ശമ്പള കരാറിൽ ഒപ്പിടാതെ ഗംഭീർ, ദ്രാവിഡിനേക്കാൾ അധികമെന്ന് സൂചന; സ്റ്റാഫുകളെ ഉടൻ നിയമിക്കും
മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനായി ഗൗതം ഗംഭീറിനെ നിയമിച്ചതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നിട്ട് ദിവസങ്ങൾ പിന്നിട്ടു. സപ്പോർട്ടിങ് സ്റ്റാഫിനെ നിയമിക്കുന്ന തിരക്കിലാണ് ഗംഭീർ എന്നാണ് വിവരം. ഈ മാസം 27ന് ആരംഭിക്കുന്ന ശ്രീലങ്കൻ പര്യടനമാണ് ഗംഭീറിന്റെ ആദ്യ ചുമതല. ഇതിനു മുൻപ്

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനായി ഗൗതം ഗംഭീറിനെ നിയമിച്ചതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നിട്ട് ദിവസങ്ങൾ പിന്നിട്ടു. സപ്പോർട്ടിങ് സ്റ്റാഫിനെ നിയമിക്കുന്ന തിരക്കിലാണ് ഗംഭീർ എന്നാണ് വിവരം. ഈ മാസം 27ന് ആരംഭിക്കുന്ന ശ്രീലങ്കൻ പര്യടനമാണ് ഗംഭീറിന്റെ ആദ്യ ചുമതല. ഇതിനു മുൻപ് സ്റ്റാഫുകളെ നിയമിക്കേണ്ടതുണ്ട്. എന്നാൽ ഗംഭീറിന്റെ ശമ്പള കാര്യത്തിൽ ഇതുവരെ അന്തിമതീരുമാനമായില്ലെന്നാണ് ബിസിസിഐ വൃത്തങ്ങൾ നൽകുന്ന സൂചന. മൂന്നു വർഷത്തെ കരാറിനാണ് ബിസിസിഐയുമായി ഗംഭീർ ഒപ്പിട്ടിരിക്കുന്നത്. 2027 ഏകദിന ലോകകപ്പ് വരെ അദ്ദേഹം ടീമിനൊപ്പമുണ്ടാകും.
മുൻഗാമികളായ രാഹുൽ ദ്രാവിഡിന്റെ രവി ശാസ്ത്രിയുടെയും അതേ നിലവാരത്തിലായിരിക്കും ഗംഭീറിന്റെയും ശമ്പളമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇക്കാര്യത്തിൽ അന്തിമകരാർ ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ‘‘രവി ശാസ്ത്രി ചുമതലയേറ്റ ദിവസം, അദ്ദേഹത്തിന് കരാറൊന്നും ഉണ്ടായിരുന്നില്ല. ഗംഭീറിന്റെ കാര്യത്തിലും കരാർ തയാറാക്കുന്നതെയുള്ളൂ. രാഹുൽ ദ്രാവിഡിന്റെ അതേ ശ്രേണിയിലുള്ള ശമ്പളമായിരിക്കും ഗംഭീറിന്റേത്.’’– ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കി.
രാഹുൽ ദ്രാവിഡിന് ഏകദേശം 12 കോടി രൂപയായിരുന്നു വാർഷിക ശമ്പളം. എന്നാൽ ഗംഭീറിന്റെ വാർഷിക ശമ്പളം ഇതിലും അധികമായിരിക്കുമെന്നാണ് ചർച്ചകൾ. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പിൽ, പരിചയസമ്പത്തിന്റെ അടിസ്ഥാനത്തിലാണ് ശമ്പളമെന്ന് സൂചിപ്പിച്ചിരുന്നു. ഇതുവരെ, ഒരു ദേശീയ ടീമിന്റെ പരിശീലകനായി ഗംഭീർ പ്രവർത്തിച്ചിട്ടില്ല. ഐപിഎലിൽ ലക്നൗ സൂപ്പർ ജയന്റ്സിനൊപ്പവും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനൊപ്പവും മെന്ററായും പരിശീലകനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
സ്വന്തം ടീമിനെ തയാറാക്കാൻ ബിസിസിഐ ഗംഭീറിന് അനുമതി നൽകിയിട്ടുണ്ട്. നാഷനൽ ക്രിക്കറ്റ് അക്കാദമി പരിശീലകരുമായും ഇന്ത്യ എ, അണ്ടർ 19 ടീം പരിശീലകരുമായും ഈ ടീം അടുത്ത് സഹകരിച്ച് പ്രവർത്തിക്കും. ഗംഭീറിന്റെ ടീമിലേക്ക് പല പേരുകളും ഉയർന്ന് വരുന്നുണ്ട്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ ഗംഭീറിന്റെ ഒപ്പമുണ്ടായിരുന്ന അഭിഷേക് നായരെ ബാറ്റിങ് കോച്ചായി കൊണ്ടുവരുന്നതായാണ് സൂചന. രോഹിത് ശർമയുടെ സുഹൃത്ത് കൂടിയാണ് അഭിഷേക്. ബോളിങ് പരിശീലകരായി സഹീർ ഖാനോ ലഷ്മിപതി ബാലാജിയോ എത്തിയേക്കാം. ആർസിബി മുൻ താരമായ വിനയ് കുമാറിനെ പരിഗണിക്കുന്നതായും റിപ്പോർട്ടുണ്ട്.