അയർലൻഡിനെതിരായ മത്സരം മഴ മുടക്കിയതോടെ യുഎസ്എ സൂപ്പർ എട്ടിൽ; പാക്കിസ്ഥാൻ പുറത്ത്
ഫ്ലോറിഡ∙ യുഎസ്എ – അയർലൻഡ് മത്സരം പൂർണമായും മഴ കൊണ്ടുപോയതോടെ, മുൻ ചാംപ്യൻമാരായ പാക്കിസ്ഥാൻ ട്വന്റി20 ലോകകപ്പിൽ സൂപ്പർ എട്ടിലെത്താതെ പുറത്ത്. മത്സരം മഴമൂലം നടക്കാതെ പോയതോടെ പോയിന്റ് പങ്കിട്ടതാണ് പാക്കിസ്ഥാനു തിരിച്ചടിയായത്. പാക്കിസ്ഥാന് അടുത്ത ഘട്ടത്തിലേക്കു മുന്നേറണമെങ്കിൽ അയർലൻഡ് യുഎസ്എയെ

ഫ്ലോറിഡ∙ യുഎസ്എ – അയർലൻഡ് മത്സരം പൂർണമായും മഴ കൊണ്ടുപോയതോടെ, മുൻ ചാംപ്യൻമാരായ പാക്കിസ്ഥാൻ ട്വന്റി20 ലോകകപ്പിൽ സൂപ്പർ എട്ടിലെത്താതെ പുറത്ത്. മത്സരം മഴമൂലം നടക്കാതെ പോയതോടെ പോയിന്റ് പങ്കിട്ടതാണ് പാക്കിസ്ഥാനു തിരിച്ചടിയായത്.
പാക്കിസ്ഥാന് അടുത്ത ഘട്ടത്തിലേക്കു മുന്നേറണമെങ്കിൽ അയർലൻഡ് യുഎസ്എയെ തോൽപ്പിക്കേണ്ടത് അനിവാര്യമായിരുന്നു. പോയിന്റ് പങ്കുവച്ചതോടെ ആതിഥേയരായ യുഎസ്എ ചരിത്രത്തിലാദ്യമായി ട്വന്റി20 ലോകകപ്പ് സൂപ്പർ എട്ടിലെത്തി.
യുഎസ്എയോടും ഇന്ത്യയോടും വഴങ്ങിയ തോൽവികളാണ് ടൂർണമെന്റിൽ പാക്കിസ്ഥാനെ വഴിയടച്ചത്. യുഎസ്എ – അയർലൻഡ് മത്സരം ഉപേക്ഷിച്ചതുവഴി ലഭിച്ച ഒരു പോയിന്റ് സഹിതം 5 പോയിന്റോടെയാണ് യുഎസ്എയുടെ മുന്നേറ്റം. കാനഡയ്ക്കു പിന്നാലെ അയർലൻഡും ടൂർണമെന്റിൽനിന്ന് പുറത്തായി.
അടുത്ത മത്സരത്തിൽ ജയിച്ചാലും പാക്കിസ്ഥാന് പരമാവധി ലഭിക്കുക നാലു പോയിന്റ് മാത്രം. ഫലത്തിൽ ഞായറാഴ്ച നടക്കുന്ന പാക്കിസ്ഥാൻ – അയർലൻഡ് മത്സരഫലം ടൂർണമെന്റിൽ അപ്രസക്തമായി.