പാക്കിസ്ഥാനെ തകർത്ത് ഇന്ത്യൻ വനിതകൾ; ഏഷ്യ കപ്പിലെ സൂപ്പർ പോരാട്ടത്തിൽ 7 വിക്കറ്റ് ജയം
ധാംബുള്ള (ശ്രീലങ്ക) ∙ ഏഷ്യാ കപ്പ് വനിതാ ക്രിക്കറ്റ് ടൂർണമെന്റിലെ സൂപ്പർ പോരാട്ടത്തിൽ പാക്കിസ്ഥാനെ തകർത്ത് ഇന്ത്യ. ഏഴു വിക്കറ്റിനാണ് ഇന്ത്യൻ വനിതകളുടെ ജയം. പാക്കിസ്ഥാൻ ഉയർത്തിയ 109 റൺസ് വിജയലക്ഷ്യം, 14.1 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ഓപ്പണർമാരായ സ്മൃതി മന്ഥന (31 പന്തിൽ 45),

ധാംബുള്ള (ശ്രീലങ്ക) ∙ ഏഷ്യാ കപ്പ് വനിതാ ക്രിക്കറ്റ് ടൂർണമെന്റിലെ സൂപ്പർ പോരാട്ടത്തിൽ പാക്കിസ്ഥാനെ തകർത്ത് ഇന്ത്യ. ഏഴു വിക്കറ്റിനാണ് ഇന്ത്യൻ വനിതകളുടെ ജയം. പാക്കിസ്ഥാൻ ഉയർത്തിയ 109 റൺസ് വിജയലക്ഷ്യം, 14.1 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ഓപ്പണർമാരായ സ്മൃതി മന്ഥന (31 പന്തിൽ 45), ഷെഫാലി വർമ (29 പന്തിൽ 40) എന്നിവരുടെ ബാറ്റിങ് ഇന്ത്യയുടെ വിജയം അനായാസമാക്കി.
ടോസ് നേടി, ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാൻ 19.2 ഓവറിൽ 108 റൺസിന് ഓൾ ഔട്ടാകുകയായിരുന്നു. മൂന്നു വിക്കറ്റ് വീഴ്ത്തിയ ദീപ്തി ശർമ, രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ രേണുക സിങ്, ശ്രേയങ്ക പാട്ടീൽ, പൂജ വസ്ത്രക്കർ എന്നിവരാണ് പാക്ക് ബാറ്റിങ് നിരയെ തകർത്തത്. 25 റൺസ് നേടിയ സിന്ദ്ര അമീനാണ് പാക്കിസ്ഥാന്റെ ടോപ് സ്കോറർ. മലയാളി താരങ്ങളായ ആശ ശോഭനയും സജന സജീവനും ഇന്ത്യയുടെ പ്ലേയിങ് ഇലവനിൽ സ്ഥാനം പിടിച്ചില്ല.
ഏഷ്യാ കപ്പ് ട്വന്റി20 വനിതാ ക്രിക്കറ്റ് ടൂർണമെന്റിന്റെ ഒൻപതാം പതിപ്പിൽ, രാവിലെ നടന്ന ഉദ്ഘാടന മത്സരത്തിൽ യുഎഇയെ നേപ്പാൾ ആറു വിക്കറ്റിന് തോൽപ്പിച്ചിരുന്നു. ആദ്യം ബാറ്റു ചെയ്ത യുഎഇ ഉയർത്തിയ 116 റൺസ് വിജയലക്ഷ്യം, 16.1 ഓവറിൽ നേപ്പാൾ മറികടക്കുകയായിരുന്നു.