ഗയാന∙ ട്വന്റി20 ലോകകപ്പിൽ ഇന്ത്യ– ഇംഗ്ലണ്ട് സെമി ഫൈനൽ പോരാട്ടത്തിനു മഴ ഭീഷണി ഉണ്ടായിട്ടും റിസർവ് ദിനം കൊണ്ടുവരാൻ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ തയാറായിരുന്നില്ല. പ്രവചിച്ച പോലെ മത്സര ദിവസം പല തവണ ഗയാനയിൽ മഴ പെയ്തു. മഴ കാരണം മത്സരം വൈകിയാണു തുടങ്ങിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗയാന∙ ട്വന്റി20 ലോകകപ്പിൽ ഇന്ത്യ– ഇംഗ്ലണ്ട് സെമി ഫൈനൽ പോരാട്ടത്തിനു മഴ ഭീഷണി ഉണ്ടായിട്ടും റിസർവ് ദിനം കൊണ്ടുവരാൻ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ തയാറായിരുന്നില്ല. പ്രവചിച്ച പോലെ മത്സര ദിവസം പല തവണ ഗയാനയിൽ മഴ പെയ്തു. മഴ കാരണം മത്സരം വൈകിയാണു തുടങ്ങിയത്. ഇന്ത്യൻ ബാറ്റിങ്ങിനിടെ വീണ്ടും മഴയെത്തിയതോടെ കളി നിർത്തിവച്ചു.

ലോകകപ്പിലെ അഫ്ഗാനിസ്ഥാൻ–ദക്ഷിണാഫ്രിക്ക സെമി ഫൈനലിന് റിസർ‌വ് ദിനമുണ്ടായിരുന്നു. രണ്ടാം സെമി ഫൈനലിനു മാത്രം എന്തുകൊണ്ട് റിസർവ് ദിനമില്ലെന്ന ചോദ്യമാണ് ആരാധകർ ഉന്നയിക്കുന്നത്. ഗയാനയിലെ പ്രോവിഡൻസ് സ്റ്റേഡിയത്തിലാണ് ഇന്ത്യ– ഇംഗ്ലണ്ട് മത്സരം നടന്നത്. വിമർശനങ്ങൾ ശക്തമായതോടെ എന്തുകൊണ്ടാണ് രണ്ടാം സെമിക്ക് റിസർവ് ദിനമില്ലാത്തതെന്നു ഐസിസി വ്യക്തമാക്കിയിട്ടുണ്ട്.

ADVERTISEMENT

ഫൈനലിനു മുൻപ് രണ്ടാം സെമി ഫൈനലിലെ വിജയികൾക്കും വിശ്രമം ലഭിക്കണമെന്നതാണ് ഐസിസിയുടെ നിലപാട്. 28ന് റിസർവ് ദിനമാക്കി അന്ന് രണ്ടാം സെമി നടത്തിയാൽ അടുത്ത ദിവസം തന്നെ ടീം ഫൈനലിനും ഇറങ്ങേണ്ടിവരും. രണ്ടാം സെമി ഫൈനൽ പ്രാദേശിക സമയം രാവിലെ 10.30ന് ആയതിനാൽ മത്സരം നടത്താൻ കൂടുതൽ സമയം അനുവദിക്കുകയാണ് ഐസിസി ചെയ്തത്. 

അഫ്ഗാനിസ്ഥാൻ– ദക്ഷിണാഫ്രിക്ക സെമി പ്രാദേശിക സമയം രാത്രി 8.30നാണു തുടങ്ങിയത്. അതുകൊണ്ടു കൂടിയാണ് റിസർവ് ദിനം ഈ മത്സരത്തിനായി മാറ്റിവച്ചതെന്നും ഐസിസി വ്യക്തമാക്കിയതായി ഒരു സ്പോർട്സ് മാധ്യമം റിപ്പോർട്ട് ചെയ്തു.

English Summary:

ICC Explains Reason Behind 'Different Rule' For India vs England Semi