ഐപിഎല്ലിൽ പുതിയ ദൗത്യം ഏറ്റെടുക്കാൻ ദ്രാവിഡ്, ഇനി സഞ്ജുവിനും രാജസ്ഥാനുമൊപ്പം; പ്രഖ്യാപനം ഉടൻ?
മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ രാഹുൽ ദ്രാവിഡ് പുതിയ ദൗത്യത്തിനു തയാറെടുക്കുന്നതായി വിവരം. ഇന്ത്യൻ പ്രീമിയർ ലീഗിൽ സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിനെ അടുത്ത സീസണിൽ ദ്രാവിഡ് പരിശീലിപ്പിക്കും.

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ രാഹുൽ ദ്രാവിഡ് പുതിയ ദൗത്യത്തിനു തയാറെടുക്കുന്നതായി വിവരം. ഇന്ത്യൻ പ്രീമിയർ ലീഗിൽ സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിനെ അടുത്ത സീസണിൽ ദ്രാവിഡ് പരിശീലിപ്പിക്കും. പരിശീലക സ്ഥാനത്തേക്ക് ദ്രാവിഡിനെ കൊണ്ടുവരുന്നതിനായി രാജസ്ഥാൻ റോയൽസ് ടീം മാനേജ്മെന്റുമായി ചർച്ചകൾ തുടരുകയാണ്. ഇക്കാര്യത്തിൽ വൈകാതെ തന്നെ പ്രഖ്യാപനമുണ്ടാകുമെന്നും ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനായും മെന്ററുടെ റോളിലും തിളങ്ങിയ ആളാണ് ദ്രാവിഡ്. രാജസ്ഥാൻ റോയൽസ് ചാംപ്യൻസ് ലീഗ് ഫൈനലിലെത്തിയതും, 2013 ൽ പ്ലേ ഓഫ് കളിച്ചതും ദ്രാവിഡ് ക്യാപ്റ്റനായിരുന്നപ്പോഴാണ്. 2014, 2015 സീസണുകളിൽ രാജസ്ഥാന്റെ മെന്ററായും ദ്രാവിഡ‍് പ്രവർത്തിച്ചു. 2015ൽ ഇന്ത്യ അണ്ടർ 19 ടീമിന്റെയും ഇന്ത്യ എ ടീമിന്റെയും പരിശീലകനായതോടെയാണ് ദ്രാവിഡ് ഐപിഎല്ലിൽനിന്നു പൂർണമായി വിട്ടുനിൽക്കുന്നത്. 2021 ഒക്ടോബറിൽ ഇന്ത്യൻ ടീമിന്റെ പ്രധാന പരിശീലകനായി.
ട്വന്റി20 ലോകകപ്പിൽ ഇന്ത്യ കിരീടം നേടിയതിനു പിന്നാലെയാണ് ദ്രാവിഡ് സ്ഥാനമൊഴിഞ്ഞത്. പരിശീലക സ്ഥാനത്തു തുടരാൻ താൽപര്യമില്ലെന്ന് ദ്രാവിഡ് നേരത്തേ തന്നെ ബിസിസിഐയെ അറിയിച്ചിരുന്നു. ദ്രാവിഡ് വീണ്ടും രാജസ്ഥാൻ ക്യാംപിലെത്തിയാൽ, കുമാർ സംഗക്കാര രാജസ്ഥാൻ റോയൽസ് ഡയറക്ടർ ഓഫ് ക്രിക്കറ്റ് സ്ഥാനം ഒഴിഞ്ഞേക്കും. സംഗക്കാരയ്ക്ക് ടീം പുതിയ സ്ഥാനങ്ങൾ കൊടുക്കുമോയെന്നു വ്യക്തമല്ല.
സഞ്ജു സാംസണ് കീഴിൽ കഴിഞ്ഞ ഐപിഎൽ സീസണിൽ രാജസ്ഥാൻ പ്ലേ ഓഫ് കളിച്ചിരുന്നു. എലിമിനേറ്ററിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെ തോൽപിച്ച രാജസ്ഥാൻ രണ്ടാം ക്വാളിഫയറിൽ സൺറൈസേഴ്സ് ഹൈദരാബാദിനോടു തോറ്റുപുറത്തായിരുന്നു. അടുത്ത സീസണിലും സഞ്ജു സാംസൺ തന്നെയാകും രാജസ്ഥാൻ ക്യാപ്റ്റൻ. സഞ്ജുവിനു പുറമേ ജോസ് ബട്‌ലർ, യശസ്വി ജയ്സ്വാൾ എന്നിവരെയും രാജസ്ഥാൻ അടുത്ത സീസണിൽ നിലനിർത്തിയേക്കും.