ഡിആർഎസിന് ഡ്രസിങ് റൂമില്‍നിന്ന് സഹായം? രക്ഷപെട്ടിട്ടും അടുത്ത പന്തിൽ ബംഗ്ലദേശ് താരം പുറത്ത്
കിങ്സ്ടൗണ്‍∙ നേപ്പാളിനെതിരായ നിർണായക മത്സരത്തിൽ റിവ്യു എടുക്കാൻ ബംഗ്ലദേശ് ബാറ്റർമാര്‍ ഡ്രസിങ് റൂമിന്റെ സഹായം തേടിയെന്ന് ആരോപണം. മത്സരത്തിന്റെ 14–ാം ഓവറിലായിരുന്നു സംഭവം. നേപ്പാൾ സ്പിന്നർ സന്ദീപ് ലാമിച്ചനെയുടെ പന്തിൽ തൻസിം ഹസൻ സാക്കിബ് എൽബിഡബ്ല്യു

കിങ്സ്ടൗണ്‍∙ നേപ്പാളിനെതിരായ നിർണായക മത്സരത്തിൽ റിവ്യു എടുക്കാൻ ബംഗ്ലദേശ് ബാറ്റർമാര്‍ ഡ്രസിങ് റൂമിന്റെ സഹായം തേടിയെന്ന് ആരോപണം. മത്സരത്തിന്റെ 14–ാം ഓവറിലായിരുന്നു സംഭവം. നേപ്പാൾ സ്പിന്നർ സന്ദീപ് ലാമിച്ചനെയുടെ പന്തിൽ തൻസിം ഹസൻ സാക്കിബ് എൽബിഡബ്ല്യു ആയിരുന്നു. നേപ്പാൾ താരങ്ങൾ അപ്പീൽ ചെയ്തതോടെ അംപയർ ഔട്ടും നല്‍കി. നേപ്പാൾ താരങ്ങൾ ആഘോഷിക്കുന്നതിനിടെ, ഗ്രൗണ്ട് വിടാതിരുന്ന തൻസിം നോൺ സ്ട്രൈക്കറായിരുന്ന ജേക്കർ അലിയുടെ അടുത്തേക്കാണു പോയത്.
ബംഗ്ലദേശ് ഡ്രസിങ് റൂമിലേക്കു നോക്കി നിൽക്കുകയായിരുന്ന ജേക്കർ അലി നിർദേശം നൽകിയപ്പോഴാണ് തൻസിം ഡിആർഎസ് വേണമെന്ന ആവശ്യമുന്നയിച്ചത്. റിവ്യൂ പരിശോധനയിൽ താരം ഔട്ടല്ലെന്നു വ്യക്തമായി. ക്രിക്കറ്റ് നിയമപ്രകാരം തെറ്റായ നടപടിയാണു ബംഗ്ലദേശ് ബാറ്റർമാരുടെ ഭാഗത്തുനിന്നുണ്ടായത്. എന്നാൽ ഇക്കാര്യത്തിൽ അംപയർ താക്കീതൊന്നും നൽകാൻ തയാറായില്ല.
ലോകകപ്പിലെ നിയമപ്രകാരം ഗ്രൗണ്ടിനു പുറത്തുനിന്നുള്ള ആരുടെയെങ്കിലും സഹായം ബാറ്റർമാർ സ്വീകരിച്ചിട്ടുണ്ടെങ്കിൽ അംപയർക്ക് ഡിആർഎസ് അനുവദിക്കാതിരിക്കാം. ഡ്രസിങ് റൂമിൽനിന്നുള്ള ഇടപെടലുകൾ ഒഴിവാക്കുന്നതിനാണ് ഈ നിയമം. കുറ്റം തെളിയിക്കപ്പെട്ടാൽ താരങ്ങൾക്കു വിലക്കു വരെ കിട്ടാൻ സാധ്യതയുണ്ട്.
വിവാദ റിവ്യൂവിലൂടെ രക്ഷപെട്ടെങ്കിലും തൻസിമിന് അധിക നേരം ക്രീസിൽ തുടരാനും സാധിച്ചില്ല. സന്ദീപ് ലാമിച്ചനെയെറിഞ്ഞ അടുത്ത പന്തിൽ താരം ബോൾഡായി. അഞ്ച് പന്തുകൾ നേരിട്ട ബംഗ്ലദേശ് ബാറ്റർ മൂന്ന് റൺസാണു നേടിയത്. അവസാന മത്സരത്തിൽ നേപ്പാളിനെ തോൽപിച്ച് ബംഗ്ലദേശ് സൂപ്പർ 8 ഉറപ്പിച്ചു. 107 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന നേപ്പാൾ 85 റൺസിന് ഓൾഔട്ടായി.