അൻഷുമൻ ഗെയ്ക്‌വാദിന് ഒരു കോടി രൂപ ചികിത്സാ സഹായവുമായി ബിസിസിഐ
കാൻസർ ബാധിതനായി ചികിത്സയിൽ കഴിയുന്ന മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും പരിശീലകനുമായ അൻഷുമൻ ഗെയ്ക്‌വാദിന് ഒരു കോടി രൂപ സഹായം പ്രഖ്യാപിച്ച് ബിസിസിഐ. രക്താർബുദം ബാധിച്ചു ലണ്ടനിലെ ആശുപത്രിയിൽ ചികിത്സയിലുള്ള അൻഷുമനു ബിസിസിഐ സഹായം നൽകണമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽദേവ് ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടിരുന്നു.

മുംബൈ ∙ കാൻസർ ബാധിതനായി ചികിത്സയിൽ കഴിയുന്ന മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും പരിശീലകനുമായ അൻഷുമൻ ഗെയ്ക്‌വാദിന് ഒരു കോടി രൂപ സഹായം പ്രഖ്യാപിച്ച് ബിസിസിഐ. രക്താർബുദം ബാധിച്ചു ലണ്ടനിലെ ആശുപത്രിയിൽ ചികിത്സയിലുള്ള അൻഷുമനു ബിസിസിഐ സഹായം നൽകണമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽദേവ് ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടിരുന്നു.
ഇതേത്തുടർന്നാണു തുക അനുവദിക്കാൻ സെക്രട്ടറി ജയ് ഷാ നിർദേശം നൽകിയത്. എഴുപത്തിയൊന്നുകാരനായ അൻഷുമൻ ഗെയ്ക്‌വാദ് 40 ടെസ്റ്റുകളും 15 ഏകദിനങ്ങളും ഇന്ത്യയ്ക്കായി കളിച്ചിട്ടുണ്ട്. 2000 ചാംപ്യൻസ് ട്രോഫിയിൽ ഫൈനൽ വരെയെത്തിയ ഇന്ത്യൻ ടീമിന്റെ പരിശീലകനുമായിരുന്നു.