‘ഇപ്പോൾ എന്തുതരം സാധനമാണ് വലിച്ചുകയറ്റുന്നത്?’: പാക്ക് മാധ്യമപ്രവർത്തകന് ഹർഭജന്റെ കടുത്ത പരിഹാസം
ന്യൂഡൽഹി∙ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പറായി പരിഗണിക്കപ്പെടുന്ന മുൻ നായകൻ മഹേന്ദ്രസിങ് ധോണിയേയും പാക്കിസ്ഥാന്റെ ഇപ്പോഴത്തെ വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്‌വാനെയും താരതമ്യം ചെയ്ത പാക്ക് മാധ്യമപ്രവർത്തകനെതിരെ കടുത്ത പരിഹാസവുമായി മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. ‘താങ്കൾ നിലവിൽ എന്തുതരം

ന്യൂഡൽഹി∙ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പറായി പരിഗണിക്കപ്പെടുന്ന മുൻ നായകൻ മഹേന്ദ്രസിങ് ധോണിയേയും പാക്കിസ്ഥാന്റെ ഇപ്പോഴത്തെ വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്‌വാനെയും താരതമ്യം ചെയ്ത പാക്ക് മാധ്യമപ്രവർത്തകനെതിരെ കടുത്ത പരിഹാസവുമായി മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. ‘താങ്കൾ നിലവിൽ എന്തുതരം സാധനമാണ് വലിച്ചുകയറ്റുന്നത്?’ എന്ന ചോദ്യത്തോടെയാണ് ധോണി – റിസ്‌വാൻ താരതമ്യത്തിനുള്ള ശ്രമത്തെ ഹർഭജൻ നേരിട്ടത്. മുഹമ്മദ് റിസ്‌വാൻ മികച്ച താരമാണെങ്കിലും, ധോണിയുമായി താരതമ്യം ചെയ്യപ്പെടാൻ മാത്രം വളർന്നിട്ടില്ലെന്ന് ഹർഭജൻ കുറിച്ചു.
സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു, ധോണിയെയും റിസ്‌വാനെയും താരതമ്യം ചെയ്യാനുള്ള പാക്ക് മാധ്യമപ്രവർത്തകന്റെ ശ്രമം. അദ്ദേഹം എക്സിൽ കുറിച്ചിട്ട ചോദ്യം ഇങ്ങനെ:
‘എം.എസ്. ധോണിയോ മുഹമ്മദ് റിസ്‌വാനോ? ആരാണ് മികച്ച താരം? സത്യസന്ധമായി പറയൂ’
ഈ ചോദ്യത്തോട് കടുത്ത ഭാഷയിൽ പ്രതികരിച്ച ഹർഭജൻ സിങ് മറുപടിയായി കുറിച്ചത് ഇങ്ങനെ:
‘‘ഈ ദിവസങ്ങളിൽ താങ്കൾ എന്തു തരം സാധനമാണ് വലിച്ചുകയറ്റുന്നത്? എന്തൊരു മണ്ടൻ ചോദ്യമാണിത്. ധോണി റിസ്‌വാനേക്കാൾ എത്രയോ മുകളിലാണെന്ന് ബോധ്യപ്പെടുത്തിക്കൊടുക്കൂ സഹോദരങ്ങളേ. ഇതേക്കുറിച്ച് റിസ്‌വാനോടു തന്നെ നേരിട്ടു ചോദിച്ചാലും സത്യസന്ധമായ ഉത്തരം കിട്ടുമെന്ന് തീർച്ച. റിസ്‌വാൻ മികച്ച കളിക്കാരനാണ്. ആത്മാർഥതയോടെ കളിക്കുന്ന അദ്ദേഹത്തെ എനിക്കും ഇഷ്ടമാണ്. പക്ഷേ, ഈ താരതമ്യം തീർത്തും തെറ്റാണ്. ഇന്നും ലോക ക്രിക്കറ്റിലെ ഒന്നാം നമ്പറാണ് ധോണി. വിക്കറ്റിനു പിന്നിൽ ധോണിയേക്കാൾ മികച്ച താരം ഇന്നുമില്ല’ – ഹർഭജൻ കുറിച്ചു.