പ്രഭാത ഭക്ഷണം പ്രധാനമന്ത്രിക്കൊപ്പം, ലോകകപ്പ് മോദിയുടെ കയ്യിലേക്കു കൊടുത്ത് രോഹിതും ദ്രാവിഡും
ന്യൂഡൽഹി∙ ട്വന്റി20 ലോകകപ്പ് വിജയിച്ച ഇന്ത്യൻ ക്രിക്കറ്റ് ക്രിക്കറ്റ് താരങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലെത്തി അദ്ദേഹത്തെ സന്ദർശിച്ചു. ഡൽഹിയിലെ ലോക് കല്യാൺ മാർഗിലെ വസതിയിലെത്തിയായിരുന്നു ഇന്ത്യൻ താരങ്ങൾ പ്രധാനമന്ത്രിയെ കണ്ടത്. ഒരു മണിക്കൂറോളം പ്രധാനമന്ത്രി

ന്യൂഡൽഹി∙ ട്വന്റി20 ലോകകപ്പ് വിജയിച്ച ഇന്ത്യൻ ക്രിക്കറ്റ് ക്രിക്കറ്റ് താരങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലെത്തി അദ്ദേഹത്തെ സന്ദർശിച്ചു. ഡൽഹിയിലെ ലോക് കല്യാൺ മാർഗിലെ വസതിയിലെത്തിയായിരുന്നു ഇന്ത്യൻ താരങ്ങൾ പ്രധാനമന്ത്രിയെ കണ്ടത്. ഒരു മണിക്കൂറോളം പ്രധാനമന്ത്രി ഇന്ത്യൻ താരങ്ങളുമായി സംസാരിച്ചു. പ്രധാനമന്ത്രിയുടെ വസതിയിൽ ഇന്ത്യൻ താരങ്ങൾക്കായി പ്രഭാത ഭക്ഷണവും ഒരുക്കിയിരുന്നു.
ബിസിസിഐ സെക്രട്ടറി ജയ്ഷാ, പ്രസിഡന്റ് റോജർ ബിന്നി എന്നിവരും ഇന്ത്യൻ ടീമിനൊപ്പം പ്രധാനമന്ത്രിയെ സന്ദർശിച്ചു. ക്യാപ്റ്റൻ രോഹിത് ശർമയും പരിശീലകൻ രാഹുൽ ദ്രാവിഡും ചേർന്നാണ് ലോകകപ്പ് ട്രോഫി പ്രധാനമന്ത്രിയുടെ കൈകളിലേക്കു നൽകിയത്. ഉച്ചയ്ക്ക് ഒരു മണിയോടെ പ്രധാനമന്ത്രിയുടെ വസതിയിൽനിന്ന് ഇറങ്ങിയ താരങ്ങൾ മുംബൈയിലേക്കു പോയി.
വ്യാഴാഴ്ച പുലർച്ചെ ആറു മണിക്കാണ് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ ന്യൂഡൽഹിയിൽ വിമാനമിറങ്ങിയത്. ബാർബഡോസിൽനിന്ന് ബുധനാഴ്ച പുറപ്പെട്ട സംഘം 16 മണിക്കൂർ യാത്ര ചെയ്ത് നാട്ടിലെത്തി. ഇന്ത്യന്‍ ടീമിനെ സ്വീകരിക്കാൻ അതിരാവിലെ തന്നെ നൂറുകണക്കിന് ആരാധകരാണ് വിമാനത്താവളത്തിലെത്തിയത്. ഹോട്ടലിലെത്തി കുറച്ചുനേരം വിശ്രമിച്ച ശേഷം ഇന്ത്യൻ താരങ്ങൾ പ്രധാനമന്ത്രിയുടെ വസതിയിലേക്കു പോകുകയായിരുന്നു.