സിംബാബ്‍വെയ്ക്കെതിരായ ആദ്യ രണ്ടു മത്സരങ്ങളിൽ സഞ്ജു സാംസൺ ഇല്ല; മാറ്റവുമായി ബിസിസിഐ
മുംബൈ∙ സിംബാബ്‍വെയ്ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിൽ മാറ്റങ്ങൾ വരുത്തി ബിസിസിഐ. സഞ്ജു സാംസൺ, ശിവം ദുബെ, യശസ്വി ജയ്സ്വാൾ എന്നിവർ ആദ്യ രണ്ടു മത്സരങ്ങളിൽ കളിക്കില്ല. പകരക്കാരായി ജിതേഷ് ശർമ, സായ് സുദർശൻ, ഹർഷിത് റാണ എന്നിവർ ടീമിലെത്തി. ട്വന്റി20 ലോകകപ്പ് നേടിയ ടീം ബാർബഡോസിൽ കുടുങ്ങിയ

മുംബൈ∙ സിംബാബ്‍വെയ്ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിൽ മാറ്റങ്ങൾ വരുത്തി ബിസിസിഐ. സഞ്ജു സാംസൺ, ശിവം ദുബെ, യശസ്വി ജയ്സ്വാൾ എന്നിവർ ആദ്യ രണ്ടു മത്സരങ്ങളിൽ കളിക്കില്ല. പകരക്കാരായി ജിതേഷ് ശർമ, സായ് സുദർശൻ, ഹർഷിത് റാണ എന്നിവർ ടീമിലെത്തി. ട്വന്റി20 ലോകകപ്പ് നേടിയ ടീം ബാർബഡോസിൽ കുടുങ്ങിയ സാഹചര്യത്തിലാണ് ബിസിസിഐയുടെ നീക്കം. ബാർബഡോസിൽനിന്ന് താരങ്ങൾ നാളെ ഇന്ത്യയിലേക്കെത്തുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.
സഞ്ജു സാംസൺ, യശസ്വി ജയ്സ്വാൾ, ശിവം ദുബെ എന്നിവർ ഇന്ത്യയിലെത്തിയ ശേഷം പിന്നീട് സിംബാബ്‍വെയിലേക്കു പോകും. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് ബാർബഡോസിലുള്ള ഇന്ത്യൻ ടീമിന്റെ യാത്ര വൈകുന്നത്. ജൂലൈ ആറിനാണ് ഇന്ത്യ– സിംബാബ്‍വെ പരമ്പരയിലെ ആദ്യ മത്സരം. ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലുണ്ടായിരുന്നെങ്കിലും സഞ്ജു സാംസണെ ബിസിസിഐ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയിരുന്നില്ല.
ഋഷഭ് പന്തായിരുന്നു എല്ലാ മത്സരങ്ങളിലും ടീം ഇന്ത്യയുടെ വിക്കറ്റ് കീപ്പർ. വിരാട് കോലി ഓപ്പണറായി എത്തിയതോടെ യശസ്വി ജയ്സ്വാളും കളിക്കാനിറങ്ങിയില്ല. ബംഗ്ലദേശിനെതിരായ സന്നാഹ മത്സരത്തിൽ മാത്രമാണു സഞ്ജു കളിച്ചത്. ശുഭ്മൻ ഗില്ലാണ് ട്വന്റി20 പരമ്പരയിൽ ഇന്ത്യൻ ടീമിനെ നയിക്കുന്നത്.
സിംബാബ്‍വെയ്ക്കെതിരായ ആദ്യ രണ്ടു ട്വന്റി20 മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീം– ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), ഋതുരാജ് ഗെയ്ക്‌വാദ്, അഭിഷേക് ശർമ, റിങ്കു സിങ്, ധ്രുവ് ജുറെൽ (വിക്കറ്റ് കീപ്പർ), റിയാൻ പരാഗ്, വാഷിങ്ടൻ സുന്ദർ, രവി ബിഷ്ണോയി, ആവേശ് ഖാൻ, ഖലീൽ അഹമ്മദ്, മുകേഷ് കുമാർ, തുഷാർ ദേശ്പാണ്ഡെ, സായ് സുദര്‍ശൻ, ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), ഹർഷിത് റാണ.