മുംബൈ∙ ടീം ഇന്ത്യയുടെ ട്വന്‍റി20 ലോകകപ്പ് വിജയത്തിന് പിന്നാലെ ഹാര്‍ദിക് പാണ്ഡ്യയുടെ കുടുംബം ഒരുക്കിയ വിരുന്നില്‍നിന്നു വിട്ടുനിന്ന് പങ്കാളി നടാഷ സ്റ്റാൻകോവിച്ച്. ഇരുവരും ബന്ധം പിരിഞ്ഞെന്ന അഭ്യൂഹങ്ങൾക്കിടെയാണ് നടാഷ വിരുന്നിൽ പങ്കെടുക്കാതിരുന്നത്. ഇതെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ ചർച്ച പുരോഗമിച്ചതോടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ ടീം ഇന്ത്യയുടെ ട്വന്‍റി20 ലോകകപ്പ് വിജയത്തിന് പിന്നാലെ ഹാര്‍ദിക് പാണ്ഡ്യയുടെ കുടുംബം ഒരുക്കിയ വിരുന്നില്‍നിന്നു വിട്ടുനിന്ന് പങ്കാളി നടാഷ സ്റ്റാൻകോവിച്ച്. ഇരുവരും ബന്ധം പിരിഞ്ഞെന്ന അഭ്യൂഹങ്ങൾക്കിടെയാണ് നടാഷ വിരുന്നിൽ പങ്കെടുക്കാതിരുന്നത്. ഇതെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ ചർച്ച പുരോഗമിച്ചതോടെ ഇന്‍സ്റ്റഗ്രാമില്‍ വിഡിയോ പങ്കുവച്ച് നടാഷ രംഗത്തെത്തി. വെറുതെ ചില ചിന്തകളെന്ന കുറിപ്പോട് കൂടിയാണ് വിഡിയോ .

‘‘ഒന്ന് വിശദീകരിക്കാന്‍ പോലും സമയം നല്‍കാതെ എത്രവേഗത്തിലാണ് ആളുകൾ വിധിയെഴുതുന്നത്. അസ്വാഭാവികമായി ആളുകള്‍ പെരുമാറിയാല്‍ നമ്മള്‍ അത് നിരീക്ഷിക്കുകയോ, എന്താണ് സംഭവിക്കുന്നതെന്ന് ആലോചിക്കുകയോ, അല്‍പം അനുകമ്പ കാണിക്കുകയോ ചെയ്യാറില്ല. വിധിയെഴുതാനെന്ത് തിടുക്കമാണെന്നോ. കാര്യമറിയാതെ ആളുകളെ വിധിക്കുന്നത് കുറയ്ക്കാം. കൂടുതല്‍ നിരീക്ഷിക്കാം. കുറച്ചൊക്കെ അനുകമ്പയാവാം. ക്ഷമാപൂര്‍വം കാത്തിരിക്കാം.’’– നടാഷ പറയുന്നു.

ADVERTISEMENT

ഹാര്‍ദിക്കുമായുള്ള ബന്ധം ഉലഞ്ഞെന്ന അഭ്യൂഹങ്ങള്‍ക്കിടെ നടാഷ പതിവായി ഇന്‍സ്റ്റഗ്രാമില്‍ ആത്മീയത നിറഞ്ഞതും പ്രചോദനപരവുമായ പോസ്റ്റുകള്‍ പങ്കുവയ്ക്കുന്നുണ്ട്. പോസ്റ്റുകള്‍ക്ക് ചുവടെ ഹാര്‍ദിക്കിന്‍റെ ആരാധകര്‍ ഉയര്‍ത്തുന്ന ചോദ്യങ്ങളെ ഗൗനിക്കുന്നതുമില്ല. ലോകകപ്പ് നേട്ടത്തില്‍ ഹാര്‍ദിക്കിനെ അഭിനന്ദിക്കുന്നില്ലേയെന്ന ആരാധകരുടെ ചോദ്യങ്ങളോടും അവര്‍ പ്രതികരിച്ചിരുന്നില്ല.

2020 മേയ് 31നാണ് ഇരുവരും വിവാഹിതരായത്. ഇരുവരുമൊന്നിച്ച് പൊതുവേദികളില്‍ പ്രത്യക്ഷപ്പെടതായതിന് പിന്നാലെ ഹാര്‍ദിക്കിന്‍റെ പേരും ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍നിന്നു നടാഷ നീക്കിയിരുന്നു. ടെലിവിഷന്‍ പരിപാടികളിലൂടെയാണ് നടാഷ ബോളിവുഡിലേക്കെത്തിയത്. പ്രകാശ് ഝായുടെ ദിഷ്കിയാവൂന്‍, പിന്നാലെ ആക്ഷന്‍ ജാക്സണ്‍, 7 അവേര്‍സ് ടു ഗോ, സീറോ എന്നീ ചിത്രങ്ങളിലും നടാഷ വേഷമിട്ടു. ബിഗ്ബോസ് സീസണ്‍ 8, നാച്ച് ബലിയേ 9 എന്നിവയാണ് നടാഷയ്ക്കു ജനപ്രീതി നൽകിയത്.

English Summary:

Hardik Pandya, Natasha Stankovic Divorce Rumours: Cricketer's Wife Shares Video, Slams Judgmental Thinking