മുംബൈയെ ആവേശത്തിലാക്കി ലോകകപ്പ് വിജയ യാത്ര, 125 കോടി രൂപയുടെ ചെക്ക് സ്വീകരിച്ച് ടീം ഇന്ത്യ
ന്യൂഡൽഹി∙ ട്വന്റി20 ലോകകപ്പ് നേടിയ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ അൽപസമയത്തിനകം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. ചാംപ്യൻസ് എന്നെഴുതിയ ജഴ്സി ധരിച്ചാണ് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ പ്രധാനമന്ത്രിയെ കാണാനെത്തുന്നത്. മലയാളി താരം സഞ്ജു സാംസൺ ജഴ്സിയുടെ ചിത്രം

മുംബൈ∙ കനത്ത മഴയെ വെല്ലുവിളിച്ച് മണിക്കൂറുകളോളം കാത്തിരുന്ന ആരാധകരെ ആവേശത്തിലാക്കി മുംബൈ നഗരത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വിക്ടറി പരേഡ്. വൈകിട്ട് അഞ്ച് മണിക്ക് തുടങ്ങേണ്ടിയിരുന്ന ഇന്ത്യൻ താരങ്ങളുടെ വിക്ടറി പരേഡ് രാത്രി 7.45 ഓടെയാണ് ആരംഭിച്ചത്. നരിമാൻ പോയിന്റ് മുതൽ വാങ്കഡെ സ്റ്റേഡിയം വരെയാണ് വിജയയാത്ര നടന്നത്. ടീം സഞ്ചരിക്കുന്ന ബസിനു മുന്നിൽ പൊലീസുകാർ നിരന്ന് വാഹനത്തിനു കടന്നുപോകാനുള്ള വഴിയൊരുക്കി. ആരാധകർ ടീം ബസിനെ അനുഗമിച്ചു. റോഡ് ഷോ ആരംഭിച്ചതിനു പിന്നാലെ സീനിയർ താരം വിരാട് കോലി ട്വന്റി20 ലോകകപ്പ് ട്രോഫി ആരാധകരെ ഉയര്‍ത്തിക്കാണിച്ചു.
പിന്നീട് ക്യാപ്റ്റൻ രോഹിത് ശർമയും വിരാട് കോലിയും ചേർന്ന് വീണ്ടും ആരാധകരെ അഭിവാദ്യം ചെയ്തു. ബസിന്റെ ഒരു വശത്തുനിന്ന് സഞ്ജു സാംസൺ ആരാധകരെ കൈ ഉയർത്തിക്കാണിച്ചു. കോലി, കോലി എന്നു പല തവണ ആരാധകർ ആർത്തുവിളിച്ചതോടെ സൂപ്പർ താരം നന്ദി അറിയിച്ച് കൈ ചുണ്ടോടു ചേര്‍ത്ത് ചുംബനം നൽകി. വിജയ യാത്രയ്ക്കിടെ വാഹനത്തിന്റെ മുൻനിരയിലെത്തിയ പരിശീലകൻ രാഹുൽ ദ്രാവിഡ് തൊഴുതുകൊണ്ടാണ് ആരാധകർക്കുള്ള നന്ദി പ്രകടിപ്പിച്ചത്. 8.45 ഓടെ ഇന്ത്യൻ താരങ്ങളുമായി ബസ് വാങ്കഡെ സ്റ്റേഡിയത്തിലേക്കു കടന്നു. 125 കോടി രൂപയുടെ ചെക്ക് ബിസിസിഐ പ്രസിഡന്റ് റോജർ ബിന്നി ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്കു സമ്മാനിച്ചു. ട്വന്റി20 ലോകകപ്പ് ട്രോഫിയുമായി വാങ്കഡെ സ്റ്റേഡിയത്തിലെ ആരാധകരെ അഭിവാദ്യം ചെയ്ത ശേഷമാണ് താരങ്ങൾ ഡ്രസിങ് റൂമിലേക്കു മടങ്ങിയത്.