19-ാം ഓവർ റിങ്കു സിങ്ങിന് നൽകി, 20-ാം ഓവർ സ്വയം എറിഞ്ഞു; എന്തുകൊണ്ടെന്നു വെളിപ്പെടുത്തി സൂര്യ
പല്ലെക്കല്ലെ∙ ശ്രീലങ്കയ്ക്കെതിരായ മൂന്നാം ട്വന്റി20യിലെ നിർണായകമായ അവസാന ഓവറുകൾ എറിയാൻ തീരുമാനിച്ചതിനെക്കുറിച്ച് മനസ്സു തുറന്ന് ഇന്ത്യന്‍ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ഇരുപതാം ഓവർ സ്വയം എറിയാൻ തീരുമാനമെടുത്തത് എളുപ്പമുള്ള കാര്യമായിരുന്നെന്നും പത്തൊൻപതാം ഓവറിന്റെ കാര്യത്തിലായിരുന്നു

പല്ലെക്കല്ലെ∙ ശ്രീലങ്കയ്ക്കെതിരായ മൂന്നാം ട്വന്റി20യിലെ നിർണായകമായ അവസാന ഓവറുകൾ എറിയാൻ തീരുമാനിച്ചതിനെക്കുറിച്ച് മനസ്സു തുറന്ന് ഇന്ത്യന്‍ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ഇരുപതാം ഓവർ സ്വയം എറിയാൻ തീരുമാനമെടുത്തത് എളുപ്പമുള്ള കാര്യമായിരുന്നെന്നും പത്തൊൻപതാം ഓവറിന്റെ കാര്യത്തിലായിരുന്നും ബുദ്ധിമുട്ടെന്നും സൂര്യകുമാർ യാദവ് മത്സരത്തിനു ശേഷം പ്രതികരിച്ചു. ‘‘മുഹമ്മദ് സിറാജിനും മറ്റു ചില ബോളർമാർക്കും അവരുടെ ഓവറുകൾ ബാക്കിയുണ്ടായിരുന്നു. പക്ഷേ ഈ വിക്കറ്റിൽ റിങ്കു സിങ് പന്തെറിയുന്നതായിരിക്കും നല്ലതെന്ന് എനിക്കു തോന്നി.’’– സൂര്യകുമാർ യാദവ് വ്യക്തമാക്കി.
‘‘റിങ്കു സിങ് പന്തെറിയുന്നതു ഞാൻ മുൻപ് കണ്ടിട്ടുള്ളതാണ്. നെറ്റ്സില്‍ റിങ്കുവിനെക്കൊണ്ട് ഏറേ നേരം ബോളിങ് പരിശീലിപ്പിച്ചിരുന്നു. അതുകൊണ്ടു തന്നെ ഞാൻ അങ്ങനെയൊരു തീരുമാനമെടുത്താൽ അതു തെറ്റില്ലെന്ന് എനിക്കു തോന്നി. ഒരു ഇടംകയ്യൻ ബാറ്റർക്കെതിരെ വലംകയ്യൻ ബോളർ പന്തെറിയുമ്പോൾ അതു ശരിക്കും ബാറ്ററെയാണു ബുദ്ധിമുട്ടിലാക്കുക. റിങ്കു തന്റെ കഴിവ് പൂർണമായും ഉപയോഗപ്പെടുത്തിയെന്നതു വലിയ കാര്യമാണ്. അദ്ദേഹം എന്റെ ജോലി കൂടുതൽ എളുപ്പമാക്കി. കാരണം ഇനി എനിക്കു മുന്നിൽ ഒരു ബോളിങ് ഓപ്ഷൻ കൂടിയുണ്ട്.
‘‘ഇന്ത്യ 30ന് നാലും 48 ന് അഞ്ചും ഒക്കെയുള്ള സമയത്ത് താരങ്ങൾ നടത്തിയ പ്രകടനമാണ് ശ്രീലങ്കയുടെ സാധ്യതകൾ ഇല്ലാതാക്കിയത്. ഇത്തരം പിച്ചുകളിൽ ഈ സ്കോർ മതിയാകുമെന്ന് എനിക്കു തോന്നിയിരുന്നു. ഒന്നര മണിക്കൂർ നന്നായി പരിശ്രമിച്ചാൽ നമുക്ക് ഈ കളി ജയിക്കാൻ സാധിക്കുമെന്നാണ് ഫീൽഡിങ്ങിന് ഇറങ്ങുന്നതിനു തൊട്ടുമുൻപ് ഞാൻ താരങ്ങളോടു പറഞ്ഞത്. കഴിഞ്ഞ മത്സരത്തിനു ശേഷം അടുത്ത കളിയിൽ ഉണ്ടായിരിക്കില്ലെന്നു ഞാൻ ചില താരങ്ങളോടു പറഞ്ഞിരുന്നു. പുതിയ ആളുകൾക്ക് അവസരം ലഭിക്കട്ടെയെന്നാണ് അവർ എനിക്കു മറുപടി നൽകിയത്.’’
മൂന്നാം ട്വന്റി20 ടൈ ആയതോടെ സൂപ്പർ ഓവറിലാണ് മത്സര വിജയികളെ തീരുമാനിച്ചത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 137 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ശ്രീലങ്ക അനാസായ വിജയം നേടുമെന്നു തോന്നിച്ച ഘട്ടത്തിൽനിന്നാണ് ഇന്ത്യ കളി സൂപ്പർ ഓവറിലെത്തിച്ചത്. 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ ശ്രീലങ്ക 137 റണ്‍സെടുക്കുകയായിരുന്നു. 19–ാം ഓവർ എറിഞ്ഞ റിങ്കു സിങ് മൂന്നു റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയതും, 20–ാം ഓവറിൽ സൂര്യകുമാർ യാദവ് അഞ്ച് റൺസ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റു നേടിയതുമാണു മത്സരത്തിൽ നിർണായകമായത്. സൂപ്പര്‍ ഓവറിൽ രണ്ടു റൺസ് മാത്രമാണ് ലങ്ക എടുത്തത്. മറുപടിയിലെ ആദ്യ പന്ത് ഫോറടിച്ച് സൂര്യകുമാർ യാദവ് ഇന്ത്യയെ വിജയത്തിലെത്തിച്ചു.