായി നേർക്കുനേർ വന്ന പോരാട്ടത്തില്‍ യുഎസിന് എതിരെ ടീം ഇന്ത്യയ്ക്ക് 111 റൺസിന്റെ വിജയലക്ഷ്യം. ലോകകപ്പ് പോരാട്ടത്തിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഓവറിൽ തന്നെ രണ്ട് വിക്കറ്റുകൾ സ്വന്തമാക്കിക്കൊണ്ട് നായകന്റെ തീരുമാനം ശരിവയ്ക്കുന്ന പ്രകടനമാണ് അർഷദീപ് സിങ് പുറത്തെടുത്തത്. സിറാജും മികച്ച പ്രകടനം

ന്യൂയോർക്ക്∙ തുടർച്ചയായ മൂന്നാം വിജയവുമായി ട്വന്റി20 ലോകകപ്പിന്റെ സൂപ്പർ 8 ഉറപ്പിച്ച് ടീം ഇന്ത്യ. യുഎസിനെതിരെ ഏഴു വിക്കറ്റ് വിജയമാണ് ഇന്ത്യ നേടിയത്. തുടക്കത്തിൽ തന്നെ വിരാട് കോലിയെയും (പൂജ്യം), ക്യാപ്റ്റൻ രോഹിത് ശർമയെയും (മൂന്ന്) നഷ്ടമായെങ്കിലും കരുതലോടെ ബാറ്റു വീശിയ ഇന്ത്യൻ ബാറ്റർമാർ വിജയമുറപ്പിച്ചു. ജയത്തോടെ എ ഗ്രൂപ്പിൽ ആറു പോയിന്റുമായാണ് ഇന്ത്യയുടെ കുതിപ്പ്. ഇനി കാനഡയ്ക്കെതിരെയും ഇന്ത്യയ്ക്ക് ഗ്രൂപ്പ് ഘട്ടത്തിൽ മത്സരമുണ്ട്.
യുഎസ് ഉയര്‍ത്തിയ 111 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് മൂന്നു വിക്കറ്റ് നഷ്ടത്തിൽ ഏഴു പന്തുകൾ ബാക്കിനിൽക്കെയാണ് ഇന്ത്യയെത്തിയത്. സൂര്യകുമാർ യാദവും (49 പന്തിൽ 50), ശിവം ദുബെയും (35 പന്തിൽ 31) പുറത്താകാതെനിന്നു. 20 പന്തുകൾ നേരിട്ട ഋഷഭ് പന്ത് 18 റൺസെടുത്തു പുറത്തായി. 18.2 ഓവറുകളിലാണ് ഇന്ത്യ വിജയ റൺസ് കുറിച്ചത്. തോറ്റെങ്കിലും അടുത്ത മത്സരത്തിൽ ജയിക്കാനായാൽ യുഎസിനും സൂപ്പർ 8ല്‍ എത്താം.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ യുഎസ് 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 110 റൺസ്. ആദ്യ ഓവറിൽ തന്നെ രണ്ട് വിക്കറ്റുകൾ സ്വന്തമാക്കിക്കൊണ്ട് ബോളിങ് തിരഞ്ഞെടുക്കാനുള്ള നായകന്‍ രോഹിത് ശർമയുടെ തീരുമാനം ശരിവയ്ക്കുന്ന പ്രകടനമാണ് അർഷ്ദീപ് സിങ് പുറത്തെടുത്തത്. സിറാജും മികച്ച പ്രകടനം പുറത്തെടുത്തതോടെ യുഎസ് ബാറ്റർമാർക്ക് ആദ്യ ബൗണ്ടറി നേടാനായത് നാലാം ഓവറിന്റെ അവസാന പന്തിൽ മാത്രം.
പവർപ്ലേയിൽ യുഎസിന് നേടാനായത് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 18 റൺസ് മാത്രം. യുഎസ് നായകനും ഓപ്പണിങ് ബാറ്ററുമായ മോനക് പട്ടേലിന്റെ അഭാവം യുഎസ് ബാറ്റിങ് നിരയെ സാരമായി തന്നെ ബാധിച്ചു. തുടക്കത്തിൽ വലിയ തകർച്ചയിലേക്ക് പോയ യുഎസ് ഇന്നിങ്സിനെ മധ്യ ഓവറുകളിൽ സ്റ്റിവൻ ടെയ്‌ലറും (30 പന്തിൽ 24) നിതീഷ് കുമാറും (23 പന്തിൽ 27) നടത്തിയ ഭേദപ്പെട്ട പ്രകടനമാണ് 100 കടക്കാൻ സഹായിച്ചത്.
4 ഓവറിൽ 9 റൺസിന് 4 വിക്കറ്റ്. കരിയറിലെ ഏറ്റവും മികച്ച ബോളിങ് പ്രകടനവുമായി യുഎസ് ബാറ്റർമാരെ ഒന്നിന് പിന്നാലെ മറ്റൊന്നായി കൂടാരം കയറ്റിയ അർഷദീപ് ഒരുവശത്ത്. മറുവശത്ത് ഒരു മെയ്ഡൻ ഉൾപ്പെടെയുള്ള 4 ഓവറുകളിൽ നിന്ന് 14 റൺസ് മാത്രം വിട്ടുകൊടുത്ത് 2 വിക്കറ്റുകൾ സ്വന്തമാക്കിയ ഹാർദിക് പാണ്ഡ്യ. ഈ ട്വന്റി20 ലോകകപ്പിൽ ഇന്ത്യൻ ബോളിങ് കരുത്ത് ബുമ്രയില്‍ മാത്രം ഒതുങ്ങുന്നതെല്ലെന്ന് തെളിയിക്കുന്നതായിരുന്നു ഇരുവരുടെയും പ്രകടനം. ഈ പ്രകടനങ്ങളോടെ ഇരുവരുടെയും ഈ ലോകകപ്പിലെ ആകെ വിക്കറ്റ് നേട്ടം 7 ആയി.
കഴിഞ്ഞ രണ്ട് മത്സരങ്ങളിലും കൃത്യമായ ഇടവേളകളിൽ നിർണായക വിക്കറ്റുകൾ സ്വന്തമാക്കുകയും റൺസ് വിട്ടുനൽകാൻ പിശുക്ക് കാട്ടുകയും ചെയ്തുകൊണ്ട് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ച ബുമ്രയ്ക്ക് യുഎസിന് എതിരായ മത്സരത്തിൽ ശോഭിക്കാനായില്ല. 4 ഓവറുകളിൽ നിന്ന് വിക്കറ്റ് നേടാൻ സാധിക്കാതെ പോയ ബുമ്ര 25 റൺസ് വിട്ടുനൽകുകയും ചെയ്തു.