ഇന്ത്യയോട് ‘പകരംവീട്ടി’ എന്ന് പാക്ക് താരം; അതേ പാക്കിസ്ഥാനെ തോൽപ്പിച്ച് കിരീടം ചൂടി ഇന്ത്യയുടെ ‘ഇതിഹാസങ്ങൾ’
ബർമിങ്ഹാം∙ 2007 ട്വന്റി20 ലോകകപ്പ് ടൂർണമെന്റിന് ഏറെക്കുറെ സമാനമായിട്ടാണ് പ്രഥമ ലോക ലെജൻഡ്സ് ചാംപ്യൻഷിപ്പ് ഇന്ത്യ നേടിയത്. ഫൈനലിൽ പാക്കിസ്ഥാനെ ചാംപ്യൻസിനെ അഞ്ച് വിക്കറ്റിനു തോൽപ്പിച്ചാണ് ഇന്ത്യ ചാംപ്യൻസ് കിരീടം ചൂടിയത്. 2007ലെ പ്രഥമ ട്വന്റി20 ലോകകപ്പ് ഇന്ത്യ നേടിയതും ഫൈനലിൽ പാക്കിസ്ഥാനെ തോൽപ്പിച്ച്

ബർമിങ്ഹാം∙ 2007 ട്വന്റി20 ലോകകപ്പ് ടൂർണമെന്റിന് ഏറെക്കുറെ സമാനമായിട്ടാണ് പ്രഥമ ലോക ലെജൻഡ്സ് ചാംപ്യൻഷിപ്പ് ഇന്ത്യ നേടിയത്. ഫൈനലിൽ പാക്കിസ്ഥാനെ ചാംപ്യൻസിനെ അഞ്ച് വിക്കറ്റിനു തോൽപ്പിച്ചാണ് ഇന്ത്യ ചാംപ്യൻസ് കിരീടം ചൂടിയത്. 2007ലെ പ്രഥമ ട്വന്റി20 ലോകകപ്പ് ഇന്ത്യ നേടിയതും ഫൈനലിൽ പാക്കിസ്ഥാനെ തോൽപ്പിച്ച് തന്നെ. സെഫിഫൈനലിനുമുണ്ട് ഇതേ സാമ്യത. രണ്ടു തവണയും ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലിൽ കടന്നത്. രണ്ടു മത്സരങ്ങളിലും തിളങ്ങിയ താരവും ഒരാൾ തന്നെ, യുവരാജ് സിങ്!.
എന്തുതന്നെയായാലും വീണ്ടുമൊരു ട്വന്റി20 ലോകകപ്പ് ഇന്ത്യ നേടിയിട്ട്, രണ്ടാഴ്ച പിന്നിടുമ്പോഴാണ് ഒരു ‘ഇതിഹാസ’ കപ്പു കൂടി ഇന്ത്യയിലേക്ക് വരുന്നത്. അതും പാക്കിസ്ഥാനെ തോൽപ്പിച്ച്. ലെജൻഡ്സ് ചാംപ്യൻഷിപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ പാക്കിസ്ഥാനോട് ഇന്ത്യ തോൽവി വഴങ്ങിയിരുന്നു. 68 റൺസിനായിരുന്നു യുവിയുടെയും സംഘത്തിന്റെയും കൂറ്റൻ തോൽവി.
പാക്കിസ്ഥാൻ ഉയർത്തിയ 244 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ്ക്ക്, 175 റൺസെടുക്കാനെ സാധിച്ചിള്ളൂ. ഈ മത്സരശേഷം ഇന്ത്യയോട് പാക്കിസ്ഥാൻ ‘പകരംവീട്ടി’ എന്നായിരുന്നു പാക്ക് ക്യാപ്റ്റൻ യൂനിസ് ഖാന്റെ പ്രതികരണം. കഴിഞ്ഞ മാസം നടന്ന ട്വന്റി20 ലോകകപ്പിൽ പാക്കിസ്ഥാനെ ഇന്ത്യ തോൽപ്പിച്ചിരുന്നു. ഇതിനു പകരമാണ് ഈ വിജയമെന്നായിരുന്നു യൂനിസിന്റെ പ്രതികരണം.
എന്നാൽ കലാശപ്പോരാട്ടത്തിൽ അതേ പാക്കിസ്ഥാനെ തോൽപ്പിച്ച് ചാംപ്യന്മാരായതോടെ യൂനിസിനെതിരെ സമൂഹമാധ്യമങ്ങളിലുൾപ്പെടെ ട്രോൾമഴയാണ്. ഫൈനലിനുശേഷം ഇന്ത്യൻ താരങ്ങളെ യൂനിസ് ഖാൻ അഭിനന്ദിക്കുകയും ചെയ്തു. ‘‘ഇന്ത്യയ്ക്ക് അഭിനന്ദനങ്ങൾ, അവർ യഥാർഥ ഇതിഹാസങ്ങളെപ്പോലെ കളിച്ചു. മൂന്നു ഡിപ്പാർട്ട്‌മെന്റുകളിലും അവർ മികച്ചുനിന്നു. പ്രതിരോധിക്കാവുന്ന ടോട്ടൽ കെട്ടിപ്പടുക്കുക എന്നതായിരുന്നു ഞങ്ങളുടെ ഗെയിം പ്ലാൻ. പക്ഷേ ഫൈനലിൽ നിർണായക കൂട്ടുകെട്ടുകൾ അനിവാര്യമാണ്. ഇന്ത്യയ്ക്ക് അതുണ്ടായിരുന്നു.’’– യൂനിസ് ഖാൻ പറഞ്ഞു.