ജയ്സ്വാളിനും ഗില്ലിനും അർധസെഞ്ചറി, സിംബാബ്വെയ്ക്കെതിരെ 10 വിക്കറ്റ് വിജയം; ഇന്ത്യയ്ക്ക് പരമ്പര
ഹരാരെ∙ സിംബാബ്‍വെയ്ക്കെതിരായ നാലാം ട്വന്റി20യിൽ ഇന്ത്യയ്ക്ക് 153 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ സിംബാബ്‍വെ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 152 റൺസെടുത്തു. 28 പന്തിൽ 46 റൺസെടുത്ത ക്യാപ്റ്റൻ സിക്കന്ദർ റാസയുടെ പ്രകടനമാണ് സിംബാബ്‍വെയെ ഭേദപ്പെട്ട
ഹരാരെ∙ സിംബാബ്‍വെയ്ക്കെതിരായ നാലാം ട്വന്റി20യിൽ ഇന്ത്യയ്ക്ക് 153 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ സിംബാബ്‍വെ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 152 റൺസെടുത്തു. 28 പന്തിൽ 46 റൺസെടുത്ത ക്യാപ്റ്റൻ സിക്കന്ദർ റാസയുടെ പ്രകടനമാണ് സിംബാബ്‍വെയെ ഭേദപ്പെട്ട
ഹരാരെ∙ സിംബാബ്‍വെയ്ക്കെതിരായ നാലാം ട്വന്റി20യിൽ ഇന്ത്യയ്ക്ക് 153 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ സിംബാബ്‍വെ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 152 റൺസെടുത്തു. 28 പന്തിൽ 46 റൺസെടുത്ത ക്യാപ്റ്റൻ സിക്കന്ദർ റാസയുടെ പ്രകടനമാണ് സിംബാബ്‍വെയെ ഭേദപ്പെട്ട
ഹരാരെ∙ സിംബാബ്‍വെയ്ക്കെതിരായ നാലാം ട്വന്റി20യിൽ പത്തു വിക്കറ്റ് വിജയവുമായി, പരമ്പര സ്വന്തമാക്കി ടീം ഇന്ത്യ. സിംബാബ്‍വെ ഉയർത്തിയ 153 റൺസ് വിജയലക്ഷ്യത്തിലേക്ക് 15.2 ഓവറിൽ വിക്കറ്റുപോകാതെ ഇന്ത്യയെത്തി. സ്കോർ– സിംബാബ്‍വെ: 20 ഓവറിൽ ഏഴിന് 152, ഇന്ത്യ: 15.2 ഓവറിൽ 156. മറുപടി ബാറ്റിങ്ങിൽ ഇന്ത്യയ്ക്കായി യശസ്വി ജയ്സ്വാളും ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും അര്‍ധ സെഞ്ചറി നേടി.
53 പന്തുകൾ നേരിട്ട യശസ്വി 93 റൺസാണ് അടിച്ചെടുത്തത്. 13 ഫോറുകളും രണ്ടു സിക്സും താരം ബൗണ്ടറി കടത്തി. 39 പന്തുകൾ നേരിട്ട ഗിൽ 58 റണ്‍സെടുത്തു. 61 റൺസാണ് ഇന്ത്യ പവര്‍പ്ലേയിൽ നേടിയത്. ഓപ്പണർമാര്‍ ഇരുവരും ഫോം കണ്ടെത്തിയതോടെ ഇന്ത്യയ്ക്ക് പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. 28 പന്തുകൾ ബാക്കിനിൽക്കെയാണ് ഇന്ത്യൻ വിജയം. പരമ്പര 3–1ന് ഇന്ത്യയ്ക്കു സ്വന്തം. പരമ്പരയിലെ അഞ്ചാം മത്സരം ഞായറാഴ്ച വൈകിട്ട് 4.30ന് ഹരാരെയിൽ നടക്കും.
സിംബാബ്‍വെ ഏഴിന് 152
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ സിംബാബ്‍വെ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 152 റൺസെടുത്തു. 28 പന്തിൽ 46 റൺസെടുത്ത ക്യാപ്റ്റൻ സിക്കന്ദർ റാസയുടെ പ്രകടനമാണ് സിംബാബ്‍വെയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ഓപ്പണർമാരായ വെസ്‍ലി മാഥവരെയും റ്റഡിവനാഷെ മരുമനിയും തിളങ്ങി. പ്രതീക്ഷിച്ച തുടക്കമായിരുന്നില്ല മത്സരത്തിൽ ഇന്ത്യയ്ക്കു ലഭിച്ചത്. പവർപ്ലേയിൽ 44 റൺസ് വഴങ്ങിയപ്പോൾ ഒരു വിക്കറ്റുപോലും വീഴ്ത്താൻ ഇന്ത്യൻ താരങ്ങൾക്കു സാധിച്ചില്ല. വെസ്‍ലി മാഥവരെയും മരുമനിയും ചേർന്ന് 63 റൺസാണ് ഓപ്പണിങ് വിക്കറ്റിൽ സിംബാബ്‍വെയ്ക്കു വേണ്ടി കൂട്ടിച്ചേർത്തത്. അഭിഷേക് ശർമയെറിഞ്ഞ ഒൻപതാം ഓവറിൽ മരുമനി പുറത്തായി. 31 പന്തിൽ 32 റൺസെടുത്ത താരത്തെ റിങ്കു സിങ് ക്യാച്ചെടുത്തു പുറത്താക്കി.
തൊട്ടുപിന്നാലെ ശിവം ദുബെയുടെ പന്തിൽ റിങ്കു സിങ്ങിന്റെ ക്യാച്ചിൽ വെസ്‍ലി മാഥവരെയും (24 പന്തിൽ 25) ഔട്ടായി. ബ്രയാൻ ബെന്നറ്റിനെ വാഷിങ്ടൻ സുന്ദർ യശസ്വി ജയ്സ്വാളിന്റെ കൈകളിലെത്തിച്ചു. ജൊനാഥൻ കാംബെൽ (മൂന്ന് പന്തിൽ മൂന്ന്) മടങ്ങിയതോടെ സിംബാബ്‍വെ സമ്മർദത്തിലായി. ക്യാപ്റ്റൻ സിക്കന്ദർ റാസ നടത്തിയ പ്രതിരോധത്തിൽ 15.2 ഓവറിൽ (92 പന്തുകൾ) സിംബാബ്‍വെ 100 പിന്നിട്ടു.
മൂന്ന് സിക്സുകൾ പറത്തിയ സിംബാബ്‍വെ ക്യാപ്റ്റനെ തുടക്കക്കാരൻ തുഷാർ ദേശ്പാണ്ഡെയാണു പുറത്താക്കിയത്. ഡിയോൺ മയഴ്സ് 13 പന്തിൽ 12 റൺസെടുത്തു. ഇന്ത്യയ്ക്കായി ഖലീൽ അഹമ്മദ് രണ്ടു വിക്കറ്റുകളും തുഷാർ ദേശ്പാണ്ഡെ, വാഷിങ്ടൻ സുന്ദർ, അഭിഷേക് ശർമ, ശിവം ദുബെ എന്നിവർ ഓരോ വിക്കറ്റു വീതവും വീഴ്ത്തി. 2–1ന് മുന്നിലുള്ള ഇന്ത്യയ്ക്ക് ഇന്നത്തെ കളി ജയിച്ചാൽ പരമ്പര സ്വന്തമാക്കാം. ആദ്യ പോരാട്ടത്തിൽ സിംബാബ്‍വെ അട്ടിമറി വിജയം നേടിയപ്പോൾ, രണ്ടും മൂന്നും മത്സരങ്ങൾ ജയിച്ചാണ് ഇന്ത്യ പരമ്പരയിൽ തിരിച്ചെത്തിയത്.
ഇന്ത്യ പ്ലേയിങ് ഇലവൻ– യശസ്വി ജയ്സ്വാൾ, ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), അഭിഷേക് ശർമ, ഋതുരാജ് ഗെയ്ക്‌വാദ്, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), റിങ്കു സിങ്, ശിവം ദുബെ, വാഷിങ്ടൻ സുന്ദർ, തുഷാർ ദേശ്പാണ്ഡെ, രവി ബിഷ്ണോയി, ഖലീൽ അഹമ്മദ്.
സിംബാബ്‍വെ പ്ലേയിങ് ഇലവൻ– വെസ്‍ലി മാഥവരെ, റ്റഡിവനാഷെ മരുമനി, ബ്രയാൻ ബെന്നറ്റ്, ഡയൺ മയർസ്, സിക്കന്ദർ റാസ (ക്യാപ്റ്റൻ), ജൊനാതൻ കാംബെൽ, ഫറസ് അക്രം, ക്ലിവ് മദന്ദെ (വിക്കറ്റ് കീപ്പര്‍), റിച്ചഡ് എൻഗരാവ, ബ്ലെസിങ് മുസരബനി, റ്റെൻഡായി ചറ്റാര.