21 വർഷം, 188 ടെസ്റ്റ്, 704 വിക്കറ്റ്; ഇതിഹാസ തുല്യമായ കരിയറിന് തിരശീലയിട്ട് ആൻഡേഴ്സനു മടക്കം
ടെസ്റ്റ് ക്രിക്കറ്റ് കരിയറിൽ 700 വിക്കറ്റ് സ്വന്തമാക്കുന്ന ആദ്യ പേസ് ബോളർ എന്ന റെക്കോർഡുമായി പേസ് ബോളിങ് ഇതിഹാസം ജയിംസ് ആൻഡേഴ്സൻ കളമൊഴിഞ്ഞു. വിഖ്യാതമായ ലോഡ്സ് മൈതാനത്ത് വെസ്റ്റിൻഡീസിനെ ഇംഗ്ലണ്ട് ചാമ്പലാക്കിയ മത്സരത്തോടെയാണ് ലോക ക്രിക്കറ്റിന്റെ ‘ജിമ്മി’യുടെ വിടവാങ്ങൽ. നാൽപ്പത്തിയൊന്നിന്റെ
ടെസ്റ്റ് ക്രിക്കറ്റ് കരിയറിൽ 700 വിക്കറ്റ് സ്വന്തമാക്കുന്ന ആദ്യ പേസ് ബോളർ എന്ന റെക്കോർഡുമായി പേസ് ബോളിങ് ഇതിഹാസം ജയിംസ് ആൻഡേഴ്സൻ കളമൊഴിഞ്ഞു. വിഖ്യാതമായ ലോഡ്സ് മൈതാനത്ത് വെസ്റ്റിൻഡീസിനെ ഇംഗ്ലണ്ട് ചാമ്പലാക്കിയ മത്സരത്തോടെയാണ് ലോക ക്രിക്കറ്റിന്റെ ‘ജിമ്മി’യുടെ വിടവാങ്ങൽ. നാൽപ്പത്തിയൊന്നിന്റെ
ടെസ്റ്റ് ക്രിക്കറ്റ് കരിയറിൽ 700 വിക്കറ്റ് സ്വന്തമാക്കുന്ന ആദ്യ പേസ് ബോളർ എന്ന റെക്കോർഡുമായി പേസ് ബോളിങ് ഇതിഹാസം ജയിംസ് ആൻഡേഴ്സൻ കളമൊഴിഞ്ഞു. വിഖ്യാതമായ ലോഡ്സ് മൈതാനത്ത് വെസ്റ്റിൻഡീസിനെ ഇംഗ്ലണ്ട് ചാമ്പലാക്കിയ മത്സരത്തോടെയാണ് ലോക ക്രിക്കറ്റിന്റെ ‘ജിമ്മി’യുടെ വിടവാങ്ങൽ. നാൽപ്പത്തിയൊന്നിന്റെ
ടെസ്റ്റ് ക്രിക്കറ്റ് കരിയറിൽ 700 വിക്കറ്റ് സ്വന്തമാക്കുന്ന ആദ്യ പേസ് ബോളർ എന്ന റെക്കോർഡുമായി പേസ് ബോളിങ് ഇതിഹാസം ജയിംസ് ആൻഡേഴ്സൻ കളമൊഴിഞ്ഞു. വിഖ്യാതമായ ലോഡ്സ് മൈതാനത്ത് വെസ്റ്റിൻഡീസിനെ ഇംഗ്ലണ്ട് ചാമ്പലാക്കിയ മത്സരത്തോടെയാണ് ലോക ക്രിക്കറ്റിന്റെ ‘ജിമ്മി’യുടെ വിടവാങ്ങൽ. നാൽപ്പത്തിയൊന്നിന്റെ ‘ചെറുപ്പ’ത്തിലും ആയുധങ്ങൾക്കു മൂർച്ച കുറഞ്ഞിട്ടില്ലെന്ന് തെളിയിച്ച്, നാലു വിക്കറ്റ് വീഴ്ത്തിയാണ് ആൻഡേഴ്സൻ തിരിച്ചുകയറുന്നത്. രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റിൽ 188 മത്സരങ്ങളിൽ നിന്നായി 704 വിക്കറ്റ് വീഴ്ത്തിയാണ് ആൻഡേഴ്സന്റെ മടക്കം. 42 റൺസ് വഴങ്ങി ഏഴു വിക്കറ്റ് വീഴ്ത്തിയതാണ് ഒരു ഇന്നിങ്സിലെ മികച്ച പ്രകടനം. 71 റൺസ് വഴങ്ങി 11 വിക്കറ്റ് വീഴ്ത്തിയതാണ് ഒരു ടെസ്റ്റിലെ മികച്ച പ്രകടനം.
ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനമായ ഇന്ന് മത്സരത്തിനു ഫലമുണ്ടാകുമെന്ന് ഉറപ്പായിരുന്നതിനാൽ, ഗാർഡ് ഓഫ് ഓണർ നൽകിയാണ് ഇരു ടീമുകളിലെയും താരങ്ങൾ ചേർന്ന് ആൻഡേഴ്സനെ കളത്തിലേക്ക് ആനയിച്ചത്. ഗാലറിയിലുണ്ടായിരുന്ന ആരാധകരും എഴുന്നേറ്റുനിന്ന് ഇതിഹാസ താരത്തെ കരിയറിലെ അവസാന ദിനത്തിനായി സ്വാഗതം ചെയ്തു. ആറു വിക്കറ്റ് നഷ്ടത്തിൽ 79 റൺസുമായി ബാറ്റിങ് പുനരാരംഭിച്ച വിൻഡീസിന്, ജോഷ്വ ഡസിൽവയെ പുറത്താക്കി ആൻഡേഴ്സനാണ് ഇന്നും ആദ്യ പ്രഹരമേൽപ്പിച്ചത്. ഒടുവിൽ മത്സരത്തിൽ നാലു വിക്കറ്റോടെയും കരിയറിലാകെ 704 ടെസ്റ്റ് വിക്കറ്റോടെയും ഇതിഹാസത്തിനു മടക്കം. ലോർഡ്സിൽ തന്നെയാണ് ആൻഡേഴ്സൻ 21 വർഷം മുൻപ് അരങ്ങേറ്റം കുറിച്ചതെന്നതും ശ്രദ്ധേയം.
ആൻഡേഴ്സൻ അരങ്ങൊഴിഞ്ഞ അതേ വേദിയിൽത്തന്നെ, ഇംഗ്ലിഷ് പേസ് ബോളിങ്ങിനെ മുന്നിൽനിന്നു നയിക്കാൻ പുതിയൊരു താരോദയം കൂടി സംഭവിക്കുന്നുവെന്ന പ്രത്യേകത കൂടി ലോഡ്സ് ടെസ്റ്റ് ബാക്കിവയ്ക്കുന്നുണ്ട്. മത്സരത്തിലാകെ 106 റണ്‍സ് വഴങ്ങി 12 വിക്കറ്റ് വീഴ്ത്തിയ ഗസ് അറ്റ്കിൻസൻ എന്ന ഇരുപത്താറുകാരൻ, 134 വർഷത്തിനിടെ ഒരു അരങ്ങേറ്റ താരത്തിന്റെ ഏറ്റവും മികച്ച ബോളിങ് പ്രകടനത്തോടെയാണ് കളിയിലെ കേമനായത്. രണ്ടു പതിറ്റാണ്ടോളം ഇംഗ്ലിഷ് ബോളിങ്ങിനെ തോളേറ്റിയ ആൻഡേഴ്സൻ ഗുഡ്ബൈ പറയുമ്പോൾ, പുതിയ താരോദയത്തെ ഇംഗ്ലിഷ് ക്രിക്കറ്റ് സ്വാഗതം ചെയ്യുന്നു.
കറങ്ങിത്തിരിഞ്ഞ പന്തുകൾ മാത്രം കയ്യാളിയ ടെസ്റ്റ് ക്രിക്കറ്റിന്റെ 700 വിക്കറ്റ് ക്ലബ്ബിലേക്കാണ് ആൻഡേഴ്സന്റെ ഔട്ട്സ്വിങ്ങർ തുളച്ചുകയറിയത്. ടെസ്റ്റ് ക്രിക്കറ്റ് കരിയറിൽ 700 വിക്കറ്റ് സ്വന്തമാക്കുന്ന ആദ്യ പേസ് ബോളർ എന്ന റെക്കോർഡും ആൻഡേഴ്സനു സ്വന്തം. ശ്രീലങ്കൻ ഓഫ് സ്പിന്നർ മുത്തയ്യ മുരളീധരനും (800 വിക്കറ്റ്) ഓസ്ട്രേലിയൻ ലെഗ് സ്പിന്നർ ഷെയ്ൻ വോണും (708) കഴിഞ്ഞാൽ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവുമധികം വിക്കറ്റ് (704) നേടിയ താരമാണ് ആൻഡേഴ്സൻ. നാലു വിക്കറ്റ് കൂടി നേടിയാൽ വോണിനൊപ്പമെത്താനും അഞ്ച് വിക്കറ്റെടുത്താൽ വോണിനെ മറികടക്കാനും ആൻഡേഴ്സന് അവസരമുണ്ടായിരുന്നു. ഇന്ത്യൻ ഇതിഹാസം സച്ചിൻ തെൻഡുൽക്കർ (200) കഴിഞ്ഞാൽ ഏറ്റവുമധികം ടെസ്റ്റ് മത്സരങ്ങൾ കളിച്ച താരവും ആൻഡേഴ്സനാണ് (188 മത്സരങ്ങൾ).
2023 ഫെബ്രുവരിയിൽ ടെസ്റ്റ് ബോളിങ് റാങ്കിങ്ങിൽ ഒന്നാമതെത്തിയ ആൻഡേഴ്സൻ, 87 വർഷത്തിനിടെ ഈ നേട്ടം കൈവരിക്കുന്ന പ്രായം കൂടിയ താരമായി. 40–ാം വയസ്സിലാണ് ആൻഡേഴ്സൻ ഈ നേട്ടം കൈവരിച്ചത്.
∙ ജയിംസ് ആൻഡേഴ്സൻ
പ്രായം: 41 വയസ്സും 348 ദിവസവും
മത്സരങ്ങൾ: 188
വിക്കറ്റ്: 704
ശരാശരി: 26.46
5 വിക്കറ്റ് നേട്ടം: 32
10 വിക്കറ്റ് നേട്ടം: 3
∙ ആൻഡേഴ്സന്റെ വേട്ട
ടെസ്റ്റ് കരിയറിൽ ആൻഡേഴ്സൻ പിഴുത വിക്കറ്റുകളിൽ കൂടുതൽ ഇന്ത്യക്കാരുടേത്. 39 ടെസ്റ്റുകളിൽ നിന്ന് ഇതുവരെ 149 വിക്കറ്റുകൾ. വിവിധ രാജ്യങ്ങൾക്കെതിരെ ആൻഡേഴ്സന്റെ വേട്ട ഇങ്ങനെ. (ബ്രാക്കറ്റിൽ കളിച്ച മത്സരങ്ങൾ)
ഇന്ത്യ: 149 (39)
ഓസ്ട്രേലിയ: 117 (39)
ദക്ഷിണാഫ്രിക്ക: 103 (29)
വെസ്റ്റിൻഡീസ്: 91 (23)
ന്യൂസീലൻഡ്: 84 (20)
പാക്കിസ്ഥാൻ: 82 (20)
ശ്രീലങ്ക: 58 (14)
സിംബാബ്‌വെ: 11 (2)
ബംഗ്ലദേശ് 9 (2)
ടെസ്റ്റിലെ 704 വിക്കറ്റുകളിൽ 436 വിക്കറ്റുകളും ആൻഡേഴ്സൻ നേടിയത് 30 വയസ്സിനുശേഷമാണ്. 2003ൽ ടെസ്റ്റിൽ അരങ്ങേറിയ ആൻഡേഴ്സന്റെ ഓരോ വർഷത്തെയും വിക്കറ്റ് നേട്ടവും കളിച്ച മത്സരവും.
2003: 26 (8) 2004: 7 (3) 2005: 2 (1)
2006: 8 (3) 2007: 19(5) 2008: 46 (11)
2009: 40 (13) 2010: 57 (12) 2011: 35 (7)
2012: 48 (14) 2013: 52 (14) 2014: 40 (8)
2015: 46 (11) 2016: 41 (12) 2017: 55 (11)
2018: 43 (12) 2019: 12 (5) 2020: 33 (6)
2021: 39 (12) 2022: 36 (9) 2023: 15 (6)
2024: 14 (5)