ടരോബ∙ ട്വന്റി20 ലോകകപ്പിൽ പാപ്പുവ ന്യൂ ഗിനിയയ്ക്കെതിരെ ഏഴു വിക്കറ്റു വിജയവുമായി ന്യൂസീലൻഡ്. ആദ്യം ബാറ്റു ചെയ്ത പാപ്പുവ ന്യൂ ഗിനിയയെ 19.4 ഓവറിൽ പുറത്താക്കിയ കിവീസ്, 12.2 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടരോബ∙ ട്വന്റി20 ലോകകപ്പിൽ പാപ്പുവ ന്യൂ ഗിനിയയ്ക്കെതിരെ ഏഴു വിക്കറ്റു വിജയവുമായി ന്യൂസീലൻഡ്. ആദ്യം ബാറ്റു ചെയ്ത പാപ്പുവ ന്യൂ ഗിനിയയെ 19.4 ഓവറിൽ 78 റൺസിനു പുറത്താക്കിയ കിവീസ്, 12.2 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി. സി ഗ്രൂപ്പിൽനിന്ന് അഫ്ഗാനിസ്ഥാനും വെസ്റ്റിന്‍ഡീസും നേരത്തേ സൂപ്പര്‍ 8 ഉറപ്പിച്ചിരുന്നു. വിജയത്തോടെ ലോകകപ്പ് പോരാട്ടങ്ങൾ അവസാനിപ്പിക്കാന്‍ സാധിച്ചു എന്നതു മാത്രമാണു ന്യൂസീലൻഡിന്റെ നേട്ടം. 

നാലു മത്സരങ്ങൾ പൂർത്തിയാക്കിയ കിവീസ് നാലു പോയിന്റുമായി മൂന്നാമതാണ്. പാപ്പുവ ന്യൂ ഗിനിയ കളിച്ച എല്ലാ മത്സരങ്ങളും തോറ്റു. 25 പന്തിൽ 17 റൺസെടുത്ത ചാൾസ് അമിനിയാണ് പാപ്പുവ ന്യൂ ഗിനിയയുടെ ടോപ് സ്കോറർ. മറുപടി ബാറ്റിങ്ങിൽ തുടക്കത്തിൽ തന്നെ ഫിൻ‍ അലനെയും (പൂജ്യം), രചിൻ രവീന്ദ്രയെയും (11 പന്തിൽ ആറ്) കിവീസിനു നഷ്ടമായി.

ADVERTISEMENT

32 പന്തുകൾ നേരിട്ട ഡെവോൺ കോൺവെ 35 റൺസെടുത്തു പുറത്തായി. ക്യാപ്റ്റൻ കെയ്ൻ വില്യംസനും (17 പന്തിൽ 18), ഡാരിൽ മിച്ചലും (12 പന്തിൽ 19) ചേർന്ന് കിവീസിനെ വിജയത്തിലെത്തിക്കുകയായിരുന്നു. നാലോവറുകൾ പന്തെറിഞ്ഞ ലോക്കി ഫെർഗൂസൻ റണ്ണൊന്നും വഴങ്ങാതെ മൂന്നു വിക്കറ്റുകൾ വീഴ്ത്തി. ലോക്കി ഫെർഗൂസനാണു കളിയിലെ താരം.

English Summary:

New Zealand beat Papua New Guinea

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT