ഏകദിന ക്രിക്കറ്റിലെ ഇന്ത്യയുടെ അരങ്ങേറ്റത്തിന് ഇന്ന് 50 വയസ്സ്; ഏകദിനം, 50 വർഷം!
ഏകദിന ക്രിക്കറ്റിൽ ഇന്ത്യ അരങ്ങേറ്റം കുറിച്ചിട്ട് ഇന്ന് അരനൂറ്റാണ്ട്. 1974ലെ ഇന്ത്യയുടെ ഇംഗ്ലിഷ് പര്യടനവേളയിലായിരുന്നു ഇന്ത്യയുടെ അരങ്ങേറ്റം. രാജ്യാന്തര ഏകദിന ക്രിക്കറ്റിന് 1971 ജനുവരി 5ന് മെൽബണിൽ തുടക്കമിട്ടെങ്കിലും ഇന്ത്യയ്‌ക്ക് ആ ഫോർമാറ്റിൽ ഹരിശ്രീ കുറിക്കാൻ പിന്നെയും മൂന്നര വർഷംകൂടി കാത്തിരിക്കേണ്ടി വന്നു.

3 ടെസ്റ്റുകളും 2 ഏകദിന മത്സരങ്ങളുമാണ് 1974ലെ ഇംഗ്ലണ്ട് പര്യടത്തിൽ ഉൾപ്പെടുത്തിയിരുന്നത്. ആദ്യ ഏകദിന മത്സരം 1974 ജൂലൈ 13ന് ഇംഗ്ലണ്ടിലെ ഹെഡിങ്‌ലിയിലായിരുന്നു. 55 ഓവർ മത്സരമായിരുന്നു അത്. അജിത് വഡേക്കറുടെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യയ്‌ക്ക് അരങ്ങേറ്റത്തിൽത്തന്നെ കാലിടറി. ഇംഗ്ലണ്ടിനു നാലു വിക്കറ്റ് വിജയം. 2 ദിവസം കഴിഞ്ഞു നടന്ന അടുത്ത മത്സരത്തിലും ഇന്ത്യ തോറ്റു.
ഇന്ത്യയുടെ ആദ്യ ഏകദിന മത്സര വിജയത്തിന് ഒരു വർഷം കൂടി കാത്തിരിക്കേണ്ടിവന്നു. ഇന്ത്യയുടെ ആദ്യ വിജയം 1975ലെ പ്രഥമ ലോകകപ്പിലൂടെയാണ്. ഹെഡിങ്‌ലിയിൽ ഈസ്‌റ്റ് ആഫ്രിക്കയ്ക്കെതിരെ 10 വിക്കറ്റ് വിജയം. എസ്. വെങ്കട്ടരാഘവനായിരുന്നു അന്ന് ക്യാപ്‌റ്റൻ. ഏകദിനത്തിലെ ഇന്ത്യയുടെ ആദ്യ പരമ്പര വിജയം 1981-82ലാണ്. കീത്ത് ഫ്‌ളെച്ചറുടെ നേതൃത്വത്തിൽ ഇന്ത്യൻ പര്യടനത്തിനു വന്ന ഇംഗ്ലണ്ട്, ഇന്ത്യയോട് 2-1 ന് പരാജയപ്പെട്ടു. സുനിൽ ഗാവസ്‌കറായിരുന്നു ക്യാപ്റ്റൻ.
ഏകദിന ക്രിക്കറ്റിൽ കൂടുതൽ മത്സരങ്ങൾ എന്ന റെക്കോർഡ് നിലവിൽ ഇന്ത്യയുടെ പേരിലാണ്– ആകെ 1055 മൽസരങ്ങൾ. ഇതിൽ 559 ജയം, 443 തോൽവി, 9 ടൈ. 44 മൽസരങ്ങൾ ഫലം കാണാതെപോയി. 1001 മൽസരങ്ങളുമായി ഓസ്ട്രേലിയയാണ് രണ്ടാമത്. എന്നാൽ കൂടുതൽ ജയം ഓസീസിനാണ് (609).