ആദ്യം ഇംഗ്ലണ്ടിനെ ഉപദേശിക്ക്, നിങ്ങൾ ഒരു ലോകകപ്പ് നേടിയിട്ടുണ്ടോ? മൈക്കൽ വോണിനെതിരെ രവി ശാസ്ത്രി
മുംബൈ∙ ട്വന്റി20 ലോകകപ്പ് ഇന്ത്യയ്ക്കു ലഭിക്കാൻ ഗൂഢാലോചന നടന്നെന്ന് ആരോപണമുന്നയിച്ച മുൻ ഇംഗ്ലണ്ട് താരത്തിന് രവി ശാസ്ത്രിയുടെ മറുപടി. മത്സരങ്ങൾ ഇന്ത്യയ്ക്ക് അനുകൂലമാക്കാൻ തീയതികളിലടക്കം സംഘാടകർ സ്വാധീനം ചെലുത്തിയെന്നാണ് മൈക്കൽ വോഗന്റെ ആരോപണം. ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ തോൽപിച്ച് ഇന്ത്യ കിരീടം

മുംബൈ∙ ട്വന്റി20 ലോകകപ്പ് ഇന്ത്യയ്ക്കു ലഭിക്കാൻ ഗൂഢാലോചന നടന്നെന്ന് ആരോപണമുന്നയിച്ച മുൻ ഇംഗ്ലണ്ട് താരത്തിന് രവി ശാസ്ത്രിയുടെ മറുപടി. മത്സരങ്ങൾ ഇന്ത്യയ്ക്ക് അനുകൂലമാക്കാൻ തീയതികളിലടക്കം സംഘാടകർ സ്വാധീനം ചെലുത്തിയെന്നാണ് മൈക്കൽ വോണിന്റെ ആരോപണം. ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ തോൽപിച്ച് ഇന്ത്യ കിരീടം ഉയർത്തിയിരുന്നു. സെമി ഫൈനലിൽ അഫ്ഗാനിസ്ഥാൻ ദക്ഷിണാഫ്രിക്കയോടു തോറ്റു പുറത്തായതോടെയാണു വിചിത്രമായ ആരോപണമുന്നയിച്ച് മൈക്കൽ വോൺ രംഗത്തെത്തിയത്.
ട്രിനിഡാഡിൽ സെമി ഫൈനൽ കളിക്കാനെത്തുമ്പോൾ അഫ്ഗാനിസ്ഥാൻ താരങ്ങളുടെ വിമാനം വൈകിയതായാണ് മൈക്കൽ വോണിന്റെ കണ്ടെത്തൽ. ഇന്ത്യയ്ക്കുവേണ്ടി മത്സരക്രമം തീരുമാനിച്ചപ്പോൾ, അഫ്ഗാനിസ്ഥാനോടു ബഹുമാനമില്ലാതെ ഐസിസി പെരുമാറിയെന്നും വോഗൻ ആരോപിച്ചു. ഇത് രസിക്കാതിരുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ പരിശീലകൻ രവി ശാസ്ത്രി രൂക്ഷഭാഷയിലാണു പ്രതികരിച്ചത്. സഹപ്രവർത്തകനായ മൈക്കൽ വോൺ എന്നെങ്കിലും ഒരു ലോകകപ്പ് ട്രോഫി ഉയർത്തിയിട്ടുണ്ടോയെന്ന് ഒരു സ്പോർട്സ് മാധ്യമത്തിലെ ചർച്ചയ്ക്കിടെ രവി ശാസ്ത്രി ചോദിച്ചു.
‘‘മൈക്കൽ വോണിന് അദ്ദേഹത്തിനു തോന്നുന്നതെന്തും സംസാരിക്കാം. ഇന്ത്യക്കാർ ആരും ഇതു ശ്രദ്ധിക്കാൻ പോകുന്നില്ല. അദ്ദേഹം ആദ്യം ഇംഗ്ലണ്ട് ടീമിലെ പ്രശ്നങ്ങൾ പരിഹരിക്കട്ടെ. സെമി ഫൈനലിൽ ഇംഗ്ലണ്ടിന് എന്താണു സംഭവിച്ചതെന്ന കാര്യത്തിൽ അദ്ദേഹം ഇംഗ്ലണ്ട് ടീമിനെ ഉപദേശിക്കുക. ഇംഗ്ലണ്ട് രണ്ടു തവണ വിജയിച്ചിട്ടുണ്ട്. പക്ഷേ ഇന്ത്യ നാലു തവണ ലോകകപ്പ് ജയിച്ചവരാണ്. മൈക്കൽ വോൺ ഒരു തവണയെങ്കിലും ലോകകപ്പ് ജയിച്ചിട്ടുണ്ടെന്ന് എനിക്കു തോന്നുന്നില്ല. അതുകൊണ്ട് രണ്ടുവട്ടം ചിന്തിക്കുക. അദ്ദേഹം എന്റെ സഹപ്രവർത്തകനാണ്. പക്ഷേ ഇതാണ് എന്റെ മറുപടി.’’– രവി ശാസ്ത്രി വ്യക്തമാക്കി.