‘സൈനയുടെ ഭർത്താവ് ആണെന്ന് പരിചയപ്പെടുത്തി’: ധോണിയുടെ പ്രതികരണം ഞെട്ടിച്ചെന്ന് കശ്യപ്
മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ എം.എസ്.ധോണിയുമായുള്ള കൂടിക്കഴ്ചയിലുണ്ടായ അവിസ്മരണിയ മുഹൂർത്തം ഓർത്തെടുത്ത് ബാഡ്മിന്റൻ താരം പി.കശ്യപ്. കോമൺവെൽത്ത് ഗെയിംസ് സ്വർണമെഡൽ ജേതാവായ കശ്യപ്, മുൻ ലോക ഒന്നാം നമ്പർ ബാഡ്മിന്റൻ താരമാണ് സൈന നെഹ്‌വാളിന്റെ ഭർത്താവാണ്. ഒരു വിവാഹവേദിയിൽ, ധോണിയുമായുള്ള

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ എം.എസ്.ധോണിയുമായുള്ള കൂടിക്കഴ്ചയിലുണ്ടായ അവിസ്മരണിയ മുഹൂർത്തം ഓർത്തെടുത്ത് ബാഡ്മിന്റൻ താരം പി.കശ്യപ്. കോമൺവെൽത്ത് ഗെയിംസ് സ്വർണമെഡൽ ജേതാവായ കശ്യപ്, മുൻ ലോക ഒന്നാം നമ്പർ ബാഡ്മിന്റൻ താരമാണ് സൈന നെഹ്‌വാളിന്റെ ഭർത്താവാണ്.
ഒരു വിവാഹവേദിയിൽ, ധോണിയുമായുള്ള കൂടിക്കാഴ്ചയിലുണ്ടായ സംഭവത്തെക്കുറിച്ചാണ് അടുത്തിടെ ഒരു പോഡ്കാസ്റ്റിൽ 37 വയസ്സുകാരനായ കശ്യപ് വെളിപ്പെടുത്തിയത്. ബാഡ്മിന്റൻ ആരും കാണാറില്ലെന്ന ധാരണയിൽ സൈനയുടെ ഭർത്താവ് എന്നാണ് ധോണിയോട് സ്വയം പരിചയപ്പെടുത്തിയതെന്നും എന്നാൽ അദ്ദേഹത്തിന്റെ പ്രതികരണം അദ്ഭുതപ്പെടുത്തിയെന്നും കശ്യപ് പറഞ്ഞു. ബാഡ്മിന്റൻ താരമെന്ന നിലയിൽ ധോണി തന്നെ തിരിച്ചറിഞ്ഞെന്നും ഒരു സഹതാരത്തെ പോലെയാണ് ധോണി സംസാരിച്ചതെന്നും കശ്യപ് ഓർമിച്ചു.
‘‘അടുത്തിടെ ഒരു വിവാഹച്ചടങ്ങിൽ വച്ച് ഞാൻ ധോണിയെ കണ്ടു. സൈനയുടെ ഭർത്താവ് എന്നാണ് ഞാൻ സ്വയം പരിചയപ്പെടുത്തിയത്. സ്‌പോർട്‌സ് പിന്തുടരുന്ന ചിലർക്ക് എന്നെ തിരിച്ചറിയാൻ സാധിക്കും. ഞാൻ ക്രിക്കറ്റിന്റെയും ധോണിയുടെയും ആരാധകനാണ്. ‘ഞാൻ ബാഡ്മിന്റൻ കളിക്കാറുണ്ട്’ എന്നാണ് ധോണിയോട് ഞാൻ പറഞ്ഞത്. എന്നാൽ ‘ നീ ആരാണെന്ന് എനിക്കറിയാം, സൈനയുടെ ഭർത്താവാണെന്ന് പറയേണ്ടതില്ല’ എന്നായിരുന്നു ധോണിയുടെ പ്രതികരണം. ഒരു സഹതാരമായ സുഹൃത്തിനെപ്പോലെയാണ് അദ്ദേഹം എന്നോട് സംസാരിച്ചത്.’’– പോഡ്കാസ്റ്റിൽ കശ്യപ് പറയുന്നു.
ഒളിംപിക്സ് ക്വാർട്ടറിലെത്തുന്ന ആദ്യ ഇന്ത്യൻ പുരുഷ ബാഡ്മിന്റൻ താരമാണ് പി.കശ്യപ്. 2012ൽ കശ്യപിന് കേന്ദ്രസർക്കാർ അർജുന അവാർഡ് നൽകി. 2014 ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിൽ പുരുഷ സിംഗിൾസിൽ കശ്യപ് സ്വർണവും നേടിയിരുന്നു. 2018 ഡിസംബറിലാണ് കശ്യപും സൈനയും വിവാഹിതരായത്. പത്തു വർഷത്തെ പ്രണയത്തിനുശേഷമായിരുന്നു വിവാഹം.