ന്യൂഡൽഹി∙ പുറമേക്കു ഗൗരവക്കാരനും കാർക്കശ്യകാരനുമായി തോന്നുമെങ്കിലും, മത്സരം തോൽക്കുമ്പോൾ വിതുമ്പിക്കരയുന്ന ആ പഴയ കൊച്ചുകുട്ടി തന്നെയാണ് ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ എന്ന് അദ്ദേഹത്തിന്റെ ബാല്യകാല പരിശീലകൻ സഞ്ജയ് ഭരദ്വാജ്. തോൽവി പണ്ടു മുതലേ ഗംഭീർ സഹിക്കില്ലെന്ന് സഞ്ജയ് ഭരദ്വാജ് വെളിപ്പെടുത്തി. അണ്ടർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ പുറമേക്കു ഗൗരവക്കാരനും കാർക്കശ്യകാരനുമായി തോന്നുമെങ്കിലും, മത്സരം തോൽക്കുമ്പോൾ വിതുമ്പിക്കരയുന്ന ആ പഴയ കൊച്ചുകുട്ടി തന്നെയാണ് ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ എന്ന് അദ്ദേഹത്തിന്റെ ബാല്യകാല പരിശീലകൻ സഞ്ജയ് ഭരദ്വാജ്. തോൽവി പണ്ടു മുതലേ ഗംഭീർ സഹിക്കില്ലെന്ന് സഞ്ജയ് ഭരദ്വാജ് വെളിപ്പെടുത്തി. അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്ന മൻജ്യോത് കൽറയുടെ യുട്യൂബ് ഷോയിൽ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. ഗംഭീറിനു പുറമേ അമിത് മിശ്ര, ജോഗീന്ദർ ശർമ തുടങ്ങിയ താരങ്ങളെ വളർത്തിയെടുത്ത പരിശീലകനാണ് സഞ്ജയ് ഭരദ്വാജ്. 2019ൽ ദ്രോണാചാര്യ പുരസ്കാരം നൽകി രാജ്യം ഇദ്ദേഹത്തെ ആദരിച്ചു.

‘‘ഗൗതം ഗംഭീർ സത്യത്തിൽ ഒരു കുട്ടിയാണ്. ഇന്നും അദ്ദേഹം ഒരു നിഷ്കളങ്കനായ കൊച്ചുകുട്ടിയേപ്പോലെ തന്നെ. അദ്ദേഹത്തിന്റെയുള്ളിൽ കള്ളമില്ല. ഒരു യഥാർഥ 12 വയസ്സുകാരൻ. പുറമേനിന്ന് നോക്കുന്നവർക്ക് ഗംഭീർ ധാർഷ്ഠ്യമുള്ളയാളും കാർക്കശ്യമുള്ളയാളുമായി തോന്നുമായിരിക്കും. അന്നേ പരിശീലനത്തിനിടെ അദ്ദേഹത്തെ ഞാൻ മത്സരങ്ങളിൽ ഇറങ്ങാൻ നിർബന്ധിച്ചിരുന്നു. കളി തോറ്റാൽ ഗംഭീർ വിതുമ്പിക്കരയും. തോൽവി അന്നേ അദ്ദേഹത്തിന് ഇഷ്ടമല്ല’ – സഞ്ജയ് ഭരദ്വാജ് പറഞ്ഞു.

ADVERTISEMENT

‘‘വ്യക്തിത്വവും നിലപാടുമുള്ള ആളായതുകൊണ്ട്, അദ്ദേഹം നമുക്ക് വളരെ ഗൗരവക്കാരനായി തോന്നും. ജയിക്കാൻ അറിയുന്ന ഒരാൾ തോൽവി ഒഴിവാക്കാനും പഠിച്ചിരിക്കണം. ഒരാൾ അങ്ങനെയാണ്, ഇങ്ങനെയാണ് എന്നൊക്കെ പുറമേ നിൽക്കുന്നവർ പറയുമായിരിക്കും. പക്ഷേ, ഗംഭീറിന്റെ കാര്യത്തിൽ അത്തരം വിലയിരുത്തലുകൾ തെറ്റാണ്. അദ്ദേഹം ഉള്ളിന്റെയുള്ളിൽ ശുദ്ധനാണ്. മാന്യനാണ്. ഒട്ടേറെ താരങ്ങളുടെ കരിയർ വളർത്തിയെടുത്തയാളാണ്’ – സഞ്ജയ് പറഞ്ഞു.

1991ൽ തീരെ ചെറുപ്പം മുതൽ ഗംഭീറിനെ അറിയാവുന്ന വ്യക്തിയാണ് സഞ്ജയ് ഭരദ്വാജ്. ഏതാണ്ട് 33 വർഷമായി നീളുന്ന സൗഹൃദമാണ് ഇരുവർക്കും ഇടയിലുള്ളത്. ഇന്ത്യൻ ടീമിൽ ഇടം നേടിയശേഷവും ടീമിൽനിന്ന് പുറത്തായ ശേഷവും സഞ്ജയിനെ കാണാൻ ഗംഭീർ എത്തിയിരുന്നു. 2018ൽ വിരമിക്കൽ പ്രഖ്യാപിക്കുന്നതുവരെ അതു തുടർന്നു. 

ADVERTISEMENT

മികച്ച താരങ്ങളെന്നു തോന്നുന്നവർക്കായി ഏതറ്റം വരെയും പോകാൻ തയാറുള്ള വ്യക്തിയാണ് ഗംഭീറെന്നും സഞ്ജയ് പറയുന്നു. നവ്ദീപ് സെയ്നിക്ക് അവസരം നൽകുന്നതിനായി ഡൽഹിയിലെ ക്രിക്കറ്റ് അധികാരികളുമായി വഴക്കിട്ട ചരിത്രവും ഗംഭീറിനുണ്ട്. ഗംഭീർ ഇല്ലായിരുന്നെങ്കിൽ സെയ്നി ഇപ്പോഴും ഇന്ത്യയ്‌ക്കായി കളിക്കുമായിരുന്നില്ലെന്ന് സഞ്ജയ് ഭരദ്വാജ് പറയുന്നു.

‘സാങ്കേതികതയുടെ പിന്നാലെ പോകുന്ന വ്യക്തിയല്ല ഗംഭീർ. കാരണം, അദ്ദേഹം ഇപ്പോൾ പ്രവർത്തിക്കുന്ന തലത്തിൽ സാങ്കേതികമായ തിരുത്തലുകൾക്ക് വലിയ പ്രസക്തിയില്ല. സാങ്കേതികമായി മികവുള്ളതുകൊണ്ടാണ് ഒരാൾ ആ തലത്തിലെത്തുന്നത്. തന്ത്രങ്ങളുടെ തലത്തിലാണ് ഗംഭീർ ഇടപെടുക. ആത്മവിശ്വാസമില്ലാത്ത താരങ്ങള്‍ക്ക് പ്രോത്സാഹനം നൽകി അവരെ വളർത്തിയെടുക്കുന്നതിലാണ് ഗംഭീറിന്റെ മികവ്’– സഞ്ജയ് ഭരദ്വാജ് പറഞ്ഞു.

ADVERTISEMENT

‘‘താങ്കളുടെ ബോളിങ്ങല്ല, ബാറ്റിങ്ങാണ് എനിക്ക് ആവശ്യ’മെന്ന് ഗംഭീർ മാസങ്ങൾക്കു മുൻപേ സുനിൽ നരെയ്നോട് പറഞ്ഞിരുന്നതാണ്. ബാറ്റിങ്ങിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കാനും ആവശ്യപ്പെട്ടു. ഒരു കളിക്കാരന് മാച്ച് വിന്നറാകാനാകുമെന്ന് തോന്നിയാൽ, ഏതറ്റം വരെയും അദ്ദേഹത്തെ പിന്തുണയ്ക്കാന‍് ഗംഭീർ തയാറാകും. അതാണ് പ്രധാനപ്പെട്ട കാര്യം. നിർഭയത്വവും വിജയതീക്ഷ്ണതയും – ഒരു നല്ല പരിശീലകനു വേണ്ട രണ്ടു ഗുണവും ഗംഭീറിന് ആവോളമുണ്ട്’ – സഞ്ജയ് ഭരദ്വാജ് വിശദീകരിച്ചു.

English Summary:

'Gautam Gambhir is still a kid; used to cry after losing'