തിരുവനന്തപുരം∙ കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) സംഘടിപ്പിക്കുന്ന ടി20 കേരള ക്രിക്കറ്റ് ലീഗിന്റെ ഫ്രാഞ്ചൈസികളെ തിരഞ്ഞെടുത്തു. സെപ്റ്റംബര്‍ രണ്ടു മുതല്‍ തിരുവനന്തപുരത്ത് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ ഐക്കണിക് സ്പോർട്സ് ഹബ്ബില്‍ നടക്കുന്ന ലീഗ് മത്സരങ്ങളില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) സംഘടിപ്പിക്കുന്ന ടി20 കേരള ക്രിക്കറ്റ് ലീഗിന്റെ ഫ്രാഞ്ചൈസികളെ തിരഞ്ഞെടുത്തു. സെപ്റ്റംബര്‍ രണ്ടു മുതല്‍ തിരുവനന്തപുരത്ത് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ ഐക്കണിക് സ്പോർട്സ് ഹബ്ബില്‍ നടക്കുന്ന ലീഗ് മത്സരങ്ങളില്‍ ആറു ടീമുകളാണ് പങ്കെടുക്കുന്നത്. 

എസ്. പ്രിയദര്‍ശന്‍ (ജോസ് പട്ടാറ കണ്‍സോര്‍ഷ്യം), സോഹന്‍ റോയ് (ഏരീസ് ഗ്രൂപ്പ്), സജാദ് സേഠ് (ഫൈനസ്സ് കണ്‍സോര്‍ഷ്യം), ടി. എസ്. കലാധരന്‍ (കണ്‍സോള്‍ ഷിപ്പിങ് സര്‍വീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്), സുഭാഷ് ജോര്‍ജ് മാനുവല്‍ (എനിഗ്മാറ്റിക് സ്മൈല്‍ റിവാര്‍ഡ്സ് പ്രൈവറ്റ് ലിമിറ്റഡ്), സഞ്ജു മുഹമ്മദ് (ഇകെകെ ഇന്‍ഫ്രാസ്ട്രെക്ചര്‍ ലിമിറ്റഡ്) എന്നിവര്‍ക്കാണ് ടീമുകളുടെ ഫ്രാഞ്ചൈസികള്‍ ലഭിച്ചത്. ടീമുകളുടെ പേരും മറ്റും പിന്നീടു തീരുമാനിക്കും.

ADVERTISEMENT

ടെന്‍ഡര്‍ നടപടിക്രമങ്ങളിലൂടെയാണ് ആറ് ടീമുകളുടെ ഉടമസ്ഥാവകാശം ലഭിച്ച ഫ്രാഞ്ചൈസികളെ തെരഞ്ഞെടുത്തത്. ആകെ 13 പേരാണ് ഫ്രാഞ്ചൈസിക്കായി അപേക്ഷിച്ചിരുന്നത്. യോഗ്യതാ മാനദണ്ഡങ്ങൾ പൂര്‍ണമായി പാലിച്ച ഏഴുപേരെ ഫൈനല്‍ ബിഡ്ഡിങ്ങിനായി തിരഞ്ഞെടുത്തു. ഇതില്‍ ഏറ്റവും കൂടിയ തുക ക്വോട്ട് ചെയ്ത ആറു പേര്‍ക്കാണ് ടീം ഫ്രാഞ്ചൈസി ലഭിച്ചിരിക്കുന്നത്.

റജിസ്റ്റർ ചെയ്ത കേരളത്തിലെ താരങ്ങളില്‍നിന്ന് ലേലത്തില്‍ പങ്കെടുക്കാനുള്ള കളിക്കാരെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ തിരഞ്ഞെടുക്കും. ഫ്രാഞ്ചൈസി ലഭിച്ച ടീം ഉടമകള്‍ കളിക്കാരുടെ ലേലത്തിലൂടെ ഇവരില്‍നിന്ന് താരങ്ങളെ സ്വന്തമാക്കും. കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ജയേഷ് ജോര്‍ജ്, സെക്രട്ടറി വിനോദ് എസ്. കുമാര്‍, ഗവേണിങ് കൗണ്‍സില്‍ ചെയര്‍മാന്‍ നാസര്‍ മച്ചാന്‍, അംഗം പി.ജെ. നവാസ് എന്നിവര്‍ ബിഡ് ഓപ്പണിങ്ങിൽ പങ്കെടുത്തു.

English Summary:

Kerala Cricket League, Financial Bid Opening

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT