വെസ്റ്റിൻഡീസിനോടും തോറ്റ് ന്യൂസീലൻഡ്; ലോകകപ്പിൽനിന്ന് ഏറെക്കുറെ പുറത്തായി കിവീസ്
ട്രിനിഡാഡ്∙ ട്വന്റി20 ലോകകപ്പ് പോരാട്ടത്തിൽ വെസ്റ്റീൻഡിസിനെതിരെ ന്യൂസിലൻഡിനു തോൽവി. ടൂർണമെന്റിൽ കിവീസിന്റെ തുടർച്ചയായ രണ്ടാം തോൽവിയാണ് ഇത്. ആദ്യ മത്സരത്തിൽ അഫ്ഗാനിസ്ഥാനോടും അവർ പരാജയപ്പെട്ടിരുന്നു. ഇതോടെ ന്യൂസീലൻഡ് ലോകകപ്പിൽനിന്നു ഏറെക്കുറെ പുറത്തായി.

ഇനിയുള്ള രണ്ടു മത്സരങ്ങൾ വൻ മാർജിനിൽ വിജയിക്കുകയും അഫ്ഗാനിസ്ഥാൻ ഇനിയുള്ള മത്സരങ്ങൾ പരാജയപ്പെടുകയും ചെയ്തെങ്കിൽ മാത്രമേ അവർക്ക് വിദൂര സാധ്യതയുള്ളൂ. അതേസമയം, ന്യൂസീലൻഡിനെതിരായ 13 റൺസ് ജയത്തോടെ വെസ്റ്റീൻഡീസ് സൂപ്പർ 8 ഉറപ്പിച്ചു. ഇന്ത്യ, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ എന്നിവരാണ് സൂപ്പർ 8 ഉറപ്പിച്ച മറ്റു ടീമുകൾ.
മത്സരത്തിൽ വെസ്റ്റീൻഡീസ് ഉയർത്തിയ 150 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസീലൻഡിന് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 136 റൺസ് എടുക്കാനെ സാധിച്ചുള്ളൂ. അവസാന ഓവറിൽ 33 റൺസ് വേണ്ടിയിരുന്ന ന്യൂസീലൻഡിനു വേണ്ടി മിച്ചൽ സാന്റ്നർ മൂന്നു സിക്സടക്കം 19 റൺസ് നേടിയെങ്കിലും വിജയത്തിലെത്തിക്കാനായില്ല. 33 പന്തിൽ 40 റൺസ് നേടിയ ഗ്ലെൻ ഫിലിപ്സാണ് ന്യൂസീലൻഡിന്റെ ടോപ് സ്കോറർ.
നാല് വിക്കറ്റ് വീഴ്ത്തിയ അൽസാരി ജോസഫ്, മൂന്നു വിക്കറ്റ് വീഴ്ത്തിയ ഗുഡകേഷ് മോട്ടി എന്നിവരാണ് വെസ്റ്റിൻഡീസിന്റെ വിജയശിൽപികൾ. നേരത്തെ, അർധസെഞ്ചറിയുമായി പുറത്താകാതെ നിന്ന ഷെർഫാൻ റൂഥർഫോർഡിന്റെ (39 പന്തിൽ 68*) പ്രകടനമാണ് വെസ്റ്റൻഡീസിനു മികച്ച സ്കോർ സമ്മാനിച്ചത്. 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിലാണ് അവർ 149 റൺസെടുത്തത്.