ബുമ്രയെവച്ച് സമ്മർദമേറ്റി, അവസാന ഓവർ മുംബൈ ക്യാപ്റ്റന്‍ നൽകി; ഇന്ത്യ കിരീടമുറപ്പിച്ചത് ഇങ്ങനെ
2007 മുതൽ 2024 വരെ, 17 വർഷത്തെ കാത്തിരിപ്പിനു ശേഷം വീണ്ടും ട്വന്റി20 ലോകകപ്പ് കിരീടം കൈപ്പിടിയിലാക്കി ബാർബഡോസിൽ ഇന്ത്യയുടെ വിജയാവേശം. ദക്ഷിണാഫ്രിക്കയുടെ കാര്യം കുറച്ചു സങ്കടം തന്നെയാണ്. കിരീടത്തിനരികെ പലവട്ടം വീണു ശീലമായ അവർ, ട്വന്റി20 ലോകകപ്പിൽ തോൽവി അറിയാതെയാണ് ഫൈനൽ വരെയെത്തിയത്. മറു
2007 മുതൽ 2024 വരെ, 17 വർഷത്തെ കാത്തിരിപ്പിനു ശേഷം വീണ്ടും ട്വന്റി20 ലോകകപ്പ് കിരീടം കൈപ്പിടിയിലാക്കി ബാർബഡോസിൽ ഇന്ത്യയുടെ വിജയാവേശം. ദക്ഷിണാഫ്രിക്കയുടെ കാര്യം കുറച്ചു സങ്കടം തന്നെയാണ്. കിരീടത്തിനരികെ പലവട്ടം വീണു ശീലമായ അവർ, ട്വന്റി20 ലോകകപ്പിൽ തോൽവി അറിയാതെയാണ് ഫൈനൽ വരെയെത്തിയത്. മറു
2007 മുതൽ 2024 വരെ, 17 വർഷത്തെ കാത്തിരിപ്പിനു ശേഷം വീണ്ടും ട്വന്റി20 ലോകകപ്പ് കിരീടം കൈപ്പിടിയിലാക്കി ബാർബഡോസിൽ ഇന്ത്യയുടെ വിജയാവേശം. ദക്ഷിണാഫ്രിക്കയുടെ കാര്യം കുറച്ചു സങ്കടം തന്നെയാണ്. കിരീടത്തിനരികെ പലവട്ടം വീണു ശീലമായ അവർ, ട്വന്റി20 ലോകകപ്പിൽ തോൽവി അറിയാതെയാണ് ഫൈനൽ വരെയെത്തിയത്. മറു
2007 മുതൽ 2024 വരെ, 17 വർഷത്തെ കാത്തിരിപ്പിനു ശേഷം വീണ്ടും ട്വന്റി20 ലോകകപ്പ് കിരീടം കൈപ്പിടിയിലാക്കി ബാർബഡോസിൽ ഇന്ത്യയുടെ വിജയാവേശം. ദക്ഷിണാഫ്രിക്കയുടെ കാര്യം കുറച്ചു സങ്കടം തന്നെയാണ്. കിരീടത്തിനരികെ പലവട്ടം വീണു ശീലമായ അവർ, ട്വന്റി20 ലോകകപ്പിൽ തോൽവി അറിയാതെയാണ് ഫൈനൽ വരെയെത്തിയത്. മറുപടി ബാറ്റിങ്ങിന്റെ ഒരു ഘട്ടത്തിൽ അനായാസം ദക്ഷിണാഫ്രിക്ക വിജയിക്കുമെന്നു തോന്നിച്ചിരുന്നു. എന്നാൽ ഇന്ത്യൻ ബോളർമാർ തുനിഞ്ഞിറങ്ങിയതോടെ ദക്ഷിണാഫ്രിക്കൻ ബാറ്റർമാർക്ക് കളിയുടെ നിയന്ത്രണം നഷ്ടമായി.
ഇന്ത്യ ഉയർത്തിയ 177 റൺസ് വിജയ ലക്ഷ്യം ഏഴു റൺസ് അകലെയാണ് ദക്ഷിണാഫ്രിക്ക കൈവിട്ടത്. മറുപടി ബാറ്റിങ്ങിൽ മോശം തുടക്കമായിരുന്നു ദക്ഷിണാഫ്രിക്കയുടേത്. രണ്ടാം ഓവറിൽ ജസ്പ്രീത് ബുമ്രയുടെ ഔട്ട് സ്വിങ്ങറിൽ റീസ ഹെൻറിക്സ് നാലു റൺസ് മാത്രമെടുത്തു പുറത്തായി. അർഷ്ദീപ് സിങ്ങിന്റെ പന്തിൽ ഋഷഭ് പന്ത് ക്യാച്ചെടുത്ത് മാർക്രത്തെ പുറത്താക്കി. ഡികോക്കും സ്റ്റബ്സും കൈകോർത്തതോടെ പവർപ്ലേയിൽ ദക്ഷിണാഫ്രിക്ക നേടിയത് 42 റണ്‍സ്. സ്കോർ 70ൽ നിൽക്കെ സ്റ്റബ്സിനെ സ്പിന്നർ അക്ഷർ പട്ടേൽ ബോൾഡാക്കി. 11.3 ഓവറിലാണ് ദക്ഷിണാഫ്രിക്ക 100 പിന്നിട്ടത്. 13–ാം ഓവറിൽ ഡികോക്കിനെ അർഷ്ദീപ് സിങ് കുൽദീപ് യാദവിന്റെ കൈകളിലെത്തിച്ചു.
15 ഓവറുകൾ പൂർത്തിയാകുമ്പോൾ നാലു വിക്കറ്റ് നഷ്ടത്തിൽ 147 റണ്‍സെന്ന നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക. 30 പന്തിൽ ജയിക്കാൻ വേണ്ടത് 30 റൺസ് മാത്രം. ആറു വിക്കറ്റുകൾ കയ്യിലിരിക്കെ അനായാസം ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാമായിരുന്നു. പക്ഷേ അങ്ങനെ വിട്ടുകൊടുക്കാൻ ഇന്ത്യൻ ബോളർമാർ ഒരുക്കമായിരുന്നില്ല. വമ്പനടിക്കാരായ ഹെൻറിച് ക്ലാസനും ഡേവിഡ് മില്ലറും ക്രീസിൽനിൽക്കെ 16–ാം ഓവർ എറിഞ്ഞ ജസ്പ്രീത് ബുമ്ര വഴങ്ങിയത് വെറും നാല് റൺസ്. മൂന്നു പന്തുകളിൽ റണ്ണൊന്നും കിട്ടിയില്ല. ഇവിടെനിന്നാണ് ദക്ഷിണാഫ്രിക്കയുടെ പതനത്തിനു തുടക്കമായത്. ഹാർദിക് പാണ്ഡ്യയെറിഞ്ഞ 17–ാം ഓവറിലെ ആദ്യ പന്തിൽ ക്ലാസൻ ഔട്ട്. 33 പന്തിൽ 52 റൺസെടുത്ത ക്ലാസന്റെ മടക്കത്തോടെ ഇന്ത്യൻ ബോളർമാരുടെ ആത്മവിശ്വാസമേറി. ഈ ഓവറിലും ദക്ഷിണാഫ്രിക്ക നേടിയത് 4 റൺസ്. വീണ്ടും പന്തെറിയാനെത്തിയ ജസ്പ്രീത് ബുമ്ര മാർകോ ജാന്‍സനെ മടക്കി. വിട്ടുകൊടുത്തത് രണ്ട് റൺസ് മാത്രം.
18 ഓവർ പൂർത്തിയായപ്പോൾ ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാൻ 20 റൺസായിരുന്നു ആവശ്യം. ഇന്ത്യയ്ക്കു പ്രധാന ഭീഷണിയായുള്ളത് ദക്ഷിണാഫ്രിക്കൻ ബാറ്റർ ഡേവിഡ് മില്ലർ മാത്രം. വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും അർഷ്ദീപ് സിങ് എറിഞ്ഞ 19–ാം ഓവറും നിർണായകമായി. നാലു റൺസായിരുന്നു ഈ ഓവറിലും ദക്ഷിണാഫ്രിക്കൻ ബാറ്റർമാർ നേടിയത്. ക്യാപ്റ്റൻ രോഹിത് ശർമ അവസാന ഓവർ ഏൽപിച്ചത് മുംബൈ ഇന്ത്യൻസിലെ തന്റെ ക്യാപ്റ്റനായ ഹാർദിക് പാണ്ഡ്യയെ ആയിരുന്നു.
ആദ്യ പന്തിൽ തന്നെ മില്ലറെ സൂര്യകുമാർ യാദവിന്റെ കൈകളിലെത്തിച്ച് പാണ്ഡ്യ വിശ്വാസം കാത്തു. ബൗണ്ടറി ലൈനിൽവച്ച് പന്തു പിടിച്ചെടുത്ത സൂര്യകുമാർ യാദവിന്റെ മികവിനും കൊടുക്കണം കയ്യടി. അടുത്ത പന്ത് ദക്ഷിണാഫ്രിക്കൻ ബാറ്റർ കഗിസോ റബാദ ബൗണ്ടറി നേടിയെങ്കിലും, അഞ്ചാം പന്തിൽ റബാദയെയും മടക്കി അയച്ച് പാണ്ഡ്യ ഇന്ത്യയുടെ വിജയമുറപ്പിച്ചു. ഐപിഎല്ലിലെ പ്രകടനത്തിന്റെ പേരിൽ ഏറെ പഴികേട്ട ഹാർദിക് പാണ്ഡ്യയ്ക്ക് കാലം കാത്തുവച്ച നിയോഗം ഇതായിരുന്നു.
കോലി ഷോ, അക്ഷർ സർപ്രൈസ്
പവര്‍ പ്ലേയിൽ തന്നെ ക്യാപ്റ്റൻ രോഹിത് ശർമയുടേതുൾപ്പടെ മൂന്നു മുൻനിര വിക്കറ്റുകൾ വീണപ്പോൾ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഒന്നു പതറി. രോഹിത് ശർമ (അഞ്ച് പന്തിൽ ഒൻപത്), ഋഷഭ് പന്ത് (പൂജ്യം), സൂര്യകുമാർ യാദവ് (അഞ്ച് പന്തിൽ മൂന്ന്) എന്നിവരാണു തുടക്കത്തിൽ വീണത്. കഴിഞ്ഞ മത്സരങ്ങളിൽ ഇന്ത്യയ്ക്കായി നിർണായക പ്രകടനം നടത്തിയ രോഹിതും സൂര്യയും മടങ്ങിയത് ദക്ഷിണാഫ്രിക്കൻ ബോളർമാരെ ആത്മവിശ്വാസത്തിലെത്തിച്ചു. മാർകോ ജാൻസന്റെ രണ്ടും മൂന്നും പന്തുകൾ ബൗണ്ടറി കടത്തിയാണ് കോലി തുടങ്ങിയത്. ആദ്യ ഓവറിൽ ഇന്ത്യ നേടിയത് 15 റൺസ്. രണ്ടാം ഓവറില്‍ ദക്ഷിണാഫ്രിക്ക സ്പിന്നര്‍ കേശവ് മഹാരാജിനെ ഇറക്കിയപ്പോൾ ആദ്യ രണ്ടു പന്തുകൾ അതിർത്തി കടത്തിയായിരുന്നു രോഹിത് ശർമയുടെ മറുപടി.
എന്നാൽ നാലാം പന്തിൽ രോഹിത്തിന് അടി പതറി. സ്ക്വയർ ലെഗിലേക്കു പോയ പന്ത് ഹെൻറിച് ക്ലാസൻ പിടിച്ചെടുത്തു. പിന്നാലെയെത്തിയ ഋഷഭ് പന്ത് ഒരു റൺ കൂട്ടിച്ചേർക്കും മുൻപേ പോയി. കേശവ് മഹാരാജിന്റെ പന്ത് ഋഷഭിന്റെ ബാറ്റിൽ തട്ടി ഉയർന്നപ്പോൾ ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ക്വിന്റൻ ഡി കോക്ക് പിടിച്ചെടുക്കുകയായിരുന്നു. കഗിസോ റബാദയെറിഞ്ഞ അഞ്ചാം ഓവറിൽ സൂര്യകുമാർ യാദവും പുറത്തായി. മൂന്നാം പന്ത് ബൗണ്ടറി കടത്താൻ ശ്രമിച്ച സൂര്യയെ ബൗണ്ടറി ലൈനിനു സമീപത്തുനിന്ന് ഹെൻറിച് ക്ലാസൻ ക്യാച്ചെടുത്തു. ഇതോടെയാണ് ഇന്ത്യയ്ക്ക് അക്ഷർ പട്ടേലിനെ നേരത്തേയിറക്കേണ്ടിവന്നത്.
ടീം അർപ്പിച്ച വിശ്വാസം ശരി വയ്ക്കും വിധമായിരുന്നു അക്ഷറിന്റെ ബാറ്റിങ്. വിക്കറ്റു വീഴുന്നതു തടഞ്ഞുനിർത്തിയ അക്ഷർ 31 പന്തുകൾ നേരിട്ട് 47 റൺസെടുത്തു ദൗത്യം പൂർത്തിയാക്കി. 10 ഓവറിൽ 75 റൺസാണ് ഇന്ത്യ നേടിയത്. സ്കോര്‍ 100 പിന്നിട്ടതിനു പിന്നാലെ അക്ഷർ പട്ടേല്‍ വീണു. 14–ാം ഓവറിൽ റണ്ണിനായി ഓടുന്നതിലുണ്ടായ ആശയക്കുഴപ്പത്തിനിടെ ക്വിന്റൻ ഡികോക്ക് താരത്തെ റൺഔട്ടാക്കി. 18 ഓവറിൽ ഇന്ത്യ 150ൽ എത്തി. 19–ാം ഓവറിൽ മാർകോ ജാൻസനെ ബൗണ്ടറി കടത്താൻ ശ്രമിച്ച കോലിയെ കഗിസോ റബാദ ക്യാച്ചെടുത്തു. 59 പന്തുകൾ നേരിട്ട വിരാട് കോലി 76 റൺസാണു നേടിയത്. 16 പന്തിൽ 27 റൺസെടുത്ത ശിവം ദുബെയുടെ കാമിയോയും ഇന്ത്യയ്ക്കു തുണയായി.