‘എന്നാലും അർഷ്ദീപേ...’: ജയിക്കാൻ ഒറ്റ റൺ വേണ്ടപ്പോൾ കണ്ണുംപൂട്ടി ‘ഗ്ലോറി ഷോട്ടി’ന് ശ്രമം; വൻ വിമർശനം, ട്രോൾ– വിഡിയോ
കൊളംബോ∙ ജയപരാജയ സാധ്യതകൾ മാറിമറിഞ്ഞ ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തിൽ അവസാന നിമിഷം ഇന്ത്യയെ വിജയത്തിൽനിന്നകറ്റിയ നിരുത്തരവാദപരമായ ഷോട്ടിനു ശ്രമിച്ച അർഷ്ദീപ് സിങ്ങിനെതിരെ കടുത്ത വിമർശനവുമായി ആരാധകർ രംഗത്ത്. ശ്രീലങ്കൻ നായകൻ ചരിത് അസലങ്ക എറിഞ്ഞ 48–ാം ഓവറിലെ മൂന്നാം പന്തിൽ ശിവം ദുബെ ഫോർ നേടുമ്പോൾ

കൊളംബോ∙ ജയപരാജയ സാധ്യതകൾ മാറിമറിഞ്ഞ ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തിൽ അവസാന നിമിഷം ഇന്ത്യയെ വിജയത്തിൽനിന്നകറ്റിയ നിരുത്തരവാദപരമായ ഷോട്ടിനു ശ്രമിച്ച അർഷ്ദീപ് സിങ്ങിനെതിരെ കടുത്ത വിമർശനവുമായി ആരാധകർ രംഗത്ത്. ശ്രീലങ്കൻ നായകൻ ചരിത് അസലങ്ക എറിഞ്ഞ 48–ാം ഓവറിലെ മൂന്നാം പന്തിൽ ശിവം ദുബെ ഫോർ നേടുമ്പോൾ ഇന്ത്യ, ശ്രീലങ്കൻ സ്കോറിന് ഒപ്പമെത്തിയിരുന്നു. ശേഷിക്കുന്ന 15 പന്തിൽ ഇന്ത്യയ്ക്ക് വിജയത്തിലേക്കു വേണ്ടിയിരുന്നത് ഒരേയൊരു റൺ. കൈവശമുണ്ടായിരുന്നത് ദുബെ ഉൾപ്പെടെ രണ്ടു വിക്കറ്റുകളും.
എന്നാൽ, ഇതേ ഓവറിലെ മൂന്നാം പന്തിൽ ദുബെ പുറത്തായതോടെയാണ് ഇന്ത്യയുടെ തലവര മാറുന്നത്. ഓൺഫീൽഡ് അംപയർ ആദ്യം ഔട്ട് അനുവദിച്ചില്ലെങ്കിലും ശ്രീലങ്കൻ നായകൻ ആ തീരുമാനം റീവ്യൂ ചെയ്യുകയായിരുന്നു. വിശദമായ പരിശോധനയിൽ ദുബെ എൽബിയിൽ കുരുങ്ങിയതായി വ്യക്തമായി. അതുവരെയെത്തിച്ച ദുബെ പുറത്തായെങ്കിലും, അർഷ്ദീപ് കൂടി വരാനുണ്ട് എന്നതായിരുന്നു ഇന്ത്യയുടെ ധൈര്യം.
എന്നാൽ, തൊട്ടടുത്ത പന്തിൽ കളി മാറി. വിജയത്തിലേക്ക് ഒറ്റ റൺ എന്ന നിലയിൽ നിൽക്കെ വമ്പൻ ഷോട്ട് എന്ന മണ്ടത്തരത്തിനു ശ്രമിച്ച അർഷ്ദീപും എൽബിയിൽ കുരുങ്ങി. ഇത്തവണ രണ്ടാമതൊന്ന് ആലോചിക്കാതെ അംപയർ ഔട്ട് അനുവദിച്ചു. ഇക്കുറി അർഷ്ദീപ് അംപയറിന്റെ തീരുമാനം റിവ്യൂ ചെയ്തെങ്കിലും ഫലമുണ്ടായില്ല. ഡിആർഎസ് പരിശോധനയിൽ മൂന്ന് ചുവപ്പു കത്തിയതോടെ അർഷ്ദീപ് ഔട്ട്. ഇരുടീമുകളും ഒപ്പത്തിനൊപ്പം പൊരുതിയ മത്സരഫലം ടൈ!
അവസാന ഘട്ടത്തിൽ ഇന്ത്യയുടേതെന്ന് ഉറപ്പിച്ചിരുന്ന മത്സരം ടൈയിൽ കുരുങ്ങിയതോടെയാണ് അർഷ്ദീപിനെതിരെ വിമർശനവുമായി ആരാധകർ രംഗത്തെത്തിയത്. വിജയത്തിലേക്ക് ഒറ്റ റൺ മതിയെന്നിരിക്കെ ശ്രദ്ധാപൂർവം കളിക്കുന്നതിനു പകരം ‘ഗ്ലോറി ഷോട്ടി’നു ശ്രമിച്ചതാണ് വിമർശനത്തിനി നിദാനം. സ്പിന്നർമാർക്ക് മികച്ച പിന്തുണ ലഭിച്ച പിച്ചിൽ കണ്ണുംപൂട്ടി സ്ലോഗ് സ്വീപ്പിനു ശ്രിച്ചാണ് അർഷ്ദീപ് മടങ്ങിയത്.
മത്സരത്തിനു പിന്നാലെ ഏറ്റവും കൂടുതൽ വിമർശനം ഉയർന്നതും അർഷ്ദീപിന്റെ ഷോട്ട് സിലക്ഷനെതിരെ. 2017ലെ ഒരു ടെസ്റ്റ് മത്സരത്തിനിടെ വെസ്റ്റിൻഡീസ് താരം ഷാനൺ ഗബ്രിയേൽ പുറത്തായതിനോടാണ് ആരാധകർ അർഷ്ദീപിന്റെ പ്രകടനത്തെ താരതമ്യം ചെയ്തത്. അന്ന് കടുത്ത പോരാട്ടം കാഴ്ചവച്ച വിൻഡീസിന് പാക്കിസ്ഥാനെതിരെ സമനില പിടിക്കാൻ വെറും ഏഴു പന്തുകളാണ് പ്രതിരോധിക്കേണ്ടിയിരുന്നത്. യാസിർ ഷായുടെ അവസാന പന്ത് പ്രതിരോധിച്ച് സ്ട്രൈക്ക് ചേസിനു കൈമാറേണ്ടിയിരുന്ന ഗബ്രിയേൽ പകരം കൂറ്റൻ ഷോട്ടിനു ശ്രമിച്ച് പുറത്താവുകയായിരുന്നു. ഇൻസൈഡ് എഡ്ജായ പന്ത് സ്റ്റംപുമായി മൂളിപ്പറന്നു.
പുരുഷൻമാരുടെ ഏകദിനത്തിൽ ഒരു മത്സരം ടൈയിൽ അവസാനിക്കുന്നത് ഇത് 44–ാം തവണയാണ്. ഇതിൽ 10 തവണയും ഒരു വശത്ത് ഇന്ത്യയായിരുന്നു. ഇനി ഞായറാഴ്ച നടക്കുന്ന രണ്ടാം ഏകദിനത്തിൽ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും.