ഇന്ത്യയുടെ കയ്യൊപ്പ്, മുംബൈ നഗരത്തെ ആവേശത്തിലാഴ്ത്തി ടീം ഇന്ത്യയുടെ വിക്ടറി പരേഡ്
മറൈൻ ഡ്രൈവിൽ ഇന്നലെ അറബിക്കടലിനു പകരം അലയടിച്ചത് മനുഷ്യക്കടലായിരുന്നു! 11 വർഷമായി ഉള്ളിൽ ഊറിക്കൂടിയ വേദനയുടെ വിങ്ങലും നിർഭാഗ്യത്തിന്റെ നീറ്റലും മറച്ചുപിടിക്കാൻ മുംബൈയുടെ മണ്ണിനോ വിണ്ണിനോ സാധിച്ചില്ല. നീലപുതച്ച തുറന്ന ബസിൽ പ്രതീക്ഷയുടെ വെള്ളിത്തിളക്കമുള്ള ട്വന്റി20 ലോകകപ്പ് ട്രോഫിയുമായി ഇന്ത്യൻ ടീം വന്നിറങ്ങിയപ്പോൾ ആകാശം ആനന്ദക്കണ്ണീർ തൂവി, ഭൂമിയും മനുഷ്യരും അതിൽ അലിഞ്ഞുചേർന്നു.

മുംബൈ ∙ മറൈൻ ഡ്രൈവിൽ ഇന്നലെ അറബിക്കടലിനു പകരം അലയടിച്ചത് മനുഷ്യക്കടലായിരുന്നു! 11 വർഷമായി ഉള്ളിൽ ഊറിക്കൂടിയ വേദനയുടെ വിങ്ങലും നിർഭാഗ്യത്തിന്റെ നീറ്റലും മറച്ചുപിടിക്കാൻ മുംബൈയുടെ മണ്ണിനോ വിണ്ണിനോ സാധിച്ചില്ല. നീലപുതച്ച തുറന്ന ബസിൽ പ്രതീക്ഷയുടെ വെള്ളിത്തിളക്കമുള്ള ട്വന്റി20 ലോകകപ്പ് ട്രോഫിയുമായി ഇന്ത്യൻ ടീം വന്നിറങ്ങിയപ്പോൾ ആകാശം ആനന്ദക്കണ്ണീർ തൂവി, ഭൂമിയും മനുഷ്യരും അതിൽ അലിഞ്ഞുചേർന്നു. വിശ്വവിജയികളായി തിരിച്ചെത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ വരവേൽക്കാൻ പതിനായിരക്കണക്കിന് ആരാധകരാണ് മറൈൻ ഡ്രൈവിലും പരിസരത്തുമായി കാത്തുനിന്നത്. നരിമാൻ പോയിന്റ് മുതൽ വാങ്കഡെ സ്റ്റേഡിയം വരെ 1.7 കിലോമീറ്റർ നീളുന്ന വിക്ടറി പരേഡ് വൈകിട്ട് 5 മണിക്ക് തുടങ്ങാനാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ രണ്ടു മണിക്കൂറോളം വൈകിയായിരുന്നു തുടക്കം.
രാവിലെ ന്യൂഡൽഹി വിമാനത്താവളത്തിൽ നിന്ന് ഉയർത്തിപ്പിടിച്ച ട്രോഫിയുമായി ആദ്യം പുറത്തെത്തിയത് ക്യാപ്റ്റൻ രോഹിത് ശർമയായിരുന്നെങ്കിൽ മുംബൈയിൽ ട്രോഫിയുമായി ആദ്യം ആരാധകർക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടത് വൈസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയായിരുന്നു. ബസ് പുറപ്പെട്ടതിനു പിന്നാലെ ലോകകപ്പ് ട്രോഫി ഒന്നിച്ചുയർത്തി ആരാധകരെ അഭിവാദ്യം ചെയ്തത് രോഹിത് ശർമയും വിരാട് കോലിയുമായിരുന്നു. ‘മുംബൈഛാ രാജാ, രോഹിത് ശർമ’ (ആരാണ് മുംബൈയുടെ രാജാവ്? രോഹിത് ശർമ) എന്നാർപ്പുവിളിച്ചാണ് ഇന്ത്യൻ ക്യാപ്റ്റനെ ആരാധകർ വരവേറ്റത്. പിന്നാലെ ഇന്ത്യൻ ടീമിലെ ഓരോ താരത്തിനു വേണ്ടിയും ആരാധകർ ആർപ്പുവിളിച്ചു.
മറൈൻ ഡ്രൈവിൽ തിങ്ങിക്കൂടിയ ആരാധകരുടെ എണ്ണം അതിരുകടന്നതോടെ 5 മിനിറ്റിൽ നടന്നെത്താവുന്ന ദൂരം താണ്ടാൻ ഇന്ത്യൻ ടീം എടുത്തത് ഒന്നര മണിക്കൂർ! ബസ് 7 മണിക്ക് സ്റ്റേഡിയത്തിൽ എത്തുമെന്ന് അറിയിച്ചിരുന്നതിനാൽ രാവിലെ മുതൽ സ്റ്റേഡിയത്തിനു പരിസരത്തായി ആളുകൾ തിങ്ങിക്കൂടിയിരുന്നു. വൈകിട്ട് 5 മണിയോടെ തന്നെ സ്റ്റേഡിയം നിറഞ്ഞു. അകത്തു കടക്കാൻ സാധിക്കാത്തവർ സ്റ്റേഡിയത്തിനു പുറത്ത് തമ്പടിച്ചതോടെ സ്റ്റേഡിയം പരിസരത്തെ ഗതാഗതം പൂർണമായും സ്തംഭിച്ചു.
‘വന്ദേമാതര’ത്താൽ മുഖരിതമായ വാങ്കഡെ സ്റ്റേഡിയത്തിലേക്ക് നിലയ്ക്കാത്ത കയ്യടികളോടെയാണ് ഇന്ത്യൻ ടീമിനെ കാണികൾ വരവേറ്റത്. ലോകകപ്പ് ട്രോഫിയുമായി ഗ്രൗണ്ട് വലംവച്ച ക്യാപ്റ്റൻ രോഹിത് ശർമയും സംഘവും കാണികളെ അഭിവാദ്യം ചെയ്തും ആനന്ദനൃത്തം ചവിട്ടിയും സ്റ്റേഡിയത്തെ ആവേശത്തിലാഴ്ത്തി. തങ്ങൾ ഒപ്പിട്ട പന്തുകളും ജഴ്സികളും കാണികൾക്ക് സമ്മാനിച്ചാണ് താരങ്ങൾ ഗ്രൗണ്ടിൽ നിന്നു തിരിച്ചുകയറിയത്.
പിന്നാലെ വിശ്വവിജയികളായ ഇന്ത്യൻ ടീമിന് ബിസിസിഐ പ്രഖ്യാപിച്ച 125 കോടി രൂപ സമ്മാനത്തുകയുടെ ചെക്ക് പ്രസിഡന്റ് റോജർ ബിന്നി, സെക്രട്ടറി ജയ് ഷാ എന്നിവർ ചേർന്ന് കൈമാറി. കാണികളെ അഭിസംബോധന ചെയ്ത ശേഷമാണ് ക്യാപ്റ്റൻ രോഹിത് ശർമ, വിരാട് കോലി, ജസ്പ്രീത് ബുമ്ര എന്നിവർ മടങ്ങിയത്.
2007ൽ എം.എസ്.ധോണിയുടെ നേതൃത്വത്തിൽ ട്വന്റി20 ലോകകപ്പ് നേടിയ ടീമും സമാനമായ വിക്ടറി പരേഡ് നടത്തിയിരുന്നു. അന്ന് ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്നു രോഹിത്. 17 വർഷങ്ങൾക്കിപ്പുറം ലോകകപ്പ് നേടിയ ടീമിന്റെ ക്യാപ്റ്റനും ടീമിലെ പ്രായം കൂടിയ താരവുമായ രോഹിത്തിന് ഈ പരേഡ് സമ്മാനിച്ചത് ഓർമകളുടെ മറ്റൊരു വേലിയേറ്റം...