നയിക്കാൻ രോഹിത്തും സൂര്യയും, ഗിൽ വൈസ് ക്യാപ്റ്റൻ; സഞ്ജു ട്വന്റി20 ടീമിൽ
മുംബൈ∙ ഇന്ത്യൻ പരിശീലകനെന്ന നിലയിൽ ഗൗതം ഗംഭീറിന്റെ അരങ്ങേറ്റ പരമ്പരയ്ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ശ്രീലങ്കയ്‌ക്കെതിരായ ഏകദിന, ട്വന്റി20 പരമ്പരകൾക്കുള്ള ടീമിനെയാണ് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് പ്രഖ്യാപിച്ചത്. അഭ്യൂഹങ്ങൾ ശരിവച്ച് ഹാർദിക് പാണ്ഡ്യയെ മറികടന്ന് സൂര്യകുമാർ യാദവ്

മുംബൈ∙ ഇന്ത്യൻ പരിശീലകനെന്ന നിലയിൽ ഗൗതം ഗംഭീറിന്റെ അരങ്ങേറ്റ പരമ്പരയ്ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ശ്രീലങ്കയ്‌ക്കെതിരായ ഏകദിന, ട്വന്റി20 പരമ്പരകൾക്കുള്ള ടീമിനെയാണ് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് പ്രഖ്യാപിച്ചത്. അഭ്യൂഹങ്ങൾ ശരിവച്ച് ഹാർദിക് പാണ്ഡ്യയെ മറികടന്ന് സൂര്യകുമാർ യാദവ് ട്വന്റി20 ടീമിന്റെ നായകനായി. ഏകദിന ടീമിന്റെ നായകനായി രോഹിത് ശർമ തിരിച്ചെത്തി. മലയാളി താരം സഞ്ജു സാംസൺ ട്വന്റി20 ടീമിൽ ഇടംപിടിച്ചു.
പ്രതീക്ഷിച്ചിരുന്നതുപോലെ ജസ്പ്രീത് ബുമ്രയ്ക്ക് ഇരു ഫോർമാറ്റുകളിലും വിശ്രമം അനുവദിച്ചു. വിരാട് കോലി ഏകദിന പരമ്പരയിൽ കളിക്കും. രോഹിത് ശർമ വിരമിച്ച സാഹചര്യത്തിലാണ് ട്വന്റി20 ടീമിന്റെ നായകനായി സൂര്യകുമാർ യാദവിന്റെ വരവ്. ഹാർദിക് പാണ്ഡ്യയുടെ പേരാണ് നായകസ്ഥാനത്തേക്ക് പറഞ്ഞുകേട്ടിരുന്നതെങ്കിലും അവസാന നിമിഷത്തെ ‘ട്വിസ്റ്റി’ൽ സൂര്യ നായകനായി എത്തുകയായിരുന്നു.
പരിശീലകൻ ഗൗതം ഗംഭീറിന്റെ പിന്തുണയും സൂര്യയുടെ നായകലബ്ധിക്ക് കാരണമായി. വ്യക്തിപരമായ കാരണങ്ങളാൽ ഏകദിന പരമ്പരയിൽനിന്ന് വിട്ടുനിൽക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്ന ഹാർദിക് പാണ്ഡ്യയും ട്വന്റി20 ടീമിൽ മാത്രമേയുള്ളൂ. ഏകദിന പരമ്പരയിൽ കളിക്കില്ലെന്ന് കരുതിയിരുന്ന രോഹിത് ശർമ, നിയുക്ത പരിശീലകൻ ഗൗതം ഗംഭീറിന്റെ നിർബന്ധത്തെ തുടർന്നാണ് കളിക്കാൻ തയാറായത്. ഇടവേളയ്ക്കു ശേഷമാണ് കെ.എൽ. രാഹുൽ, ശ്രേയസ് അയ്യർ എന്നിവർ ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തുന്നത്. അതേസമയം, ഇരുവരെയും ട്വന്റി20 ടീമിലേക്ക് പരിഗണിച്ചില്ല.
ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ട്വന്റി20 ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്സ്വാള്‍, റിങ്കു സിങ്, റിയാൻ പരാഗ്, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷർ പട്ടേൽ, വാഷിങ്ടൻ സുന്ദർ, രവി ബിഷ്ണോയി, അർഷ്ദീപ് സിങ്, ഖലീൽ അഹമ്മദ്, മുഹമ്മദ് സിറാജ്
ശ്രീലങ്കൻ പര്യടനത്തിനുള്ള ഏകദിന ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ (വൈസ് ക്യാപ്റ്റൻ), വിരാട് കോലി, കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പര്‍), ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യർ, ശിവം ദുബെ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, വാഷിങ്ടൻ സുന്ദർ, അർഷ്ദീപ് സിങ്, റിയാൻ പരാഗ്, അക്ഷര്‍ പട്ടേൽ, ഖലീൽ അഹമ്മദ്, ഹർഷിത് റാണ.